- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂരിൽ ഇടതു സ്ഥാനാർത്ഥിക്ക് നേരേ അക്രമം നടത്തിയ നൂറിലേറെ മുസ്ലിംലീഗുകാർക്കെതിരേ കേസ്; മുതിർന്ന നേതാക്കളും അക്രമത്തിന് പിന്നിൽ: മർദനമേറ്റ് അവശനായ ഇടതുപ്രവർത്തകന്റെ പടം അക്രമിയെന്ന് കാട്ടി സോഷ്യൽനെറ്റ് വർക്കിലിട്ട് ലീഗുകാർ
മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിക്കു നേരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം. കല്ലേറിൽ സ്ഥാനാർത്ഥി വി അബ്ദുറഹിമാൻ സഞ്ചരിച്ച കാറിന്റെ ചില്ലു തകർന്ന് സ്ഥാനാർത്ഥിയടക്കം എട്ടുപേർ ആശുപത്രിയിൽ. പരിക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടക്കൽ ആൽമാസം, തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. സ്ഥാനാർത്ഥി വി അബ്ദുറഹിമാന് മുഖത്തും കൈക്കും നിസാര പരിക്കുകളുണ്ട്. താനൂരിൽ ഇന്നലെ വൈകിട്ടാണ് ഒരു സംഘം ലീഗ് പ്രവർത്തകരുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ 12 മുസ്ലിം ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെയും കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താനൂർ നിയോജകമണ്ഡലം എൽഡിഎഫ് പ്രചരണത്തിന്റെ ഭാഗമായി താനൂർ പണ്ടാരം കടപ്പുറത്ത് ഇന്നലെ വൈകിട്ട് നാലിന് സംഘടിപ്പിച്ച മുഖാമുഖ തെരുവ് നാടകത്തിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി വി.അബ്ദുറഹിമാൻ. എന്നാൽ വഴിയിൽ സംഘടിച്ചു നിന്നിരുന്ന ലീഗ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ വാ
മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിക്കു നേരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം. കല്ലേറിൽ സ്ഥാനാർത്ഥി വി അബ്ദുറഹിമാൻ സഞ്ചരിച്ച കാറിന്റെ ചില്ലു തകർന്ന് സ്ഥാനാർത്ഥിയടക്കം എട്ടുപേർ ആശുപത്രിയിൽ. പരിക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, കോട്ടക്കൽ ആൽമാസം, തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. സ്ഥാനാർത്ഥി വി അബ്ദുറഹിമാന് മുഖത്തും കൈക്കും നിസാര പരിക്കുകളുണ്ട്. താനൂരിൽ ഇന്നലെ വൈകിട്ടാണ് ഒരു സംഘം ലീഗ് പ്രവർത്തകരുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ 12 മുസ്ലിം ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെയും കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
താനൂർ നിയോജകമണ്ഡലം എൽഡിഎഫ് പ്രചരണത്തിന്റെ ഭാഗമായി താനൂർ പണ്ടാരം കടപ്പുറത്ത് ഇന്നലെ വൈകിട്ട് നാലിന് സംഘടിപ്പിച്ച മുഖാമുഖ തെരുവ് നാടകത്തിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി വി.അബ്ദുറഹിമാൻ. എന്നാൽ വഴിയിൽ സംഘടിച്ചു നിന്നിരുന്ന ലീഗ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിർത്തുകയും വാഹനവും കാറിലുണ്ടായിരുന്നവർക്കെതിരെയും അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലേറിൽ നിരവധി എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നലെ താനൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത പരിപാടിയുടെ വാഹനപ്രചരണം വിവിധ പ്രദേശങ്ങളിലൂടെ രാവിലെ മുതലേ കറങ്ങിയിരുന്നു. ഈ അനൗൺസ്‌മെന്റ് വാഹനം എൽ.ഡി.എഫ് തെരുവുനാടകം സംഘടിപ്പിച്ച സ്ഥലത്തും പല തവണ എത്തിയിരുന്നതായും പരിസരത്ത് നിർത്തിയിട്ട് ഉച്ചഭാഷിണി മുഴക്കിയതായും പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എൽ.ഡി.എഫിന്റെ പരിപാടി നടക്കുന്ന ഒട്ടുംപുറം ആൽബസാറിൽ വാഹനം എത്തിയപ്പോൾ എൽ.ഡി.എഫ് പ്രവർത്തകർ ശബ്ദം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. ഇതോടെ വാഹനത്തിൽ നിന്നും ഇറങ്ങി വന്ന രണ്ടുപേർ അസഭ്യം വിളിക്കുകയും സംഘട്ടനത്തിനു മുതിരുകയും ചെയ്തു.
പിന്നീട് നാട്ടുകാർ ഇടപെട്ടു പരിഹരിച്ചെങ്കിലും എൽഡിഎഫിന്റെ തെരുവുനാടകം കഴിഞ്ഞു മടങ്ങുകയായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയും മറ്റു പ്രമുഖരും സഞ്ചരിച്ച മൂന്നുകാറുകൾക്ക് നേരെ ലീഗ് പ്രവർത്തകർ ഭീകരതാണ്ഡവം നടത്തുകയായിരുന്നു. കല്ലുകൊണ്ടും സോഡാകുപ്പികൊണ്ടുമായിരുന്നു വാഹന വ്യൂഹത്തിനു നേരെ എറിഞ്ഞിരുന്നത്. സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്ന പൊലീസ് വാഹനത്തിനു നേരെയും അക്രമികൾ കല്ലെറിഞ്ഞു.
