പുറമേ കാണുമ്പോളെ യന്ത്രങ്ങളിലോ തകരാർ സംഭവിച്ചിട്ടുള്ള ടാക്‌സികൾ നിരത്തിലിറ ക്കുന്നത് കുറ്റകരമായെക്കാം. തകരാറുകൾ ഉള്ള ടാക്‌സി വാഹനങ്ങൾ തകരാറുകൾ പരിഹരിക്കാതെ സർവീസ് നടത്തുന്ന കർശനമായി തടയണമെന്ന ആവശ്യം സൗദിയിൽ ശക്തമാവുന്നുണ്ട്.മക്ക മേഖല ഗവർണ്ണർ അമീർ ഖാലിദ് അൽ ഫൈസൽ ആണ് നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

വാഹനത്തിന്റെ പുറം ഭാഗങ്ങളിലോ യന്ത്രത്തകരാറുകളോ ഉള്ള ടാക്‌സി വാഹനങ്ങൾ തകരാറുകൾ പരിഹരിക്കാതെ സർവീസ് നടത്തുന്ന കർശനമായി തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ടാക്‌സികളിൽ യാത്രചെയ്യുന്നവരുടെയും വഴിയാത്രക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ നിർദ്ദേശം നൽകിയിത്.

വാഹനത്തിന്റെ പുറം ഭാഗങ്ങളിലെ കേടുപാടുകളോ മറ്റു യന്ത്രത്തകരാറുകളോ ഉള്ള ടാക്‌സി വാഹനങ്ങൾ തകരാറുകൾ തീർക്കുന്നതുവരെ റോഡിൽ ഇറങ്ങാൻ അനുവദിക്കരുതെന്നാണ് ട്രാഫിക് വിഭാഗത്തിന് അദ്ദേഹം നിർദ്ദേശം നൽകിയത്.അശ്രദ്ധമായി വാഹനമോടിക്കുക, അമിത വേഗത, സിഗ്‌നൽ നൽകാതെ അപ്രതീക്ഷിതമായ വാഹനം നിർത്തൽ തുടങ്ങിയ നിയമ ലംഘനം ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽകൂടിയാണ് മക്ക മേഖല ഗവർണറുടെ നിർദ്ദേശം.

ടാക്‌സി വാഹനങ്ങൾ കേടുപാടുകളോടെ നിരത്തിലിറങ്ങുന്നത് നഗര സൗന്ദര്യത്തിന് മങ്ങലേൽ പ്പിക്കുന്നുവെന്നും അഭിപ്രായമുണ്ട്. ടാക്‌സി വാഹനങ്ങളെ വ്യവസ്ഥാപിതമാ ക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.