മസ്‌ക്കറ്റ്: ഒമാനിൽ അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങൾക്കെല്ലാം നികുതി ഏർപ്പെടു ത്താനാണ് സർക്കാർ തീരുമാനം. സിഗരറ്റ്, ശീതളപാനീയങ്ങൾ ഫാസ്റ്റ് ഫുഡ് തുടങ്ങിയവയ്ക്കാണ് നികുതി ഏർപ്പെടുത്തുക.

മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിൽ സിഗരറ്റ് ഉത്പന്നങ്ങൾക്ക് വില കുറവാണ്. ഒമാനിൽ സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിൽ വരുത്തിയിരുന്നില്ല. എന്നാൽ ഉടൻ തന്നെ നികുതി ഏർപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ; വ്യക്തമാക്കിയത്.

ശീതള പാനീയങ്ങളും ഫാസ്റ്റ് ഫുഡും കാൻസറിനെ ക്ഷണിച്ച് വരുത്തുന്നതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നല്കുന്നു. അതുകൊണ്ട് തന്നെയാണ് ഇവയ്ക്കും നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചതും.