- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛൻ പഞ്ച്ശീറിലെ താലിബാൻ വിരുദ്ധ പ്രതിരോധ സേനാംഗമാണെന്ന് സംശയം; കുട്ടിയെ വധിച്ച് താലിബാന്റെ കണ്ണില്ലാത ക്രൂരത; കരളലയിക്കുന്ന ചിത്രവുമായി പഞ്ച്ശീർ ഒബ്‌സർവർ പങ്കുവെച്ച ട്വീറ്റ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കണ്ണിലാത്ത ക്രൂരത തുടർന്ന് താലിബാൻ.അഫ്ഗാനിൽ വധശിക്ഷയും അംഗവിച്ഛേദവും തിരികെ കൊണ്ടുവരുമെന്നും താലിബാൻ നേതാവ് പ്രഖ്യാപിച്ചതിന് പിന്നാലെ സമാനരീതിയിലുള്ള പ്രകൃതമായ നടപടികളാണ് താലിബാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.പഞ്ച്ശിർ ഒബ്‌സർവർ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ഇത്തരം സമാനതകളില്ലാത്ത താലിബാന്റെ ക്രൂരത വ്യക്തമാക്കുന്നതാണ്.
തെരുവിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയേയും സമീപത്തിരുന്ന് മറ്റ് മൂന്ന് കുട്ടികൾ കരയുന്നതുമാണ് ഒബസർ പങ്കുവെച്ച ട്വീറ്റിലെ ചിത്രം. എന്നാൽ ചിത്രത്തിന് പിന്നിലെ വസ്തുതയാണ് ഏറ്റവും ഞെട്ടിക്കുന്നത്.അച്ഛൻ പഞ്ച്ശീറിലെ താലിബാൻ വിരുദ്ധ പ്രതിരോധ സേനാംഗമാണെന്ന സംശയത്തെ തുടർന്നാണ് താലിബാൻ തീവ്രവാദികൾ കുട്ടിയെ വധിച്ചത്.
കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്നാണ് അഫ്ഗാൻ ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പുമന്ത്രിയും മുതിർന്ന താലിബാൻ നേതാവുമായ നൂറുദ്ദീൻ തുറബി പറഞ്ഞത്.ഇതിന് പിന്നാലെ സമാനമായ ശിക്ഷ നടപടികൾക്കാണ് അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിക്കുന്നതും.
കഴിഞ്ഞ ദിവസം പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ ഹെറാത് നഗര മധ്യത്തിൽ താലിബാൻ ഒരു മൃതദേഹം കെട്ടിത്തൂക്കിയിരുന്നു. ക്രെയിനിൽ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് പൊലീസ് വധിച്ച നാല് പേരിൽ ഒരാളുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.
മറുനാടന് ഡെസ്ക്