- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാക്സി ഡ്രൈവർ'പ' ചേർത്തുള്ള തെറി വിളിച്ചു ! ഷർട്ടിലെ പിടി ഞാൻ വിട്ടിരുന്നെങ്കിൽ എന്റെ സഹോദരിയുടെ നാഭിക്ക് ഇയാൾ ചവിട്ടുമെന്ന് ഉറപ്പായിരുന്നു; മദ്യപാനികളാണെന്നത് കള്ളക്കഥ; മാധ്യമങ്ങളിലെ ദുഷ്പ്രചാരണം സത്യമറിയാതെയെന്നും യുവതികൾ; വൈറ്റിലയിൽ കഴിഞ്ഞദിവസം സംഭവിച്ചത് മർദ്ദനകേസിലെ സഹോദരിമാർ പറയുന്നു
കൊച്ചി: വൈറ്റിലയിൽ ഓൺലൈൻ ടാക്‌സി ഡ്രൈവർക്ക് മർദനമേറ്റ സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയതാണ്. യുവതികൾ മരട് പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന ദൃ്ശ്യങ്ങളും എത്തിയതോടെ സോഷ്യൽ മീഡിയയിലും ഇവർ രൂക്്ഷമായി ആക്രമിക്കപ്പെട്ടു. ഇതോടെ കേസിൽ ഉൾപ്പെട്ട മൂന്നു യുവതികൾത്തെതിരായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞു. ഇതോടെയാണ് വിശദീകരണവുമായി യുവതികൾ എത്തിയത്. കണ്ണൂർ ആലക്കോട് സ്വദേശിനികളായ പുറത്തേൽ വീട്ടിൽ എയ്ഞ്ചൽ ബേബി (30), പുറത്തേൽ വീട്ടിൽ ക്ലാര ഷിബിൻ കുമാർ (27), പത്തനംതിട്ട ആയപുരയ്ക്കൽ വീട്ടിൽ ഷീജ എം. അഫ്സൽ (30) എന്നിവരാണ് യൂബർ ഡ്രൈവറെ മർദ്ദിച്ചതിന് മരട് പൊലീസ് കേസെടുത്തത്. യുവതികൾ വൈറ്റില ചന്ദ്രാ ടവറിലെ താമസക്കാരാണ്. എയ്ഞ്ചലും ക്ലാരയും സഹോദരികളുമാണ്. സംഘർഷത്തിൽ തലയ്ക്കു പരുക്കേറ്റ ഡ്രൈവർ കുമ്പളം സ്വദേശി താനത്ത് വീട്ടിൽ ടി.ഐ. ഷെഫീഖാണ് (32) എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറ്റിലയിലെ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു സംഭവം. യുവതികൾ പറയുന്നതിങ്ങനെയാണ്. ഞങ്ങളുടെ ഒരു സുഹൃത
കൊച്ചി: വൈറ്റിലയിൽ ഓൺലൈൻ ടാക്‌സി ഡ്രൈവർക്ക് മർദനമേറ്റ സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയതാണ്. യുവതികൾ മരട് പൊലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന ദൃ്ശ്യങ്ങളും എത്തിയതോടെ സോഷ്യൽ മീഡിയയിലും ഇവർ രൂക്്ഷമായി ആക്രമിക്കപ്പെട്ടു. ഇതോടെ കേസിൽ ഉൾപ്പെട്ട മൂന്നു യുവതികൾത്തെതിരായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും നിറഞ്ഞു. ഇതോടെയാണ് വിശദീകരണവുമായി യുവതികൾ എത്തിയത്.
