- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്, പുകയില ഉത്പന്നങ്ങൾക്ക് നികുതി ഈടാക്കണം; ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കാൻ നടപടി അത്യാവശ്യമെന്ന് ആരോഗ്യ മന്ത്രി
മനുഷ്യന്റെ ആരോഗ്യത്തിന് വിനാശകാരികളായ ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്, പുകയില ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ: അഹമ്മദ് മുഹമ്മദ് അൽ സെയ്ദി. ജിസിസി ക്യാൻസർ അവയർനെസ് വീക്കിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്വാസകോശ അർബുദം സംബന്ധിച്ചുള്ള കണക്കുകൾ വിലയിരുത്തുമ്പോൾ നിരക്കിൽ വൻവർധനവ
മനുഷ്യന്റെ ആരോഗ്യത്തിന് വിനാശകാരികളായ ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്, പുകയില ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രി ഡോ: അഹമ്മദ് മുഹമ്മദ് അൽ സെയ്ദി. ജിസിസി ക്യാൻസർ അവയർനെസ് വീക്കിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്വാസകോശ അർബുദം സംബന്ധിച്ചുള്ള കണക്കുകൾ വിലയിരുത്തുമ്പോൾ നിരക്കിൽ വൻവർധനവാണ് വ്യക്തമാവുന്നത്.
രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ പുകയിലയ്ക്കും മറ്റു ഉത്പന്നങ്ങൾക്കും ജിസിസി രാജ്യങ്ങൾ നൂറു ശതമാനം ഏകീകൃത നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതു നടപ്പിലാക്കിയിട്ടില്ലെന്ന് നാഷണൽ ടുബാകോ കൺട്രോൾ കമ്മിറ്റി പ്രതിനിധി ഡോ. ജാവദ് അൽ ലവാതി വ്യക്തമാക്കി.
ശ്വാസ കോശ അർബുദം ഏറ്റവുമധികം ബാധിക്കുന്നത് പുക വലിക്കുന്നവരെയാണ്. ഇതിനുപുറമെ മികച്ച നിലവാരത്തിലുള്ള മരുന്നുകൾ രാജ്യത്തു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എണ്ണവിലയിലെ ഇടിവ് കാര്യമായ തോതിൽ ആരോഗ്യമേഖലയെ ബാധിക്കില്ലെന്നും ഇതു സേവനങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഹോളിവുഡിലെ 44 ശതമാനം സിനിമകളിലും പുകവലി കാണിക്കുന്നു. യുവാക്കൾക്ക് വേണ്ടിയുള്ള ചിത്രങ്ങളിലാണ് കൂടുതലായി കാണുന്നത്. ഇതു കണക്കിലെടുത്ത് പ്രായത്തെ അടിസ്ഥാനമാക്കി സിനിമയുടെ റേറ്റിങ് നിശ്ചയിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ ആരോഗ്യ വിദഗ്ധരും സ്വാഗതം ചെയ്തു.