ചെന്നൈ: തമിഴ് നടൻ വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഓഫീസിന് മുന്നിൽ നടന്ന സംഘർഷത്തെ തുടർന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. ഒരു വിഭാഗം പൂട്ടിയിട്ട ഓഫിസിനകത്തേക്ക് പൂട്ടു പൊളിച്ച് കയറിയതിനാണ് വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിശാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിർമ്മാതാക്കൾ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിശാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെന്നും അത് നടപ്പിൽ വരുത്തിയില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സിലെ ഒരു വിഭാഗം പറയുന്നു.

ഇവർ ഓഫിസ് പൂട്ടുകയും ചെയ്തു. എന്നാൽ വിശാൽ പൂട്ട് പൊളിച്ച് ഓഫിസിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്നാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്.