പൊലീസിനെ വകവെയ്ക്കാതെ മൂന്ന് കാറുകൾക്ക് നേരെ പട്ടികകൊണ്ടും പൈപ്പ്‌കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും മുന്നിലും സൈഡിലുമുള്ള ഗ്ലാസ്സുകളും ഡോറുകളുമൊക്കെയും അടിച്ചു തകർക്കുകയും ചെയ്തു. അക്രമത്തിൽ ശക്തമായ കല്ലേറ് പതിച്ചതിൽ സ്ഥാനാർത്ഥിയായ വി.അബ്ദുറഹിമാന്റെ വലത്തെ കവിൾതടത്തിനു രക്തം പൊട്ടി മുറിവു സംഭവിച്ചിട്ടുണ്ട്. അക്രമികൾ സ്ഥാനാർത്ഥിയെ കാറ് തടഞ്ഞ് വാഹനത്തിൽ നിന്നും വലിച്ചിറക്കി ആക്രമിക്കാൻ ശ്രമിക്കുന്നതുകണ്ട് രക്ഷിക്കാൻ ശ്രമിച്ചവർക്കു നേരെയും ക്രൂരമായ മർദനവും അക്രമവുമുണ്ടായി. മൂസാന്റെ പുരക്കൽ ഹംസക്കോയ(48), ഉദൈഫ്(19), കുഞ്ഞാലകത്ത് അലവിക്കുട്ടി (55) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.
സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന അഡ്വക്കറ്റ് റഹൂഫ്, എകെ സിറാജ്, പി.പി റാസിക് എന്നിവർക്കും പരിക്കേറ്റു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവി മുന്നിൽ കണ്ടതിനാലാണ് മുസ്ലിം ലീഗു പ്രവർത്തകർ അക്രമണം അഴിച്ചു വിടുന്നതെന്ന് സിപിഐ-എം ഏരിയാ സെക്രട്ടറി ഇ ജയൻ പറഞ്ഞു. സമീപത്തെ മുസ്ലിം ലീഗിന്റെ സമുന്നതന്മാർ ഉൾപ്പെടെ അക്രമണത്തിനു പിന്നിലുണ്ടെന്ന് കൗൺസിലർമാർ ഉൾപ്പടെ അക്രമസ്ഥലത്ത് നേതൃത്വം നൽകിയതായും ജയൻ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു എൽഡിഎഫ് പ്രവർത്തകർ താനൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പിന്നീട് മലപ്പുറം എസ്‌പി താനൂർ പൊലീസ്‌സ്റ്റേഷനിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശേഷം എസ്‌പിയുടെ ഉറപ്പിന്മേൽ എൽഡിഎഫ് പ്രവർത്തകർ പിന്തിരിയുകയാണുണ്ടായത്.
പരിക്കുപറ്റിയ സ്ഥാനാർത്ഥിയോടൊപ്പമുള്ളവർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. അതേസമയം, അക്രമത്തിന് ഇരയായ എൽ.ഡി.എഫ് പ്രവർത്തകൻ മൊയ്തീൻ കോയയുടെ രക്തത്തിൽ പുരണ്ട ചിത്രം സോഷ്യൽ മീഡിയകളിലൂടെ ലീഗുകാർ പ്രചരിപ്പിക്കുകയുണ്ടായി. അക്രമത്തിനു പിന്നിൽ മൊയ്തീൻകോയയാണെന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നുമുള്ള അടിക്കുറിപ്പോടുകൂടി പുറത്തിറക്കിയ പോസ്റ്റ് മണിക്കൂറുകൾകൊണ്ട് ആയിരക്കണക്കിനു ലീഗുകാർ ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ ലീഗുകാർ മർദിച്ച മൊയ്തീൻ കോയയെ പൊലീസുകാർ ആശുപത്രിയിലെത്തിച്ച ചിത്രം പിന്നീട് പുറത്തു വന്നതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തായത്.
മുൻ കെപിസിസി അംഗമായിരുന്ന വി അബ്ദുറഹിമാൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് ഇടതുപാളയത്തിലെത്തിയത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ശക്തമായ മത്സരം നടത്തിയ വി അബ്ദുറഹിമാനെ ഇത്തവണ താനൂർ പിടിക്കാനായി സിപിഐ(എം) നിയോഗിക്കുകയായിരുന്നു. സി.എച്ചും, സീതി സാഹിബും അടക്കമുള്ള പ്രമുഖർ ലീഗിനെ പ്രതിനിധീകരിച്ച താനൂർ മണ്ഡലം ഇതുവരെയും മുസ്ലിംലീഗിന് നഷ്ടമായിട്ടില്ല. ഇത്തവണ മുസ്ലിംലീഗിൽ നിന്നുള്ള സിറ്റിങ് എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണിയാണ് യുഡിഎഫിൽ മത്സര രംഗത്തുള്ളത്. സ്ഥാനാർത്ഥി നിർണയം മുതൽ ലീഗുകാർ അക്രമം അഴിച്ചുവിടുകയും വ്യാപകമായി എൽഡിഎഫിന്റെ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തതായും സ്ഥാനാർത്ഥി വി അബ്ദുറഹിമാൻ പറഞ്ഞു. കഴിഞ്ഞ കാല തെരഞ്ഞെടുപ്പിൽ ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതു കണക്കിലെടുത്ത്.
ഇത്തവണ പരാജയം മുന്നിൽ കണ്ട് നേതൃത്വം അണികളെ അക്രമത്തിലേക്ക് ഇറക്കിവിടുകയായണെന്നും അബ്ദുറഹിമാൻ ആരോപിച്ചു. അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുമെന്ന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം എം.എസ്‌പിയിൽ നിന്നടക്കം സമീപത്തെ എട്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്നായി സ്ഥലത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ സാധിക്കുമെന്ന് എസ്.ഐ അറിയിച്ചു.