- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: ഇളവുകളോടെ ജൂലൈ 12 വരെ തമിഴ്‌നാട്ടിൽ ലോക്ഡൗൺ നീട്ടി; ജില്ലാ യാത്രയ്ക്ക് ഇ-പാസ് വേണ്ട; അന്തർ സംസ്ഥാന പൊതു ഗതാഗതം അനുവദിച്ചു
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടാൻ തീരുമാനം. ജൂലൈ 12 വരെ ലോക്ഡൗൺ തുടരും. ഇപ്പോഴുള്ള ഇളവുകൾക്ക് പുറമെ കൂടുതൽ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ അതിർത്തികൾക്കിടയിൽ യാത്ര ചെയ്യാൻ ഇ-പാസ് വേണമെന്ന നിബന്ധന പിൻവലിക്കും. അതേസമയം അന്തർ സംസ്ഥാന സ്വകാര്യ ബസ് യാത്ര, അന്താരാഷ്ട്ര വിമാന സർവീസുകൾ (കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള വിമാനങ്ങൾക്ക് ബാധകമല്ല), സിനിമ തിയറ്റർ, ബാർ, സ്വിമ്മിങ് പൂൾ, സാമൂഹിക-രാഷ്ട്രീയ സമ്മേളനങ്ങൾ, വിനോദം, കായിക പരിപാടികൾ, സ്‌കൂൾ, കോളജ് എന്നിവയ്ക്ക് പ്രവർത്തനാനുമതി ഇല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ നിയന്ത്രണങ്ങളായിരിക്കും വരുന്ന ആഴ്ചയിൽ ഉണ്ടായിരിക്കുകയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
നേരത്തെ തുറക്കാൻ അനുവാദം നൽകിയിരുന്ന എല്ലാ കടകളുടെയും പ്രവർത്തനസമയം വൈകിട്ട് ഏഴ് മണിയെന്നത് എട്ട് മണിയാക്കി ദീർഘിപ്പിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമുണ്ട്. അന്തർ സംസ്ഥാന പൊതു ഗതാഗതം അനുവദിച്ചിട്ടുണ്ട്. ബസുകളിൽ പകുതി യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കാൻ അനുവാദമുള്ളു.
ന്യൂസ് ഡെസ്ക്