തെങ്കാശി: തമിഴ്‌നാട്ടിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ അംഗം നിരോധിത തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പേരിൽ പ്രതിജ്ഞ ചൊല്ലിയത് വിവാദത്തിൽ. തെങ്കാശി ജില്ലയിലെ സൊക്കാംപെട്ടി പഞ്ചായത്ത് അംഗം ഗോമതി ശങ്കറിന്റെ പ്രതിജ്ഞയാണ് വിവാദത്തിലായത്.

തീവ്ര തമിഴ് രാഷ്ട്രീയ പാർട്ടി ആയ നാം തമിഴർ പാർട്ടി അംഗം ആണ് ഗോമതി ശങ്കർ. നേരെത്തെ ഈ പാർട്ടിയുടെ നേതാവ് സീമാൻ ജയിക്കുന്ന അംഗങ്ങൾ പ്രഭാകരന്റെ പേരിൽ സത്യപ്രതിജ്ഞ ചൊല്ലും എന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം പ്രഭാകരന്റെ പേരിൽ സത്യപ്രതിജ്ഞ ചൊല്ലുന്നതിൽ നിയമ പ്രശ്‌നം ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.