ചെന്നൈ: തമിഴ് ഹാസ്യതാരം വിവേകിന്റെ മകൻ പ്രസന്നകുമാർ(13) മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. 45 ദിവസമായി ചെന്നൈ വടപളനിയിലെ എസ്.ആർ.എം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരുൺശെൽവിയാണ് വിവേകിന്റെ ഭാര്യ. അമൃതനന്ദിനി, തേജസ്വിനി എന്നിവർ മറ്റുമക്കളാണ്.

പ്രസന്ന നന്നായി കീബോർഡ് വായിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സഹപ്രവർത്തകന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിൽ തമിഴ്‌സിനിമാ ലോകം വിവേകിനൊപ്പം ചേർന്നു. അജിത്, പ്രസന്ന, ഖുശ്‌ബു, റിങ്കു ഗുപ്ത, ഐശ്വര്യ ധനുഷ്, ലത തുടങ്ങിയവർ ട്വിറ്ററിലൂടെ ആദരാഞ്ജലികളർപ്പിച്ചു.