ടാൻസ്മാനിയ: ജനങ്ങൾക്കിടയിൽ വീണ്ടും ഭീതിവിതച്ച് ടാൻസ്മാനിയയിൽ കാട്ടുതീ പടരുന്നു. ടാൻസ്മാനിയയിലെ 50 ൽ അധികം ഇടങ്ങളിലായാണ് കാട്ടുതീ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ നോർത്ത് വെസ്റ്റ്, വെസ്റ്റ്, സെൻട്രൽ നോർത്ത് എന്നിവിടങ്ങളിലെ സ്ഥിതി വളരെ അപകടകരമായി തുടരുകയാണ്.

ഇതിനോടകം തന്നെ 36,000 ൽ അധികം ഹെക്ടർ പ്രദേശം കാട്ടുതീ മൂലം ചുട്ടുകരിഞ്ഞു. നിലവിലെ അപകടകരമായ സാഹചര്യത്തിൽ ടാൻസ്മാനിയയിലെ നൂറുകണക്കിനു ലോക്കൽ ഫയർഫൈറ്റേഴ്‌സാണ് തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റിടങ്ങളിൽ നിന്നും കൂടുതൽ ഫയർ ഫൈറ്റേഴ്‌സിനെ ടാൻസ്മാനിയയിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അനിയന്ത്രിതമായി തുടരുന്ന കാട്ടുതീയിൽ ചിലയിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. എന്നാൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. ജനങ്ങൾ തികഞ്ഞ ജാഗ്രത പാലിക്കണെമെന്ന് സ്റ്റേറ്റ് എമർജൻസി സർവ്വീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.