- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാഞ്ച്ഷിർ പ്രവിശ്യ ആക്രമിക്കാൻ താലിബാൻ; ആയിരക്കണക്കിന് ഭീകരർ പ്രവിശ്യവളഞ്ഞു; ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ്; പ്രതിരോധം ശക്തമാക്കി ജനങ്ങൾ; അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു: കൂടുതൽ ഇന്ത്യാക്കാർ ഇന്ന് തിരിച്ചെത്തും
കാബൂൾ : അഫ്ഗാനിസ്ഥാനില പാഞ്ച് ഷിർ പ്രവിശ്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് താലിബാൻ സംഘം. അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകൾ താലിബാന് കീഴടങ്ങിയിട്ടും അതിന് തയ്യാറാവാതെ ചെറുത്തു നിൽക്കുന്ന പ്രവിശ്യയാണ് പഞ്ച്ഷിർ. ആയിരക്കണക്കിന് താലിബാൻ അനുയായികൾ പഞ്ച്ശീർ വളഞ്ഞെന്നും ഉടൻ ആക്രമണം ഉണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു.
അഷ്‌റഫ് ഗനി സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാൻ വിരുദ്ധ നേതാക്കൾ ഇപ്പോൾ പാഞ്ച് ഷീർ പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാൻ മുതിർന്നാൽ താലിബാന് കനത്ത തിരിച്ചടി നൽകുമെന്ന് വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നൽകി.
വടക്ക് കിഴക്കൻ കാബൂളിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് പഞ്ച്ഷിർ. പ്രദേശത്തെ ജനങ്ങൾ സമാധാനപൂർവ്വം കീഴടങ്ങാത്തത് കാരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നൂറോളം ആളുകളെ അവിടേക്ക് അയച്ചതായി താലിബാൻ അറിയിച്ചു.
താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചെടുക്കാൻ ആരംഭിച്ചത് മുതൽ പഞ്ച്ഷിർ പ്രദേശത്തെ ജനങ്ങൾ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാൻ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ സംഘവും അഫ്ഗാൻ പ്രതിരോധ സേനയും സംയുക്തമായാണ് താലിബാൻ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. പ്രദേശത്തെ ആളുകൾ കീഴടങ്ങാതെ നിൽക്കുന്നത് താലിബാന് ആശങ്ക വർധിപ്പിച്ചു. ഇതോടെയാണ് പ്രദേശം പിടിച്ചടക്കാൻ താലിബാൻ തീരുമാനിച്ചത്.
അതേസമയം തങ്ങളുടെ നിഘണ്ടുവിൽ കീഴടങ്ങൽ എന്ന വാക്കില്ല. ആരെങ്കിലും ഏതെങ്കിലും പേരിൽ ഞങ്ങളുടെ വീടോ നാടോ സ്വാതന്ത്ര്യമോ ആക്രമിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ, ഞങ്ങൾ ജീവിതം നൽകി മരണത്തെ വരിക്കും. അല്ലാതെ ഞങ്ങളുടെ മണ്ണോ അഭിമാനമോ വിട്ടുതരില്ലെന്ന് താലിബാനെതിരെയുള്ള ചെറുത്തു നിൽപ്പിന് നേതൃത്വം നൽകുന്ന അഹമ്മദ് മസൂദ് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ചെറുത്ത് നിൽപ്പ് തുടരും. പണ്ട് റഷ്യൻ സൈന്യത്തിനെതിരെ ചെറുത്തുനിൽപ് സംഘടിപ്പിച്ച പഞ്ച്ഷിർന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന അഹ്‌മദ് ഷാ മസൂദിന്റെ മകനാണ് അഹ്‌മദ് മസ്സൂദ്.
അതേസമയം കാബൂൾ വിമാനത്താവളത്തിന് പുറത്തും സ്ഥിതിഗതികൾ ഗുരുതരമാണ്. രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ വേണ്ടി നിരവധി പേരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുന്നത്.
കാബൂളിൽ നിന്നും ഇന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കും. കാബൂളിൽ നിന്നും ഖത്തറിലേക്ക് എത്തിച്ച 146 പേർ ഉടൻ ഡൽഹിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇനിയും അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലായം നൽകുന്ന വിവരം.
ന്യൂസ് ഡെസ്ക്