നി ടാക്‌സി കാത്ത് നില്ക്കുന്നവർക്ക് വെയില് കൊള്ളാതെ കാത്ത് നില്ക്കാം. ഒമാനിലെ ആദ്യത്തെ ശീതീകരിച്ച ടാക്‌സി സ്റ്റാന്റിന്റെ നിർമ്മാണം ആരംഭിച്ചു. മസ്‌കത്തിലെ റൂവിയിലാണ് ചൂടേൽക്കാതെ വാഹനം കാത്തുനിൽക്കാനുള്ള ആധുനിക സംവിധാനം നിർമ്മാണം തുടങ്ങിയത്.

റൂവിയിലെ പ!ഴയ പിസ്സാ ഹട്ടിനും പുതിയ കെ.എഫ്.സിക്കും മേധ്യയാണ് രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ടാക്‌സി സ്റ്റാന്റ് വരുന്നത്.ടാക്‌സി ഡ്രൈവർമാർക്കും യാത്രികർക്കും ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് സ്റ്റാന്റിന്റെ നിർമ്മാണം നടക്കുന്നത്.കടുത്ത ചൂടിലും തണുപ്പിലും യാത്രക്കാരെ കാത്തു നിൽക്കുന്ന തങ്ങൾക്ക് ശീതീകരിച്ച സ്റ്റാന്റും സൗകര്യങ്ങളും ഏറെ ഉപകാരപ്പെടുമെന്ന് ടാക്‌സി ഡ്രൈവർമാർ പറയുന്നു.