തിരുവനന്തപുരം: പരമ്പരാഗത സിവിൽ സർവ്വീസ് പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ടാർഗറ്റ് ഐ.എ.എസ് വിത്ത് ഡോ. റോമാൻ സെയ്‌നിയുമായി ഇൻസ്പിരിറ്റ് ഐ.എ.എസ് അക്കാദമി. ഒരു മാസം നീണ്ടു നിൽക്കുന്ന ടാർഗറ്റ് ഐ.എ.എസ് പ്രോഗ്രാമിന് 29 ന് അദ്ധ്യാപക ഭവനിൽ തുടക്കമാകും. രാവിലെ 10 മുതൽ ഒരു മണിവരെ നീണ്ടു നിൽക്കുന്ന സെഷന് എ.ഐ.ഐ.എം എസ് മുൻ വിദ്യാർത്ഥിയും, ഐ.എ.എസ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറുമായ ഡോ. റോമാൻ സെയ്‌നി ഐ.എ.എസ് നേതൃത്വം കൊടുക്കും. 2013 ൽ പതിനെട്ടാം റാങ്ക് കരസ്ഥമാക്കിയ വ്യക്തിയാണ് ഇദ്ദേഹം.

ഏറ്റവും മികച്ച പേഴ്‌സണലിറ്റി ഡവലപ്‌മെന്റ് പരിശീലകരായ ഡോ. റോമാൻ സെയ്‌നി ഐ.എ.എസ്, മധു ഭാസ്‌കർ എന്നിവർ രൂപം നൽകിയ കോഴ്‌സ് മോഡ്യൂളിൽ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നീ വിഭാഗങ്ങളാകും ഉണ്ടാവുക.
സിവിൽ സർവ്വീസ് ഫൗണ്ടേഷൻ മോഡ്യൂളിൽ ഏത് മത്സര പരീക്ഷകൾക്കും പ്രാപ്തമാക്കാനുതകുന്ന പ്രധാനപ്പെട്ട സിവിൽ സർവ്വീസ് സിലബസുകൾ, പൊതു വിജ്ഞാനം, കറണ്ട് അഫയേഴ്‌സ്, റൈറ്റിങ് സ്‌കിൽ വികസിപ്പിക്കൽ, വേദിക് മാത്തമാറ്റിക് സെഷൻ, ആപ്റ്റിറ്റിയൂഡ് ആൻഡ് പ്രോബ്ലം സോൾവിങ്, പ്രശസ്തരായ വ്യക്തികളുമായുള്ള ആശയ വിനിമയം എന്നിവയാണ് ഉണ്ടാവുക.
പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ആൻഡ് സോഫ്റ്റ് സ്‌കിൽസ്, മികച്ച ആശയ വിനിമയത്തിന് പ്രാപ്തരാക്കുന്ന പരിശീലന പരിപാടികൾ, വ്യത്യസ്തങ്ങളായ ഇന്റററാക്ടീവ് ആക്ടിവ്റ്റികൾ, ചർച്ചകൾ, ക്വിസ്, ഗ്രൂപ്പ് ചർച്ചകൾ, ഓർമ ശക്തിക്കും മികച്ച അവതരണ പാടവത്തിനും നേതൃത്വ മികവിനും വേണ്ടി യോഗയുടെ അടിസ്ഥാന പരീശീലനങ്ങൾ എന്നിവയാണ് പേഴ്‌സണാലിറ്റ് ഡവലപ്‌മെന്റ് മോഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്‌കൂൾ കാലയളവിൽ ഐ.എ.എസിനായി എങ്ങനെ തയ്യാറെടുക്കാം, സിവിൽ സർവ്വീസ് മോഹികൾക്കായി ആദ്യ ഉദ്യമത്തിൽ തന്നെ എങ്ങനെ സിവിൽ സർവ്വീസ് സ്വന്തമാക്കാം എന്നീ വിഭാഗങ്ങളിൽ പ്രത്യേക സെഷനുകൾ ഉണ്ടാകും. ടാർഗറ്റ് ഐ.എ.എസ് വിത്ത് ഡോ. റോമാൻ സെയ്‌നി സെഷനിൽ പങ്കെടുക്കുന്നതിന് 9745647400 എന്ന നമ്പറിൽ ബന്ധപ്പെടുണമെന്ന് ഭാരവാഹികൾ അറിയിച്ചു.