പാറശ്ശാല: തമിഴ്‌നാട് അതിർത്തിയിൽ ഇന്നലെ അടച്ച 10 ഇടറോഡുളിൽ മൂന്നെണ്ണം തുറന്നു. ചെറിയ കൊല്ല, പനച്ചമൂട്, കൂനമ്പന എന്നിവടങ്ങളിലെ ഇടറോഡുകൾ ആണ് തുറന്നത്. പാറശ്ശാല മുതൽ വെള്ളറട വരെ തമിഴ്‌നാട് അതിർത്തി വരുന്ന സ്ഥലങ്ങളിലെ ഇടറോഡുകൾ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസ് ബാരിക്കേഡ് വച്ച് അടച്ചത്.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടി പിൻവലിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കളിയിക്കാവിളയിൽ തമിഴ്‌നാട് പൊലീസും ഉദ്യോഗസ്ഥരും കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നുണ്ട്. ഇ പാസും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവരെയാണ് കടത്തിവിടുന്നത്. എന്നാൽ തിരിച്ച് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ കേരള പൊലീസ് ഒരു പരിശോധനയും നടത്തുന്നില്ല. ഇടുക്കിയിലെ നാല് ചെക്ക് പോസ്റ്റുകളിലും കേരള പൊലീസ് പരിശോധന നടത്തുന്നില്ല. അന്തർ സംസ്ഥാന യാത്രകൾക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നല്ലാതെ അതിർത്തികൾ അടക്കരുതെന്നാണ് കേന്ദ്ര നിർദ്ദേശം.