- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്രാസ് ഐ.ഐ.ടി ഗവേഷക വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽപാളത്തിൽ; മരിച്ചത് ഒഡിഷ സ്വദേശിനി; അന്വേഷണം തുടങ്ങി
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ ആവടി റെയിൽപാളത്തിൽ കണ്ടെത്തി.
ഒഡിഷയിലെ മോഹൻ പഥാന്റെ മകൾ മേഘശ്രീയാണ് (30) മരിച്ചത്. അവിവാഹിതയാണ്. ഡൽഹിയിൽ എം.ടെക്കും പിഎച്ച്.ഡിയും പൂർത്തിയാക്കിയശേഷം മദ്രാസ് ഐ.ഐ.ടിയിൽ മൂന്നുമാസത്തെ ഗവേഷണ കോഴ്സിൽ ചേർന്ന് പഠിക്കുകയായിരുന്നു.
അഡയാർ ഐ.ഐ.ടി സെന്റർ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ റെയിൽവേ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ആവടി പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story