- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി പീഡനം; അച്ഛനും അമ്മയ്ക്കുമൊപ്പം എത്തി പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ച യുവതി പരാതി എഴുതി നൽകാത്തത് പ്രതിസന്ധി; വൈദ്യ പരിശോധനയ്ക്ക് സമ്മതം പ്രകടിപ്പിക്കാത്ത ഇരകളും; ഇടപ്പള്ളിയിലെ 'ഇൻക്ഫെക്ടഡ്' പീഡന അന്വേഷണം വഴിമുട്ടുന്നു
കൊച്ചി: കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ അന്വേഷണം വഴിമുട്ടുന്നു. പീഡന കേസിൽ വൈദ്യപരിശോധന നടത്താൻ പൊലീസ് നൽകിയ അപേക്ഷയിൽ ചേരാനല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ രണ്ടു യുവതികളും സമ്മതം പ്രകടിപ്പിച്ചിട്ടില്ല. വീണ്ടും വൈദ്യപരിശോധനയ്ക്കുള്ള അപേക്ഷ നൽകും. ഇതിനോടും സഹകരിച്ചില്ലെങ്കിൽ അന്വേഷണത്തിൽ പ്രതിസന്ധിയാകും.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിയുടെ സ്ഥാപനത്തിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകൾ കിട്ടിയില്ല. പ്രതി സുജീഷിന്റെ കസ്റ്റഡി നാളെ അവസാനിക്കും. ഇയാളെയും കൊണ്ട് അന്വേഷണ സംഘം ടാറ്റൂ സ്റ്റുഡിയോയിലും വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ഐ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്തെങ്കിലും തെളിവുകൾ ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്,
ടാറ്റൂ പീഡനത്തിനെതിരെ സമൂഹമാധ്യമത്തിൽ ആദ്യം പോസ്റ്റിട്ട പെൺകുട്ടി ഇതുവരെ പൊലീസിൽ നൽകിയിട്ടില്ല. പരാതി നൽകാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇവർ ഇപ്പോൾ നാട്ടിൽനിന്ന് മാറിനിൽക്കുകയാണ്. ഇതും പൊലീസിന് വെല്ലുവളിയാണ്. ഈ സാഹചര്യത്തിൽ കേസ് അന്വേഷണം വഴിമുട്ടുമോ എന്ന സംശയവും ശക്തമാണ്.
ഇടപ്പള്ളിയിലെ 'ഇൻക്ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമ കേസിലെ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് ്.സുജീഷിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.. സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ ഇവിടെയുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു.
സുജീഷിനെതിരെ ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമതിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനെല്ലൂർ സ്റ്റേഷനിലും. ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ഇൻക്‌ഫെക്‌റ്റെഡ് സ്റ്റുഡിയോ പൊലീസ് എത്തി തുറന്ന് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌ക്കും, മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. സമൂഹമാധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി മാതാപിതാക്കളോടൊപ്പമെത്തി പൊലീസിനോടു വിശദാംശങ്ങൾ പങ്കുവച്ചെങ്കിലും പരാതി നൽകിയിരുന്നില്ല. പിന്നീടാണ് മറ്റ് ആറു പരാതികൾ ലഭിച്ചത്. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇൻക്‌ഫെക്ടഡ് എന്ന സ്ഥാപനത്തിന്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്പർശിച്ചെന്നുമാണ് ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണിൽ വിളിച്ചപ്പോൾ മാത്രമാണ് ഇയാൾ തന്നെ വിട്ടതെന്നും യുവതി പോസ്റ്റിൽ വിശദീകരിച്ചിരുന്നു.
കാര്യങ്ങളെല്ലാം രക്ഷിതാക്കളോട് പറഞ്ഞെന്നും അവർ ഒരു അഭിഭാഷകയെ സമീപിച്ചപ്പോൾ സാക്ഷിയില്ലാത്തതിനാൽ നീതി ലഭിക്കാൻ സാധ്യതയില്ലെന്നാണ് പറഞ്ഞതെന്നും പോസ്റ്റിൽ വിവരിക്കുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ സമാനമായ ആരോപണവുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. റെഡിറ്റിൽ പെൺകുട്ടിയെ പിന്തുണച്ചെത്തിയവരും നിരവധിയാണ്. ടാറ്റു ഇടാൻ പ്രത്യേക മുറിയുണ്ടെന്നും കൂടെ വരുന്നവരെ അവിടേക്കു കടത്തിവിടാറില്ലെന്നും അവിടെവച്ചാണ് പീഡിപ്പിച്ചതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