- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തഖാത് മുഖേന സൗദി ലേബർ മാർക്കറ്റിന് ലഭിച്ചത് 47,737 സ്വദേശികളെ; തൊഴിൽ വിപണിയിലെ സ്വദേശി ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് രംഗത്ത്
ജിദ്ദ: സ്വകാര്യമേഖലയുമായി ചേർന്ന് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് പരിശ്രമിച്ചതിന്റെ ഫലമായി നാഷണൽ ലേബർ മാർക്കറ്റിന് ലഭിച്ചത് 47,737 സ്വദേശി ജീവനക്കാരെയാണെന്ന് റിപ്പോർട്ട്. തഖാത് ചാനലുകൾ വഴിയാണ് തൊഴിൽ വിപണിക്ക് പുരുഷന്മാരും സ്ത്രീകളുമടങ്ങിയ സ്വദേശികളെ ലഭ്യമായത്. നാഷണൽ വർക്ക് ഫോഴ്‌സിന് തൊഴിലാളികളെ പ്രദാനം ചെയ്യുന്ന പുതിയ എംപ
ജിദ്ദ: സ്വകാര്യമേഖലയുമായി ചേർന്ന് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് പരിശ്രമിച്ചതിന്റെ ഫലമായി നാഷണൽ ലേബർ മാർക്കറ്റിന് ലഭിച്ചത് 47,737 സ്വദേശി ജീവനക്കാരെയാണെന്ന് റിപ്പോർട്ട്. തഖാത് ചാനലുകൾ വഴിയാണ് തൊഴിൽ വിപണിക്ക് പുരുഷന്മാരും സ്ത്രീകളുമടങ്ങിയ സ്വദേശികളെ ലഭ്യമായത്.
നാഷണൽ വർക്ക് ഫോഴ്‌സിന് തൊഴിലാളികളെ പ്രദാനം ചെയ്യുന്ന പുതിയ എംപ്ലോയ്‌മെന്റ് സെന്ററാണ് തഖാത് ചാനലുകൾ. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളേയും തൊഴിൽ അന്വേഷകരേയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് തഖാത് ശ്രമിക്കുന്നത്. ലേബർ മാർക്കറ്റിന്റെ ആവശ്യകതയനുസരിച്ച് ചില ചാനലുകളിലൂടെ തൊഴിൽ അന്വേഷകർക്ക് തൊഴിൽ വാഗ്ദാനം ചെയ്യുന്നു. ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ടാണ് ഇതു ഓപ്പറേറ്റഅ ചെയ്യുന്നത്.
തൊഴിലന്വേഷകർക്ക് തൊഴിൽ ഈ സെന്ററുകൾ വഴി ലഭിക്കും. ഇലക്ട്രോണിക് വെബ്‌സൈറ്റ് വഴി തഖാത് സർവീസ് ലഭ്യമാണ്.തൊഴിൽ അന്വേഷകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്വകാര്യ മേഖലയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി കണ്ടെത്തുന്നതിന് തഖാത് സർവീസ് ഉപകാരപ്പെടും. തൊഴിൽ വിപണിയിലെ കുറവ് നികത്തുന്നതിനൊപ്പം തൊഴിലന്വേഷകരായ സ്വദേശികൾക്കും മികച്ച അവസരമാണ് കൈവരുന്നത്.
സ്വകാര്യ മേഖലയിൽ ജോലി സാധ്യമാക്കുന്നതിന് ആണ് ഈ സർവീസ്. തൊഴിൽവിപണിക്ക് ആവശ്യമായ കഴിവുള്ള തൊഴിലാളികളെ കണ്ടെത്തി പ്രദാനം ചെയ്യുന്നതിന് ഈ സർവീസ് ഉപകരിക്കും. വൊക്കേഷണൽ ഗൈഡൻസും ഈ സർവീസ് നൽകുന്നതാണ്.