- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിൽ സൈനിക ക്യാമ്പിനുനേർക്ക് താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ 140 സൈനികർ കൊല്ലപ്പെട്ടു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ നടന്ന വെടിവെയ്പ്പിൽ തിരിച്ചടിക്കാനാകാതെ സൈന്യം; മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസാർ ഇ ഷരീഫ് സൈനിക താവളത്തിനുനേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. സൈനിക വേഷത്തിൽ സൈനിക വാഹനത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. സൈനികർ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു ആക്രമണമെന്നതിനാൽ തിരിച്ചടി നല്കാനായില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയരും. അതേസമയം, മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അഫ്ഗാനിലെ ബാൾക്ക് പ്രവിശ്യയിലാണ് മസാർ ഇഷരീഫ് സൈനിക താവളം സ്ഥിതിചെയ്യുന്നത്. അഫ്ഗാൻ സൈനികരുടെ വേഷത്തിലെത്തിയ പത്തോളം താലിബാൻ ഭീകരരാണ് ആക്രമണം അഴിച്ചുവിട്ടത്. സൈനിക വാഹനത്തിലെത്തിയ ഇവർ സൈനികർ ഭക്ഷണം കഴിക്കുന്നതിനിടെ വെടിവയ്‌പ്പു നടത്തുകയായിരുന്നു. വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം പുറത്തിറങ്ങിയവർക്കെതിരെയും വെടിവയ്‌പ്പുണ്ടായി. ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മസാർ ഇ ഷരീഫ് സൈനിക താവളത്തിനുനേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 140 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. സൈനിക വേഷത്തിൽ സൈനിക വാഹനത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. സൈനികർ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു ആക്രമണമെന്നതിനാൽ തിരിച്ചടി നല്കാനായില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയരും. അതേസമയം, മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അഫ്ഗാനിലെ ബാൾക്ക് പ്രവിശ്യയിലാണ് മസാർ ഇഷരീഫ് സൈനിക താവളം സ്ഥിതിചെയ്യുന്നത്. അഫ്ഗാൻ സൈനികരുടെ വേഷത്തിലെത്തിയ പത്തോളം താലിബാൻ ഭീകരരാണ് ആക്രമണം അഴിച്ചുവിട്ടത്. സൈനിക വാഹനത്തിലെത്തിയ ഇവർ സൈനികർ ഭക്ഷണം കഴിക്കുന്നതിനിടെ വെടിവയ്‌പ്പു നടത്തുകയായിരുന്നു. വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം പുറത്തിറങ്ങിയവർക്കെതിരെയും വെടിവയ്‌പ്പുണ്ടായി. ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
താലിബാന്റെ ഒട്ടേറെ മുതിർന്ന നേതാക്കളെ സൈന്യം കൊലപ്പെടുത്തിയെന്നും ഇതിനുള്ള പകരംവീട്ടലാണ് ആക്രമണമെന്നും താലിബാൻ വക്താവ് സൈബുല്ല മുജാഹിദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അഫ്ഗാൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.