കണ്ണൂർ ആലക്കോട് സ്വദേശിനികളായ പുറത്തേൽ വീട്ടിൽ എയ്ഞ്ചൽ ബേബി (30), പുറത്തേൽ വീട്ടിൽ ക്ലാര ഷിബിൻ കുമാർ (27), പത്തനംതിട്ട ആയപുരയ്ക്കൽ വീട്ടിൽ ഷീജ എം. അഫ്സൽ (30) എന്നിവരാണ് യൂബർ ഡ്രൈവറെ മർദ്ദിച്ചതിന് മരട് പൊലീസ് കേസെടുത്തത്. യുവതികൾ വൈറ്റില ചന്ദ്രാ ടവറിലെ താമസക്കാരാണ്. എയ്ഞ്ചലും ക്ലാരയും സഹോദരികളുമാണ്. സംഘർഷത്തിൽ തലയ്ക്കു പരുക്കേറ്റ ഡ്രൈവർ കുമ്പളം സ്വദേശി താനത്ത് വീട്ടിൽ ടി.ഐ. ഷെഫീഖാണ് (32) എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വൈറ്റിലയിലെ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു സംഭവം. യുവതികൾ പറയുന്നതിങ്ങനെയാണ്. ഞങ്ങളുടെ ഒരു സുഹൃത്താണ് യൂബർ ബുക്കു ചെയ്തത്. എയ്ഞ്ചലും സഹോദരി ക്‌ളാരയുമാണ് വൈറ്റിലയിൽ വച്ച് കാറിൽ കയറാനൊരുങ്ങിയത്. അപ്പോഴാണ് ഒരു പുരുഷനെ ടാക്‌സിയിൽ കണ്ടത്. ഞങ്ങൾ വിളിച്ച ടാക്‌സിയിൽ മറ്റൊരു യാത്രക്കാരനുണ്ടായത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവറുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഷെയർ ടാക്‌സിയാണെന്നാണ് അയാൾ പറഞ്ഞത്. അയാളുടെ മറുപടിയും മറ്റൊരു ടോണിലായിരുന്നു. അങ്ങിനെ പറഞ്ഞതിനെ ചോദ്യം ചെയ്തപ്പോഴാണ് ടാക്‌സി ഡ്രൈവർ അസഭ്യം പറഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് യാത്ര മതിയാക്കുന്നു എന്നു പറഞ്ഞപ്പോഴാണ് ഡ്രൈവർ ശാരീരികമായി ആക്രമിച്ചത്. ''പ' ചേർത്തുള്ള തെറിയാണ് ഞങ്ങളെ വിളിച്ചത്. ഇതാണ് സംഘർഷത്തിന് കാരണമായത്. പുറത്തിറങ്ങി വന്ന ഡ്രൈവർ ഉപദ്രവിക്കാനാണ് ശ്രമിച്ചത്. ക്‌ളാരയെ ഇയാൾ തള്ളിയിട്ടപ്പോഴാണ് ഞാൻ ഷർട്ടിന് പിടികൂടിയത്. ഞങ്ങളുടെ ബാഗും മൊബൈലുമെല്ലാം ഡ്രൈവർ തട്ടിത്തെറിപ്പിച്ചു. ഞാൻ പിടി വിട്ടിരുന്നെങ്കിൽ എന്റെ സഹോദരിയുടെ നാഭിക്ക് ഇയാൾ ചവിട്ടുമെന്ന് ഉറപ്പായിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വൈദ്യപരിശോധനയിലും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല.
മരട് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരിൽ പലരും മോശമായാണ് പെരുമാറിയത്. സംഭവസമയത്ത് സഹായത്തിനെത്തിയ യുവതിയേയും ഇവർ കേ സിൽ അനാവശ്യമായി പ്രതിചേർത്തു. അവൾ യൂബർ ബുക്കു ചെയ്തതിനാൽ ഇവളെ വിളിച്ചു വരുത്തുകയായിരുന്നു. ഫ്‌ളാറ്റിേേലയ്ക്ക് പോയ ആളിനെ തിരിച്ചു വിളിക്കുകയായിരുന്നു. ഡ്രൈവറുടെ അതിക്രമങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡു ചെയ്യാനാണ് ഇവർ ശ്രമിച്ചത്. ചെയ്യാത്ത കുറ്റങ്ങൾ ഞങ്ങളുടെ മേൽ ആരോപിച്ചാണ് ഇപ്പോൾ കേസുണ്ടാക്കിയിരിക്കുന്നത്. ഞങ്ങളെ ആക്രമിച്ച ഡ്രൈവർക്കെതിരെ നൽകിയ പരാതി പൊലീസ് പരിഗണിച്ചില്ല. അത് എന്തു ന്യായമാണ?
