- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കം; പ്രശ്‌ന പരിഹാര ശ്രമത്തിനിടെ ലോക്കൽ കമ്മറ്റിയംഗത്തിന് കൈയ്ക്കും കാലിനും വെട്ടേറ്റു; കവലൂരിൽ അക്രമം നടത്തിയത് ബിഎംഎസുകാർ; ആലപ്പുഴയിൽ വീണ്ടും രാഷ്ട്രീയപ്പക കത്തിക്കുത്തിലേക്ക്
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും രാഷ്ട്രീയ അക്രമം. കലവൂരിൽ സിപിഎം പ്രവർത്തകനാണ് വെട്ടേറ്റത്. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി. സന്തോഷിനാണു വെട്ടേറ്റത്. ആക്രമണത്തിനു പിന്നിൽ ബിഎംഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവർ അറസ്റ്റിലായി.
കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പ്രശ്‌ന പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്. സന്തോഷിനേറ്റ പരുക്ക് സാരമുള്ളതല്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story