- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയ്‌ക്കെതിരായ സ്ഥിരം പരാമർശങ്ങൾ അന്താരാഷ്ട്രതലത്തിൽ വിലപ്പോവില്ലെന്ന് പാക്ക് സെനറ്റിൽ അഭിപ്രായം; പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റ നയങ്ങൾക്കും വിമർശനം; ട്രംപിന്റെ പാക്ക് വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് യു എസുമായുള്ള ഉഭയകക്ഷി ചർച്ചകൾ പാക്കിസ്ഥാൻ നിർത്തിവെക്കുന്നു
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ചർച്ചകളും ഉഭയകക്ഷി സന്ദർശനങ്ങളും പാക്കിസ്ഥാൻ നിർത്തിവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇക്കാര്യം പാക്കിസ്ഥാൻ സെനറ്റിനെ അറിയിക്കുകയായിരുന്നു. യു എസ് പ്രസിഡന്റിന്റെ രൂക്ഷമായ പരാമർശം ചർച്ച ചെയ്യാനായി പ്രത്യേകം വിളിച്ചു കൂട്ടിയ സെനറ്റിലാണ് തീരുമാനമായത്. ഇന്ത്യക്കെതിരേയും സെനറ്റിൽ കടുത്ത ഭാഷയിലാണ് ഖ്വാജ മുഹമ്മദ് ആസിഫ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാൻ ഇന്ത്യയെ അനുവദിക്കരുതെന്നും ആസിഫ് പറഞ്ഞു. വികസനത്തിന്റെയും സാമ്പത്തിക സഹകരണത്തിന്റെയും പേരിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ എത്തിയത്. എന്നാൽ അതല്ല ഇന്ത്യ അവിടെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് പാക്കിസ്ഥാനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും ശ്രമിക്കുകയാണ് ഇന്ത്യയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പാക്കിസ്ഥാൻ സെനറ്റിലെ ചിലർ ഖ്വാജ മുഹമ്മദ് ആസിഫിന്റെ വാദങ്ങളെ ചോദ്യം ചെയ്ത
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ചർച്ചകളും ഉഭയകക്ഷി സന്ദർശനങ്ങളും പാക്കിസ്ഥാൻ നിർത്തിവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളാണ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇക്കാര്യം പാക്കിസ്ഥാൻ സെനറ്റിനെ അറിയിക്കുകയായിരുന്നു. യു എസ് പ്രസിഡന്റിന്റെ രൂക്ഷമായ പരാമർശം ചർച്ച ചെയ്യാനായി പ്രത്യേകം വിളിച്ചു കൂട്ടിയ സെനറ്റിലാണ് തീരുമാനമായത്.
ഇന്ത്യക്കെതിരേയും സെനറ്റിൽ കടുത്ത ഭാഷയിലാണ് ഖ്വാജ മുഹമ്മദ് ആസിഫ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കാൻ ഇന്ത്യയെ അനുവദിക്കരുതെന്നും ആസിഫ് പറഞ്ഞു. വികസനത്തിന്റെയും സാമ്പത്തിക സഹകരണത്തിന്റെയും പേരിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ എത്തിയത്. എന്നാൽ അതല്ല ഇന്ത്യ അവിടെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് പാക്കിസ്ഥാനെ അട്ടിമറിക്കാനും അസ്ഥിരപ്പെടുത്താനും ശ്രമിക്കുകയാണ് ഇന്ത്യയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ പാക്കിസ്ഥാൻ സെനറ്റിലെ ചിലർ ഖ്വാജ മുഹമ്മദ് ആസിഫിന്റെ വാദങ്ങളെ ചോദ്യം ചെയ്തതായും ഡോൺ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. 'താങ്കളുടെ വാദങ്ങളെ അംഗീകരിക്കുന്നു. പക്ഷേ ഇതു സാധൂകരിക്കുന്ന് തെളിവ് എന്തെങ്കിലും നല്കാൻ കഴിയുമോ. ചാരപ്രവർത്തനം ആരോപിച്ച് നാം വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി അംഗത്തിന് (കുൽഭൂഷൻ യാദവ്) എതിരായ തെളിവു പോലും നമുക്ക് അന്താരാഷ്ട്രതലത്തിൽ ഹാജരാക്കാനായില്ല. ഇത് നയതന്ത്രതലത്തിൽ വന്ന പരാജയമാണ്' എന്നാണ് സെനറ്റിലുണ്ടായ വിമർശനം
ഇന്ത്യയ്‌ക്കെതിരായ സ്ഥിരം പരാമർശങ്ങൾ ഇനി അന്താരാഷ്ട്രതലത്തിൽ വിലപ്പോവില്ലെന്ന് സെനറ്റിൽഅഭിപ്രായമുയർന്നു. പാക്കിസ്ഥാനിലെ തീവ്രവാദം ഉത്തേജിപ്പിക്കുന്നതിൽ നമുക്ക് എന്തു തെളിവാണ് നല്കാനുള്ളത്. അഫ്ഗാനിലെ ഇന്ത്യൻ സാന്നിദ്ധ്യത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമണെന്നും സെനറ്റ് വിലയിരുത്തി.
ട്രംപിന്റെ പരാമർശങ്ങളിൽ തികഞ്ഞ അതൃപ്തിയാണ് പാക്കിസ്ഥാൻ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ നിശ്ചയപ്രകാരം കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രതിനിധി യു എസ് സന്ദർശിക്കേണ്ടതായിരുന്നു. അത് നടന്നില്ല. അതേ തുടർന്ന് ഇന്ന് പാക്കിസ്ഥാനിലെത്തേണ്ടിയിരുന്ന യു എസ് വിദേകാര്യ സഹമന്ത്രിയും യാത്ര മാറ്റിവച്ചു. ട്രംപിന്റ പരാമർശങ്ങളെ ഗൗരവത്തോടെയാണ് പാക്കിസ്ഥാൻ കാണുന്നതെന്നും ആസിഫ് പറഞ്ഞു അഫ്ഗാനിസ്താനിലേക്ക് കൂടുതൽ പട്ടാളക്കാരെ അയക്കാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചപ്പോഴായിരുന്നു ട്രംപ് പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ചത്.
പ്രശ്‌നക്കാർക്കും അക്രമത്തിന്റെയും ഭീകരവാദത്തിന്റെയും ആളുകൾക്കും പാക്കിസ്ഥാൻ സുരക്ഷിതമായ ഇടം നൽകുന്നു എന്നായിരുന്നു ട്രംപിന്റെ പരാമർശം. കമാൻഡർ ഇൻ ചീഫായി അധികാരമേറ്റ ശേഷം ട്രംപ് നടത്തിയ ആദ്യ പ്രസംഗമായിരുന്നു ഇത്. യു എസിലെ വിദേശകാര്യസഹമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതായി പാക്കിസ്ഥാനെ ഞായറാഴ്ച അറിയിച്ചിരുന്നു. ട്രംപിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്തായിരുന്നു സന്ദർശനം റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്നും പാക്കിസ്ഥാൻ ഉന്നതവൃത്തങ്ങൾ അറിയിച്ചു.