- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധ ഉപകരണങ്ങളിൽ സൂപ്പർ സ്റ്റാർ റഷ്യയുടെ പുതിയ ടാങ്കുകൾ തന്നെ; അമേരിക്കയ്ക്കും ബ്രിട്ടനും ആലോചിക്കാൻ കഴിയാത്ത പുതിയ ടാങ്ക് സൂപ്പർഹിറ്റാകുന്നു
സിറിയൻ പ്രശ്നത്തിന്റെയും മറ്റ് പലവിധ വിഷയങ്ങളുടെയും പേരിൽ പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ശത്രുത യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ഇരു പക്ഷവും തങ്ങളുടെ ആയുധങ്ങളും പടക്കോപ്പുകളും വികസിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ്. എന്നാൽ ഇന്നുവരെയുള്ള പ്രതിരോധ ഉപകരണങ്ങളിൽ സൂപ്പർസ്റ്റാറായി മാറിയിരിക്കുന്നത് റഷ്യയുടെ പുതിയ ടാങ്കുകളാണെന്നാണ് റിപ്പോർട്ട്. അമേരിക്കക്കും ബ്രിട്ടനും ആലോചിക്കാൻ കഴിയാത്ത പുതിയ റഷ്യൻ ടാങ്ക് സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. പുതിയ റഷ്യൻ സൂപ്പർ ടാങ്കിനെക്കുറിച്ച് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാർ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. നാറ്റോയുടെ കൈവശമുള്ള ഏത് ടാങ്കിനെയും മറികടക്കാനുള്ള കഴിവും കരുത്തുമുള്ള ടാങ്കാണിതെന്നാണ് സൂചന. ബ്രിട്ടൻ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ മുന്നറിയിപ്പനുസരിച്ച് തങ്ങളുടെ കൈവശമുള്ള ചാലഞ്ചർ രണ്ട് മെയിൻ ബാറ്റിൽ ടാങ്കിനെ മറികടക്കുന്ന കരുത്തുള്ള ടാങ്കാണ് റഷ്യയുടെ പുതിയ ടാങ്കായ ആർമട ടാങ്ക്. റഷ്യയുടെ ഈ സൂപ്പർസ്റ
സിറിയൻ പ്രശ്നത്തിന്റെയും മറ്റ് പലവിധ വിഷയങ്ങളുടെയും പേരിൽ പാശ്ചാത്യ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള ശത്രുത യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ഇരു പക്ഷവും തങ്ങളുടെ ആയുധങ്ങളും പടക്കോപ്പുകളും വികസിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ്. എന്നാൽ ഇന്നുവരെയുള്ള പ്രതിരോധ ഉപകരണങ്ങളിൽ സൂപ്പർസ്റ്റാറായി മാറിയിരിക്കുന്നത് റഷ്യയുടെ പുതിയ ടാങ്കുകളാണെന്നാണ് റിപ്പോർട്ട്. അമേരിക്കക്കും ബ്രിട്ടനും ആലോചിക്കാൻ കഴിയാത്ത പുതിയ റഷ്യൻ ടാങ്ക് സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. പുതിയ റഷ്യൻ സൂപ്പർ ടാങ്കിനെക്കുറിച്ച് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാർ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. നാറ്റോയുടെ കൈവശമുള്ള ഏത് ടാങ്കിനെയും മറികടക്കാനുള്ള കഴിവും കരുത്തുമുള്ള ടാങ്കാണിതെന്നാണ് സൂചന. ബ്രിട്ടൻ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ മുന്നറിയിപ്പനുസരിച്ച് തങ്ങളുടെ കൈവശമുള്ള ചാലഞ്ചർ രണ്ട് മെയിൻ ബാറ്റിൽ ടാങ്കിനെ മറികടക്കുന്ന കരുത്തുള്ള ടാങ്കാണ് റഷ്യയുടെ പുതിയ ടാങ്കായ ആർമട ടാങ്ക്.
