മസ്‌കത്ത്: ഇനി ടാക്‌സി കൂലിയുടെ പേരിൽ ഉ്ള്ള വാക്കേറ്റം ഒഴിവാക്കം. തലസ്ഥാന ഗവർണറേറ്റിൽ ടാക്‌സി ഡ്രൈവർമാരും യാത്രികരും തമ്മിലെ പ്രശ്‌നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ടാക്‌സി നിരക്കുകൾ നിലവിൽവന്നു. വിലപേശലും തർക്കങ്ങളും ഒഴിവാക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റിയാണ് ഏകീകൃത ടാക്‌സി നിരക്കുകൾ പ്രഖ്യാപിച്ചത്.

എല്ലാ ഡ്രൈവർമാരും മുനിസിപ്പാലിറ്റി നിർദേശിച്ച നിരക്കുകൾ മാത്രമേ ഈടാക്കാൻ പാടുള്ളൂ. ഒരു സ്ഥലത്തേക്ക് ഒന്നിലേറെ പേർ ടാക്‌സി ഷെയർ ചെയ്ത് പോകുമ്പോൾ ഒരാളിൽ നിന്ന് ഈടാക്കാവുന്ന നിരക്കാണ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്. അതേസമയം, ടാക്‌സിയിൽ എത്ര യാ
ത്രികരെ കയറ്റണമെന്ന് ഡ്രൈവർമാർക്ക് തീരുമാനിക്കാം.

പുതിയ നിരക്ക് അനുസരിച്ച് ഖുറിയാത്തിൽ നിന്ന് റൂവിയിലേക്ക് ഷെയറിങ് ടാക്‌സിയിൽ വരുന്ന യാത്രക്കാരനിൽ നിന്ന് രണ്ട് റിയാലേ ഈടാക്കാവൂ. റൂവിയിൽ നിന്ന് ഖുറം റൗണ്ട് എബൗട്ടിലേക്ക് 300 ബൈസ, ഖുറം റൗണ്ട് എബൗട്ടിൽ നിന്ന് അൽഖുവൈറിലേക്ക് 400 ബൈസ, റൂവി പ്ലാസയിൽ നിന്ന് വാദികബീറിലേക്കും മത്രയിലേക്കും 300 ബൈസ, റൂവിയിൽ നിന്ന് അമിറാത്ത് സൂഖിലേക്ക് 400 ബൈസ, ഗൂബ്രയിലേക്ക് 400 ബൈസ, അസൈബയിലക്ക് 500 ബൈസ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. എന്നാൽ, ടാക്‌സി ഒറ്റക്ക് ടാക്‌സി വിളിച്ച് യാത്രചെയ്യുമ്പോൾ ഈ നിരക്ക് ബാധകമല്ല.