- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം തടയാൻ പ്രതിരോധം കടുപ്പിച്ച് തമിഴ്നാട്; രാത്രികാല കർഫ്യൂ; അതിർത്തി അടയ്ക്കും; ഞായർ സമ്പൂർണ ലോക്ഡൗൺ; പ്ലസ് ടു പരീക്ഷ മാറ്റി
ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങൾ. രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതൽ പുലർച്ചെ ആറുവരെ അതിർത്തികൾ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
രാത്രി പത്തുമുതൽ കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തടയും. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കും. പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. സർവകലാശാല പരീക്ഷകൾ ഓൺലൈനായി നടത്തും.
കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് തമിഴ്നാട് തിരുവനന്തപുരവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ 12 ഇടറോഡുകൾ അടച്ചത്. ചില റോഡുകളിൽ ബൈക്ക് കടന്നു പോകുന്നതിനുള്ള ഇടയുണ്ടെങ്കിൽ ചില റോഡുകൾ പൂർണമായി കെട്ടിയടച്ചിരിക്കുകയാണ്.
കളയിക്കാവിള മാർക്കറ്റ് റോഡാണ് അടച്ചതിൽ ഏറ്റവും വലിയ റോഡ്. പരിശോധനയ്ക്ക് പൊലീസ് ഇല്ലാത്ത കാക്കോണംരാമവർമൻചിറ പോലെയുള്ള റോഡുകളാണ് പൂർണമായി ബാരിക്കേഡുകൾവച്ച് അടച്ചത്.
തുറന്നുകിടക്കുന്ന റോഡുകളിൽ കർശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളു. പനച്ചമൂട് നിന്ന് തമിഴ്നാട്ടിലെ കുളപ്പാറയ്ക്ക് പോകുന്ന ഇടറോഡിൽ വേലി കെട്ടിയതിന് പിന്നാലെ ടിപ്പറിൽ മണ്ണിറക്കി ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
ചിലയിടത്ത് ഇടറോഡുകൾ അടച്ചതോടെ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിനുപോലും ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. അടച്ച റോഡുകളൊന്നും തുറക്കുന്നതിന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് കന്യാകുമാരി എസ്പി വ്യക്തമാക്കി. അതിർത്തിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിന് കന്യാകുമാരി ജില്ലാ ഭരണകൂടം ആലോചിക്കുന്നെന്നും സൂചനയുണ്ട്.
ന്യൂസ് ഡെസ്ക്