റഷ്യയുടെ ഈ സൂപ്പർസ്റ്റാർ മിലിട്ടറി ടാങ്ക് സൈനിക ഉപകരണങ്ങളിലെ വിപ്ലവകരമായ കണ്ടുപിടിത്തമാണെന്നും ഇതിനോട് പ്രതിരോധിക്കാൻ കരുത്തുള്ള ഒരു ടാങ്ക് നിർമ്മിക്കുന്നതിൽ ബ്രിട്ടീഷ് ഗവൺമെന്റ് പരാജയപ്പെട്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാർ ആരോപിക്കുന്നു. ബ്രിട്ടന്റെ നിലവിലുള്ള നയമനുസരിച്ച് വരുന്ന 20 വർഷത്തേക്ക് പുതിയ മെയിൻ ബാറ്റിൽ ടാങ്ക് നിർമ്മിക്കേണ്ടെന്നതാണ്. വാർഷിക മെയ്ദിന പരേഡിനിടയിൽ പുതിയ ആർമട ടാങ്ക് റഷ്യ പ്രൗഢിയോടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ടാങ്ക് പാശ്ചാത്യ രാജ്യങ്ങളിലെ ടാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരം കുറഞ്ഞതും വേഗത്തിൽ സഞ്ചരിക്കുന്നതുമാണെന്നാണ് സൂചന. ഇതിന് വെടിക്കോപ്പുകളെ സ്വന്തമായി ലോഡ് ചെയ്യുന്നതിനുള്ള കഴിവുണ്ട്. ആന്റി ടാങ്ക് മിസൈലുകൾക്ക് നേരെ വെടിവയ്ക്കാനും ഇതിന് കഴിവുണ്ടെന്നാണ് റിപ്പോർട്ട്.
പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതും ഡിജിറ്റലൈസ് ചെയ്തതുമായ ഒരു ടാങ്ക് യൂദ്ധമുന്നണിയിലേക്ക് സജ്ജമായിരിക്കുന്നത് ഇതാദ്യമാണെന്നും ഇത് സംബന്ധിച്ച രേഖയിലൂടെ ബ്രിട്ടീഷ് ഇന്റലിജൻസ് ഓഫീസർമാർ ചൂണ്ടിക്കാട്ടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ ഇത്തരത്തതിലുള്ള അത്യന്താധുനിക ആയുധങ്ങളിലൂടെ തന്റെ അതിർത്തിക്കടുത്തുള്ള രാജ്യങ്ങള്ൾക്ക് കടുത്ത ഭീഷണിയാണുയർത്തുന്നതെന്നും ഇതിലൂടെ ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് ഓഫീസർമാർ മുന്നറിയിപ്പേകുന്നു. 1973ൽ ടി -72 രംഗത്തിറക്കിയ ശേഷം ഇതാദ്യമായി പൂർണമായും റഷ്യ നിർമ്മിച്ചിരിക്കുന്ന ടാങ്കാണ് ആർമട. സാധാരണ നാറ്റോയുടെ ടാങ്കുകളിലുള്ളത് പോലെ നാല് പേരടങ്ങുന്നതാണ് ആർമടയുടെ ക്രൂവും. സ്റ്റീൽ, സെറാമിക്സ്, കോംപസിറ്റ് മെറ്റീരിയലുകൾ തുടങ്ങിയവ ഉപയോഗിച്ചാണീ ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. എക്സ്പ്ലൊസീവ് റിയാക്ടീവ് ആർമറിനാൽ ഇത് സംരക്ഷിച്ചിട്ടുമുണ്ട്.
ആന്റി ടാങ്ക് മിസൈലുകൾക്ക് നേരെ വെടിയുതിർക്കാൻ സാധിക്കുന്ന 125 എംഎം ഉള്ള മെയിൻ ഗണ്ണിന് സ്വയം ലോഡ് ചെയ്യാനുള്ള കഴിവുണ്ട്. അഞ്ച് മൈലോളം സഞ്ചരിക്കാൻ കഴിവുള്ള മിസൈലുകളാണ് ഇതിൽ നിന്നും അയക്കപ്പെടുന്നത്. മുൻ സോവിയറ്റ് യൂണിയൻ രാജ്യങ്ങളെ ഇത്തരം ആധുനിക ഉപകരണങ്ങളിലൂടെ റഷ്യ ആക്രമിച്ച് കീഴടക്കുമെന്ന ആശങ്കയാണ് നാറ്റോയ്ക്കുള്ളത്. എന്നാൽ റഷ്യ മറ്റൊരു രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തിന് മേലേക്ക് അനാവശ്യമായി കടന്ന് കയറില്ലെന്നും അത് പരിഹാസ്യമാണെന്നുമാണ് പുട്ടിൻ ഉറപ്പ് നൽകുന്നത്. അത്തരം രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും റഷ്യ മാനിക്കുന്നുവെന്നും പുട്ടിൻ വ്യക്തമാക്കുന്നു.