- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ് ചലച്ചിത്ര ഗാനരചയിതാവ് നാ മുത്തുകുമാർ അന്തരിച്ചു; മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം
ചെന്നൈ: തമിഴ് സിനിമാ ഗാനരചയിതാവ് നാ മുത്തുകുമാർ(41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാരണം ആയിരം, വെയിൽ, ഗജിനി, കാതൽ കൊണ്ടേൻ, അഴകിയ തമിഴ് മകൻ, യാരഡീ നീ മോഹിനി, അയൻ, ആദവൻ, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകൾ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്. 1000 ത്തിലധികം സിനിമകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. റാം സംവിധാനം ചെയ്ത തങ്കമീങ്കൾ എന്ന ചിത്രത്തിലെ ആനന്ദ യാഴൈ മീട്ടുകിറാൽ വിജയിയുടെ സയ്‌വത്തിലെ അഴകേ അഴകേ എന്നീ ഗാനങ്ങൾക്കാണ് ദേശീയ അവാർഡ് ലഭിച്ചിരുന്നത്. തല അജിത് അഭിനയിച്ച കിരീടം(മലയാളം റീമേക്ക്) സിനിമയുടെ സംഭാഷണങ്ങൾ എഴുതിയും നാമുത്തുകുമാറായിരുന്നു. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണി
ചെന്നൈ: തമിഴ് സിനിമാ ഗാനരചയിതാവ് നാ മുത്തുകുമാർ(41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
വാരണം ആയിരം, വെയിൽ, ഗജിനി, കാതൽ കൊണ്ടേൻ, അഴകിയ തമിഴ് മകൻ, യാരഡീ നീ മോഹിനി, അയൻ, ആദവൻ, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകൾ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്. 1000 ത്തിലധികം സിനിമകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്.
മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. റാം സംവിധാനം ചെയ്ത തങ്കമീങ്കൾ എന്ന ചിത്രത്തിലെ ആനന്ദ യാഴൈ മീട്ടുകിറാൽ വിജയിയുടെ സയ്‌വത്തിലെ അഴകേ അഴകേ എന്നീ ഗാനങ്ങൾക്കാണ് ദേശീയ അവാർഡ് ലഭിച്ചിരുന്നത്.
തല അജിത് അഭിനയിച്ച കിരീടം(മലയാളം റീമേക്ക്) സിനിമയുടെ സംഭാഷണങ്ങൾ എഴുതിയും നാമുത്തുകുമാറായിരുന്നു. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
- സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