- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സ്ലീപ്പർ ക്ലാസിൽ തൽക്കാൽ ടിക്കറ്റിനു സെക്കൻഡ് എസിയേക്കാൾ നിരക്കുയരും; എസിയിലേതിനു വിമാന ടിക്കറ്റിനേക്കാളും; തൽക്കാലിൽ പ്രീമിയം നിരക്ക് ഏർപ്പെടുത്തി കൊള്ളയടിക്കാൻ റെയിൽവെ
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യേണ്ടവരെ കൊള്ളയടിക്കാൻ റെയിൽവെയുടെ പദ്ധതി. യാത്രക്കാരുടെ ഡിമാൻഡനുസരിച്ച് നിരക്ക് കൂടുന്ന പ്രീമിയം ടിക്കറ്റ് സമ്പ്രദായം തത്കാലിനും റെയിൽവേ ബാധകമാക്കുന്നു. ഇതോടെ അടിയന്തരഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവർ ടിക്കറ്റിന് വൻതുകയാണ് നൽകേണ്ടി വരിക. തത്കാൽ ടിക്കറ്റിനുള്ള വൻ ഡി
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യേണ്ടവരെ കൊള്ളയടിക്കാൻ റെയിൽവെയുടെ പദ്ധതി. യാത്രക്കാരുടെ ഡിമാൻഡനുസരിച്ച് നിരക്ക് കൂടുന്ന പ്രീമിയം ടിക്കറ്റ് സമ്പ്രദായം തത്കാലിനും റെയിൽവേ ബാധകമാക്കുന്നു.
ഇതോടെ അടിയന്തരഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്നവർ ടിക്കറ്റിന് വൻതുകയാണ് നൽകേണ്ടി വരിക. തത്കാൽ ടിക്കറ്റിനുള്ള വൻ ഡിമാൻഡ് മുതലെടുത്ത് കൂടുതൽ ലാഭം നേടുകയെന്ന ലക്ഷ്യത്തോടെയാണ് റെയിൽവെയുടെ കൊള്ള. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യേണ്ടവർക്ക് എസിയേക്കാൾ കൂടിയ നിരക്കാകും നൽകേണ്ടി വരിക. എസിയിൽ അടിയന്തര ഘട്ടത്തിൽ യാത്ര ചെയ്യേണ്ടവർ വിമാനത്തിൽ പോകുന്നതാകും ഇനി ലാഭകരം.
പുതിയ സാഹചര്യത്തിൽ ആദ്യം ബുക്ക് ചെയ്യുന്ന അൻപത് ശതമാനം തത്കാൽ ടിക്കറ്റുകൾക്ക് സാധാരണ നിരക്കായിരിക്കും. ബാക്കി പകുതി ടിക്കറ്റുകൾക്ക് പ്രീമിയം സ്‌കീമിൽ കൂടിയ നിരക്ക് ഈടാക്കും. ആദ്യ പകുതിയിലെ ടിക്കറ്റ് തീർന്നാൽ പിന്നെ ബുക്ക് ചെയ്യുന്ന ഓരോ പത്ത് ശതമാനത്തിനും 20 ശതമാനമെന്ന തോതിൽ നിരക്ക് കൂടും. അവസാന നിമിഷം ടിക്കറ്റെടുക്കുന്നവർ വൻ തുക തന്നെ നൽകേണ്ടിവരും. 24 മണിക്കൂർ മുമ്പാണ് തത്കാൽ ടിക്കറ്റുകൾ നൽകുന്നത്. ഓരോ ട്രെയിനിലും സാധാരണയായി ഇരുനൂറ് തത്കാൽ ടിക്കറ്റുകളാണുള്ളത്.
റെയിൽവേയുടെ പതിനാറ് സോണുകളിൽ ഓരോന്നിലും അഞ്ച് പ്രധാന ട്രെയിനുകളിൽ പ്രീമിയം തത്കാൽ സ്‌കീം ആദ്യ ഘട്ടത്തിൽ നടപ്പാക്കും. ബുക്കിങ് പൂർണമായും ഓൺലൈൻ വഴിയായിരിക്കും. നിലവിലെ തത്കാൽ പോലെ ഈ സ്‌കീമിലും ടിക്കറ്റ് റദ്ദാക്കാനാകില്ല. യാത്ര ചെയ്തില്ലെങ്കിൽ പണം തിരിച്ച് കിട്ടുകയുമില്ല.
അതിനിടെ, പ്രീമിയം സ്‌പെഷ്യൽ ട്രെയിനുകളുടെ നിരക്കിലെ അമിത വർദ്ധന നിയന്ത്രിക്കാൻ നാളെ മുതൽ സ്‌ളാബ് സമ്പ്രദായം ഏർപ്പെടുത്താനും റെയിൽവേ തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ മുപ്പത് ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇപ്പോൾ ഈ സമയപരിധി പത്ത് ദിവസമാണ്. പുതിയ സ്ലാബനുസരിച്ച് ആദ്യത്തെ പത്ത് ദിവസം ബുക്ക് ചെയ്യുന്നവർ സാധാരണ പ്രീമിയം നിരക്ക് നൽകിയാൽ മതി. പത്തുദിവസം കഴിയുമ്പോൾ നിരക്ക് കൂടും.
പ്രീമിയം ട്രെയിനുകളിൽ തേഡ് എ.സിക്ക് സെക്കൻഡ് എ.സി ടിക്കറ്റിനെക്കാൾ കൂടുതൽ നിരക്ക് നൽകേണ്ട സ്ഥിതിയാണ് ഡിമാൻഡ് വർദ്ധിച്ചതോടെ സംജാതമായത്. സ്ലാബ് സമ്പ്രദായം ഏർപ്പെടുത്തിയാലും നിശ്ചിത കാലയളവ് കഴിഞ്ഞ് യാത്രാ തീയതി അടുക്കുന്തോറും ഡിമാൻഡ് അനുസരിച്ച് നിരക്ക് കൂട്ടുന്ന രീതി മാറില്ലെന്നാണ് അറിയുന്നത്. യാത്രയോട് അടുത്ത ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രത്യേക ക്വോട്ടയും ഉണ്ടാകും. ഇതോടെ പ്രീമിയം ട്രെയിനുകളിൽ ഏത് സമയത്തും ടിക്കറ്റ് കിട്ടും. യു.പി.എ സർക്കാരിന്റെ അവസാന കാലത്താണ് പ്രീമിയം ട്രെയിനുകൾ ഏർപ്പെടുത്തിയത്. പ്രീമിയം ട്രെയിനുകളുടെ പേര് 'സുവിധ എക്സ്‌പ്രസ്'എന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്.