- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ നിക്ഷേപകർക്കായി വാതിലുകൾ തുറന്ന് തമിഴ്‌നാട്; വ്യവസായ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചത് നിരവധി ഇളവുകൾ
ചെന്നൈ: സംസ്ഥാനത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ പദ്ധതികളുമായി തമിഴ്‌നാട് സർക്കാർ. ഇതിനായി നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് ബിസിനസ് പ്രവർത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഗുണകരമാകുന്നതാണ് പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ ഇളവുകൾ, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയിൽ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നൽകുന്നത്.
അതേസമയം, ഇളവുകൾ ലഭിക്കണമെങ്കിൽ കമ്പനികൾ ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. നാലുവർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപ കാലയളവ് അനുവദിക്കും.
തമിഴ്‌നാട്ടിലെ വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ 50ശതമാനം നിരക്ക് ഇളവ് നൽകി ഭൂമികൈമാറും. അഞ്ചുവർഷത്തേയ്ക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴിൽവരും.
മറുനാടന് മലയാളി ബ്യൂറോ