ടാമ്പ: ടാമ്പ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബാബു ജോസഫ് (പ്രസിഡന്റ്), നെവിൻ ജോസ് (വൈസ് പ്രസിഡന്റ്), മാത്യൂസ് ഏബ്രഹാം (സെക്രട്ടറി), ശ്രുതി നമ്പ്യാർ (ജോ. സെക്രട്ടറി), ബിജു മണ്ണാടിയേൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിത്യസ്തമായി ചാരിറ്റി പ്രവർത്തനങ്ങൾക്കും ജനോപകാരങ്ങളായ പരിപാടികൾക്കും മുൻതൂക്കം കൊടുത്തുള്ള പ്രവർത്തന പരിപാടികളാണ് സംഘടനാ നേതൃത്വം ഈ വർഷത്തേയ്ക്കു വിഭാവനം ചെയ്യുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. കൂടുതൽ അംഗങ്ങളെ സംഘടനയിലേക്ക് ചേർക്കുന്നതിനായി, മെംബർഷിപ്പ് ഡ്രൈവ് നടത്തുമെന്നും സെക്രട്ടറി പറഞ്ഞു. എല്ലാ മലയാളികളുടെയും സഹകരണം സംഘടനാ നേതാക്കൾ അഭ്യർത്ഥിച്ചു.

വിവരങ്ങൾക്ക്: ബാബു ചൂരക്കുളം (727) 612 5207 , മാത്യൂസ് ഏബ്രഹാം (727) 2262190, ബിജു മണ്ണാടിയേൽ (561) 891 2255