- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
കടബാധ്യതകൾ തീർക്കാൻ ടിസിഎസിന്റെ ഓഹരി വിൽക്കാൻ ഒരുങ്ങി ടാറ്റ; 1.25 ബില്യൺ ഡോളർ സ്വരൂപിക്കാൻ നീക്കം; ലാഭകരമായി ഐടി കമ്പനിയുടെ ഓഹരി വിൽപ്പന ടാറ്റ ടെലി സർവീസ് വരുത്തിയ നഷ്ടം തീർക്കാൻ
മുംബൈ: ടാറ്റ ഗ്രൂപ്പിന് കീഴിൾ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടിസിഎസ്. മറ്റ് വ്യവസായങ്ങളെല്ലാം നഷ്ടത്തിൽ കലാശിക്കുമ്പോഴും ടാറ്റ കൺസൽട്ടൻസി സർവീസ് ലാഭം ഉയർത്തി കൊണ്ടു തന്നെ മുന്നോട്ടു പോയി. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ലാഭകരമായി പ്രവർത്തിക്കുന്ന ടിസിഎസിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുകയാണ്. 1.25 ബില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഓഹരി വിൽപ്പന. ടാറ്റ ടെലി സർവീസ് വരുത്തിവെച്ച ബാധ്യത വീട്ടുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. 28.8 മില്യൺ ഡോളറിന്റെ ഷെയറുകൾ ബ്ലൂംബെർഗിന് വിൽക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്. ഒരു ഷെയറിന് 2,872 മുതൽ 2.925 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നകത്. കമ്പനിക്ക് വയർലസ് ഡിവിഷൻ നടത്തിപ്പു വരുത്തിവെച്ചത് വലിയ ബാധ്യതയായിരുന്നു. ടാറ്റ ടെലി സർവീസ് അടുത്തി ഭാരതി എയർടെറ്റിന് കഴിഞ്ഞ വർഷം കമ്പനിവിൽക്കുകയും ചെയ്തു. വിൽപ്പനാ കരാർ പ്രകാരമുള്ള ബാധ്യകൾ തീർക്കാൻ വേണ്ടിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയുടെ ഷെയർ വിൽക്കാൻ ഒരുങ്ങുന്നത്. ട
മുംബൈ: ടാറ്റ ഗ്രൂപ്പിന് കീഴിൾ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ടിസിഎസ്. മറ്റ് വ്യവസായങ്ങളെല്ലാം നഷ്ടത്തിൽ കലാശിക്കുമ്പോഴും ടാറ്റ കൺസൽട്ടൻസി സർവീസ് ലാഭം ഉയർത്തി കൊണ്ടു തന്നെ മുന്നോട്ടു പോയി. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ലാഭകരമായി പ്രവർത്തിക്കുന്ന ടിസിഎസിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുകയാണ്. 1.25 ബില്യൺ ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഓഹരി വിൽപ്പന. ടാറ്റ ടെലി സർവീസ് വരുത്തിവെച്ച ബാധ്യത വീട്ടുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.
28.8 മില്യൺ ഡോളറിന്റെ ഷെയറുകൾ ബ്ലൂംബെർഗിന് വിൽക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്. ഒരു ഷെയറിന് 2,872 മുതൽ 2.925 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നകത്. കമ്പനിക്ക് വയർലസ് ഡിവിഷൻ നടത്തിപ്പു വരുത്തിവെച്ചത് വലിയ ബാധ്യതയായിരുന്നു. ടാറ്റ ടെലി സർവീസ് അടുത്തി ഭാരതി എയർടെറ്റിന് കഴിഞ്ഞ വർഷം കമ്പനിവിൽക്കുകയും ചെയ്തു. വിൽപ്പനാ കരാർ പ്രകാരമുള്ള ബാധ്യകൾ തീർക്കാൻ വേണ്ടിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയുടെ ഷെയർ വിൽക്കാൻ ഒരുങ്ങുന്നത്.
ടാറ്റ കെമിക്കൽസും ടാറ്റാ സ്റ്റൂലിലും അടക്കം സ്വന്തം പാങ്കാളിത്തം ഉയർത്താൻ ടാറ്റ സൺസ് ശ്രമം നടത്തുന്നതായി വാർത്തകളുണ്ടായിരുന്നു. ഹോട്ടൽ ബിസിനസ് രംഗത്തു 6.6 ശതമാനം ഷെയർ കൂടി ടാറ്റ സൺസ് തിരിച്ചു പിടിക്കുകയുണ്ടായി. വായാപ്പ്ാ തിരിച്ചടവ് പ്രശ്‌നം കാരണം മറ്റ് പ്രമുഖ കമ്പനികളും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇതിനിടെയണ് ടാറ്റ കമ്പനി ലോണക്കാൻ വേണ്ടി ഓഹരി വിൽപ്പനയുമായി മുന്നോട്ടു പോകുന്നത്.
നഷ്ടം കുമിഞ്ഞു കൂടിയതാണ് നേരത്തെ ടാറ്റ ടെലിസർവീസസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കാരണം. കമ്പനി പൂട്ടുന്നതോടെ 5,000 ജീവനക്കാർക്ക് ജോലി നഷ്ടമാകുകയും ചെയ്തു. 149 വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ച് പൂട്ടലായിരുന്നു ഇത്. നഷ്ടം 28,000 കോടി രൂപയിലേക്ക് ഉയർന്നതാണ് ടാറ്റ ടെലി സർവീസസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ടാറ്റയെ പ്രേരിപ്പിച്ചത്. വയർലെസ്, വയർലൈൻ, ബ്രോഡ്ബാൻഡ് സർവീസുകളെല്ലാം ടാറ്റ അവസാനിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
1996ലാണ് ലാൻഡ് ലൈൻ സേവനങ്ങളുമായി ടാറ്റ ടെലി സർവീസ് പ്രവർത്തനം ആരംഭിച്ചത്. 2002ൽ മൊബൈൽ ഫോൺ നെറ്റ്‌വർക്ക് ആരംഭിച്ചു. 2008ൽ ജാപ്പനീസ് കമ്പനി ഡോകോമോയുമായി ചേർന്ന് സേവനം വിപുലപ്പെടുത്തി. എന്നാൽ മറ്റ് കമ്പനികളുമായുള്ള മത്സരത്തിൽ പിടിച്ച് നിൽക്കാനാകാതായതോടെ കമ്പനി നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.