കൊല്ലം: പെന്തകോസ്ത് സഭയെ പിടിച്ചുലച്ച് വിബിഎസ് ചർച്ച. വിബിഎസ് നല്ലതാണ് പക്ഷേ ആക്ഷൻ സോങ്ങുകൾ കുഞ്ഞുകുട്ടികളെ പഠിപ്പിക്കാം. ശരീരം വളർന്ന പെൺകുട്ടികൾ മര്യാദയ്ക്ക് ലജ്ജാശീലം പഠിക്കട്ടെ-ഈ പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പെന്തകോസ്ത് ഗ്രൂപ്പിൽ ഉണ്ടാകുന്നത്. നിരവധി സ്ത്രീകളും ബൈബിൾ പഠനത്തോട് ചേർന്നിട്ട പോസ്റ്റിൽ അഭിപ്രായ പ്രകടനം നടത്തി. ചിലരൊക്കെ ഇതിട്ടയാൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതിപറയും എന്ന് നിലപാട് എടുക്കുന്നു. പെന്തകോസ്തിൽ താലിബാനിസം എന്നാണ് ചിലർ വിവാദത്തെ ചൂണ്ടിക്കാട്ടുന്നത്.

ഞങ്ങൾ പെണ്ണുങ്ങൾക്ക് അറിയാം വസ്ത്രം ധരിക്കാനും എങ്ങനെ ജീവിക്കണം എന്നും ഒക്കെ... നീ വീട്ടിലെ പെണ്ണുങ്ങളെ നോക്കിയാൽ മതി. നാട്ടിലെ പെണ്ണുങ്ങളെ നോക്കേണ്ട-ഇതാണ് സ്ത്രീകളുടെ പ്രതികരണം. ഈ കമന്റിട്ട സ്ത്രീയെ കളിയാക്കി ചർച്ചയും പുരോഗമിക്കുന്നു. ഈ സ്ത്രീ എന്താ വേശ്യകളെ പോലെ സംസാരിക്കുന്നതെന്ന കമന്റുകൾ പോലും ഈ ഗ്രൂപ്പിലെത്തുന്നു. വനിതാ കമ്മീഷനെ കുറിച്ച് പറയുമ്പോഴും കളിയാക്കലുണ്ട്. അങ്ങനെ ചർച്ച കൊഴുക്കുന്നു. ഇനി പെണിനെ പറ്റി തോന്നുന്ന പോലെ പ്രസംഗിച്ചാൽ വനിതാ കമ്മീഷനിൽ കേസുകൊടുക്കും. നീ സർട്ടിഫിക്കറ്റും കീറികളഞ്ഞ് വീട്ടിലിരിക്കുമെന്നും പോസ്റ്റുകളെത്തുന്നു.

പെന്തകൊസ്തിൽ താലിബാനിസം എന്നത് അതിരുകടന്ന ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ പാസ്റ്റർ പുലിവാൽ പിടിച്ചു. പ്രമുഖ പെന്തകോസ്ത് ഗ്രൂപ്പുകളെല്ലാം വിമർശനവുമായി രംഗത്ത് വരുന്നുണ്ട്. ഇതിനിടെയിലും സ്ത്രീ വിരുദ്ധ ചർച്ചകൾ സജീവമാകുന്നു. സ്ത്രീകളെ പിന്തുണയ്ക്കുന്നവരെ പാസ്റ്റർ കളിയാക്കുന്നുമുണ്ട്. വായിനോക്കികളായ എംപിഎഫ്റ്റിക്കാരന്റെ സ്ത്രീ സ്‌നേഹം ഭയങ്കരമെന്നാണ് പാസ്റ്റർ കുറിക്കുന്നത്. ഇതിനെ എതിർത്തും കൃത്യമായ മറുപടികൾ എത്തുന്നു. പലപ്പോഴും പല വിഷയത്തിലും പെന്തകോസ്ത് സഭാ ഗ്രൂപ്പുകളിൽ ചർച്ചകൾ ഉയരുന്നുണ്ട്. എന്നാൽ ഇത്ര വൈകാരികമായ വിഷയം ചർച്ചയാകുന്നത് ആദ്യമായാണ്.

പെന്തകോസ്തിൽ താലിബനാനിസം വളരുന്നു എന്ന് എനിക്ക് ഒരു അഭിപ്രായം ഉണ്ട്. ഈ സാർ പറയുന്നു ആക്ഷൻ സോങ് ഒക്കെ മുട്ടേൽ ഇഴയുന്ന പിള്ളേരെ പഠിപ്പിക്കൂ. ശരീരം വളരുന്ന പെൺകുട്ടികൾ ലജ്ജാശീലം പഠിക്കട്ടേ എന്നാണ്. പെൺ പിള്ളേരുടെ ശരീരം വളർന്നോ എന്നും അവരെ എന്ത് പഠിപ്പിക്കണമെന്നും അവരുടെ മാതാപിതാക്കൾ നോക്കട്ടേ. ഇമ്മാതിരി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഇട്ട് കുറേ വിവരദോഷികളുടെ കൈയടി മേടിക്കാൻ നടക്കുന്ന ഇയാൾ ആദ്യം പഠിക്കേണ്ടത് സംസ്‌കാരം ആണെന്നും അഭിപ്രായം ഉയർന്നു. ഇങ്ങനെ താലബിനാസമെന്ന വാദവുമായി ചർച്ച പൊടിപൊടിക്കുകയാണ്. പെൺപിള്ളാരുടെ ശരീരം കാണുമ്പോൾ നിനക്കൊക്കെ നിയന്ത്രം പോകുന്നെങ്കിൽ നീയൊക്കെ വീട്ടിൽ അടച്ചിരിക്കുന്നതു ആയിരിക്കും ഉത്തമം-എന്നതാണ് ഉയരുന്ന വിവാദം.

കേസിലും വഴക്കിലും പെന്തകോസ്തുകാർ ഒരുകാലത്തും താൽപ്പര്യം കാട്ടാറില്ല. അതുകൊണ്ട് തന്നെ ഈ വിഷയവും പൊതുസമൂഹത്തിന് മുന്നിലെത്തില്ലെന്ന് വിചാരിക്കുന്നവരാണ് താലിബാനിസവുമായി മുമ്പോട്ട് പോകുന്നതെന്ന അഭിപ്രായവും സജീവമാണ്.