പൊലീസ് സ്റ്റഷനിൽ എത്തിച്ചപ്പോൾ ഡ്രൈവറുടെ തലയിൽ മുറിവോ രക്തമോ കാണാനില്ലായിരുന്നു. ആ ഫോട്ടോ ഞങ്ങളുടെ കൈവശമുണ്ട്. മരട് പോലസ് സ്്റ്റഷനിൽ ഒന്നാം നിലയിൽ അയാൾ പരസഹായമില്ലാതെ കയറുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് ഇപ്പോൾ പ്രചരിക്കുന്ന രീതിയിൽ അയാൾ ബോധക്കേട് അഭിനയിക്കുന്നത്. ഇതാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഇപ്പോൾ പ്രചരിക്കുന്ന രീതിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ല. സത്യാവസ്ഥയറിയാതെയാണ് സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണമെന്നും യുവതികൾ പറയുന്നു. ഞങ്ങളും കുടുംബമായി ജീവിക്കുന്നവരാണ്. ടിവിയിലും മ്റ്റു മാധ്യമ്ങ്ങളിലും ആഘോഷിക്കുന്നവർ ഇതൊന്നും കണക്കിലെടുത്തില്ല. വൈറ്റിലയിലെ ഹോംഗാർഡ് ഇതിനെല്ലാം സാക്ഷിയാണ്. കൂടാതെ അടുത്തുള്ള ഹോട്ടലിലെ സി സി ടിവിയിലും ഇതിന്റെ വിശദാംശങ്ങൾ ഉണ്ടാവും. അത് പരിശോധിക്കാവുന്നതാണ്. എത്രയോ കാലമായി ഞങ്ങൾ ടാക്‌സി ഉപയോഗിക്കുന്നു. അപ്പോഴൊന്നും ആരോടും ഞങ്ങൾ കയർത്തു സംസാരിച്ചിട്ടില്ല. ഇപ്പോൾ അങ്ങിനെ ഉണ്ടായെങ്കിൽ അത്തരം പ്രതികരണം ഡ്രൈവറുടെ ഭാഗത്തു നിന്നും ഉണ്ട്ായിട്ടാണ്.
ടാക്‌സി സംവിധാനത്തിലെ പുതിയ സംവിധാനമാണ് ഷെയർ ടാക്‌സി. കൊച്ചിയിൽ ഇത് ഇത് കഴിഞ്ഞ ദിവസം മുതലാണ് പ്രാബല്യത്തിലായത്. ഇതേ തുടർന്നുള്ള തർക്കമാണ് വൈറ്റിലയിൽ സംഘർഷത്തിൽ കലാശിച്ചത്. ആദ്യം ബുക്ക് ചെയ്ത് കാറിൽ കയറിയ ഷിനോജ് എന്ന യാത്രക്കാരനെ ഇറക്കിവിടില്ലെന്നു ഡ്രൈവർ മറുപടി നൽകി. പിന്നിലെ സീറ്റിൽ നിന്നു മുൻസീറ്റിലേക്കു മാറാൻ ഷിനോജ് തയാറായിട്ടും തങ്ങൾക്കു മാത്രമായി യാത്ര ചെയ്യണമെന്ന വാദത്തിൽ യുവതികൾ ഉറച്ചുനിന്നെന്നാണ് ഡ്രൈവറുടെ മൊഴി. നാട്ടുകാർ ഇടപെട്ടാണ് മൂവരെയും തടഞ്ഞുവച്ചു പൊലീസിൽ ഏൽപ്പിച്ചത്. രോഗിയായ ക്‌ളാരയെ ആശുപത്രിയിൽ ആക്കണമെന്ന് ആവശ്യപ്പട്ടിട്ടും പൊലീസ് അനുവദിച്ചില്ലെന്നും ഇവർ കുറ്റപ്പടുത്തുന്നു.
പട്ടാപ്പകൽ യൂബർ ടാക്സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് അസാധാരണ സംഭവമായാണ് പൊതുവേ വിലയിരുത്തുന്നത്. ആക്രമണത്തിൽ പരിക്കറ്റ ഡ്രൈവർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായ സ്ത്രീകളിലൊരാളായ ക്‌ളാരയുടേയും വലതുകൈ ഇപ്പോൾ ബാൻഡജ് ഇട്ടിരിക്കുകയാണ്. സംഭവത്തിൽ പൊലീ്,സ് അന്വേഷണം തുടരുകയാണ്. വീഡിയോ ഉൾപ്പടെയുള്ള തെളിവുകൾ ലഭിച്ചാൽ സംഭവത്തിലെ യാഥാർത്ഥ്യം അറിയാനാകും.