- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ നിരോധിച്ച് താലിബാൻ; പാക്ത്യയിലെ റീജ്യണൽ ആശുപത്രിയിൽ നോട്ടീസ് പതിച്ചു
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിൽ കോവിഡ് വാക്സിനേഷൻ നിരോധിച്ച് താലിബാൻ. പാക്ത്യയിലുള്ള റീജ്യണൽ ആശുപത്രിയിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി ഷംഷദ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് താലിബാൻ ഈ പ്രദേശം പിടിച്ചടക്കിയത്. തുടർന്ന് ഗുരുദ്വാരയിൽ നിന്നും നിഷാൻ സാഹിബ് നീക്കം ചെയ്തിരുന്നു.
Taliban Banned Using of COVID-19 Vaccines in Paktiahttps://t.co/x0O9qPbfUN pic.twitter.com/3G9TOlwzbk
- ShamshadNews (@Shamshadnetwork) August 12, 2021
അതിനിടെ, സോവിയറ്റ് - അഫ്ഗാൻ യുദ്ധകാലത്തെ സൈനിക കമാൻഡർ മാർഷൽ അബ്ദുൽ റാഷിദ് ദോസ്തമിന്റെ ഷെബർഗാനിലെ വസതിയിൽ താലിബാൻ തമ്പടിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച അഫ്ഗാൻ പ്രവിശ്യയായ ജോവ്‌സ്ജാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചു തുടങ്ങിയത്.
ന്യൂസ് ഡെസ്ക്
Next Story