- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അതിർത്തികളിൽ കർശന പരിശോധന; കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാടും
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാടും. കർണാടക നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ആണിത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് പതിനാല് ദിവസം പിന്നിട്ടവർക്ക് ഇളവ് നൽകും.
തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനിടയിൽ എടുത്ത ആർടിപിസിആർ പരിശോധനാ ഫലം കയ്യിൽ കരുതണം. രണ്ട് ഡോസ് വാക്‌സിനും എടുത്തവർ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.
കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരും, ഈ സംസ്ഥാനങ്ങളിൽ പോയി മടങ്ങിവരുന്നവരും 72 മണിക്കൂറിനിടയിൽ എടുത്ത ആർടിപിസിആർ പരിശോധനഫലം കയ്യിൽ കരുതണമെന്ന് കർണാടക സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരത്തിൽ താഴെയാണ്
മറുനാടന് മലയാളി ബ്യൂറോ