- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ദൈവങ്ങളെല്ലാം നികുതി വെട്ടിക്കുമോ? 4000 മുതൽ മൂന്നുലക്ഷം വരെ നികുതിവെട്ടിച്ചെന്നാരോപിച്ച് അധികൃതർ നോട്ടീസയച്ചവരിൽ കൃഷ്ണഭഗവാനും ദുർഗാദേവിയും ശിവനും വരെ!
നിയമത്തിമുന്നിൽ മനുഷ്യരെല്ലാം തുല്യരാണെന്നാണ് ചൊല്ല്. അത് ദൈവങ്ങൾക്കും ബാധകമാണോ? നികുതി വകുപ്പിന്റെ കണ്ണിൽ അങ്ങനെയാണെന്ന് തോന്നുന്നു. വസ്തുനികുതി അടയ്ക്കാത്തതിന് അധികൃതർ നോട്ടീസ് അയച്ചിരിക്കന്നവരിൽ പ്രമുഖ ദൈവങ്ങളെല്ലാമുണ്ട്. നാലായിരം മുതൽ മൂന്നുലക്ഷം രൂപവരെയാണ് ഇവർ വരുത്തിയിട്ടുള്ള കുടിശിക. ഹരിയാണയിലെ ഫരീദാബാദിലെ മുൻസിപ്പൽ കൗൺസിലാണ് നികുതി അടയ്ക്കാനാവശ്യപ്പെട്ട് ദൈവങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയിരിക്കുന്നവരിൽ ഭഗവാൻ ശിവനും ദുർഗാ ദേവിയും ശ്രീകൃഷ്ണനുമൊക്കെയുണ്ട്. അവരവരുടെ അമ്പലത്തിന്റെ വലിപ്പമനുസരിച്ച് വസ്തു നികുതി അടയ്ക്കാനാണ് ഇവർക്ക് കിട്ടിയിട്ടുള്ള നിർദ്ദേശം. ദൈവങ്ങളോട് നികുതി അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ച വിവരം മുൻസിപ്പൽ ചെയർമാൻ ദർശൻ നാഗ്പാൽ അറിഞ്ഞിരുന്നില്ല. അറിഞ്ഞയുടൻ ഇതേക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ അദ്ദേഹം ചുമതലപ്പെടുത്തി. ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നികുതി ഇളവ് നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ
നിയമത്തിമുന്നിൽ മനുഷ്യരെല്ലാം തുല്യരാണെന്നാണ് ചൊല്ല്. അത് ദൈവങ്ങൾക്കും ബാധകമാണോ? നികുതി വകുപ്പിന്റെ കണ്ണിൽ അങ്ങനെയാണെന്ന് തോന്നുന്നു. വസ്തുനികുതി അടയ്ക്കാത്തതിന് അധികൃതർ നോട്ടീസ് അയച്ചിരിക്കന്നവരിൽ പ്രമുഖ ദൈവങ്ങളെല്ലാമുണ്ട്. നാലായിരം മുതൽ മൂന്നുലക്ഷം രൂപവരെയാണ് ഇവർ വരുത്തിയിട്ടുള്ള കുടിശിക.
ഹരിയാണയിലെ ഫരീദാബാദിലെ മുൻസിപ്പൽ കൗൺസിലാണ് നികുതി അടയ്ക്കാനാവശ്യപ്പെട്ട് ദൈവങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് കിട്ടിയിരിക്കുന്നവരിൽ ഭഗവാൻ ശിവനും ദുർഗാ ദേവിയും ശ്രീകൃഷ്ണനുമൊക്കെയുണ്ട്. അവരവരുടെ അമ്പലത്തിന്റെ വലിപ്പമനുസരിച്ച് വസ്തു നികുതി അടയ്ക്കാനാണ് ഇവർക്ക് കിട്ടിയിട്ടുള്ള നിർദ്ദേശം.
ദൈവങ്ങളോട് നികുതി അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ച വിവരം മുൻസിപ്പൽ ചെയർമാൻ ദർശൻ നാഗ്പാൽ അറിഞ്ഞിരുന്നില്ല. അറിഞ്ഞയുടൻ ഇതേക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ അദ്ദേഹം ചുമതലപ്പെടുത്തി. ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നികുതി ഇളവ് നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി അടയ്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകൾ ദൈവത്തെയോ അവരുടെ ക്ഷേത്രങ്ങളെയോ അഭിസംബോധന ചെയ്യുന്നതാണെന്നതാണ് കൗതുകകരം. നഗരത്തിലെ സന്യാസ് ആശ്രമം നികുതിയിനത്തിൽ 2.77 ലക്ഷം രൂപയാണ് ഇടയ്‌ക്കേണ്ടത്. ദുർഗാ ദേവി 1.10 ലക്ഷവും. മുൻസിപ്പൽ പരിധിയിലുള്ള ശ്മശാനത്തിനും നോട്ടീസയച്ചിട്ടുണ്ട്. അത് പരേതാത്മാക്കൾ അടയ്‌ക്കേണ്ടിവരുമോ എന്നാണ് നഗരവാസികൾ ചോദിക്കുന്നത്.