- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.സി.എഫ് ടൂർണമെന്റ്; പ്രചരണ പരിപാടി സംഘടിപ്പിച്ചു
ജിദ്ദയിലെ നാനാ തുറകളിലെ പ്രമുഖർ പങ്കെടുത്ത ടി.സി.എഫ്-ജോടുൺ പൈന്റ്സ് ഒൻപതാം പതിപ്പ് ടൂർണമെന്റിന്റെ പ്രചാരണ പരിപാടി പ്രൗഡ ഗംഭീരമായ ചടങ്ങ് ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങിൽ ടി.സി.എഫ് ടീം അംഗങ്ങളെ പരിചയപ്പെടുത്തൽ, തല്‌സമയ ടീം പൂൾ നറുക്കെടുപ്പും ചാമ്പ്യന്‌സ് ട്രോഫി പ്രകാശനവും, ഇൻസ്റ്റന്റ് ക്രിക്കറ്റ് ക്വിസ്, ടീം നായകന്മാരുമായുള്ള മുഖാമുഖം പരിപാടി എന്നിവയും നടന്നു. ടൂർണമെന്റിൽ കളിക്കുന്ന ക്യാപ്റ്റന്മാരുടെ സാന്നിധ്യത്തിൽ തത്സമയ പൂൾ നിശ്ചയിക്കുവാനുള്ള നറുക്കെടുപ്പ് നടക്കുകയും ഉടൻ തന്നെ വലിയ സ്‌ക്രീനിൽ ഫിക്സ്റ്റർ തെളിയുകയും ചെയ്തു. ടൂര്ണമെന്റിന്റെ നിയമാവലിയും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചുള്ള നായകന്മാരുടെ സംശയങ്ങൾക്ക് ടി.സി.എഫ് ടെക്‌നിക്കൽ കമ്മിറ്റി മറുപടി നൽകി. 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത നാല് പൂള്കളിൽ പൂള് എ യിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ, മക്ഡൊണാൾഡ് സി.സി, ജോടുൺ പെൻഗുവൻസ്, ടെട്രാ പാക്ക്, പൂൾ ബി യിൽ റെസ സി.സി, പെപ്‌സി അല്ലിയൻസ്,
ജിദ്ദയിലെ നാനാ തുറകളിലെ പ്രമുഖർ പങ്കെടുത്ത ടി.സി.എഫ്-ജോടുൺ പൈന്റ്സ് ഒൻപതാം പതിപ്പ് ടൂർണമെന്റിന്റെ പ്രചാരണ പരിപാടി പ്രൗഡ ഗംഭീരമായ ചടങ്ങ് ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങിൽ ടി.സി.എഫ് ടീം അംഗങ്ങളെ പരിചയപ്പെടുത്തൽ, തല്‌സമയ ടീം പൂൾ നറുക്കെടുപ്പും ചാമ്പ്യന്‌സ് ട്രോഫി പ്രകാശനവും, ഇൻസ്റ്റന്റ് ക്രിക്കറ്റ് ക്വിസ്, ടീം നായകന്മാരുമായുള്ള മുഖാമുഖം പരിപാടി എന്നിവയും നടന്നു. ടൂർണമെന്റിൽ കളിക്കുന്ന ക്യാപ്റ്റന്മാരുടെ സാന്നിധ്യത്തിൽ തത്സമയ പൂൾ നിശ്ചയിക്കുവാനുള്ള നറുക്കെടുപ്പ് നടക്കുകയും ഉടൻ തന്നെ വലിയ സ്‌ക്രീനിൽ ഫിക്സ്റ്റർ തെളിയുകയും ചെയ്തു. ടൂര്ണമെന്റിന്റെ നിയമാവലിയും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചുള്ള നായകന്മാരുടെ സംശയങ്ങൾക്ക് ടി.സി.എഫ് ടെക്‌നിക്കൽ കമ്മിറ്റി മറുപടി നൽകി.
16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത നാല് പൂള്കളിൽ പൂള് എ യിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ, മക്ഡൊണാൾഡ് സി.സി, ജോടുൺ പെൻഗുവൻസ്, ടെട്രാ പാക്ക്, പൂൾ ബി യിൽ റെസ സി.സി, പെപ്‌സി അല്ലിയൻസ്, കാനൂ ലോജിസ്റ്റിക്, ജെ.പി.എൽ-കെ.എസ്.എ, പൂള് സി യിൽ യു.ടി.എസ്.സി-കെ.പി.എൽ, ഫ്രൈഡേ സ്റ്റാല്ലിയൻസ്, വേരിയർസ്, അൽ മാക്‌സ് ക്രിക്കറ്റ് ക്ലബ്, പൂള് ഡി യിൽ ഓർബിറ്റൽ ഹൊറിസോൺ, ലോതേർസ് ക്രിക്കറ്റ് ക്ലബ്, ആർക്കോമ ക്രോൺ, ഹൈദരബാദ് റോയൽസ് എന്നീ ടീമുകള് മത്സരിക്കും. ഫെബ്രുവരി 10 നു നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ മക്ഡൊണാൾഡ് സി.സി യെ നേരിടും. ടൂർണമെന്റ് നാലു ആഴ്ചകൾ നീണ്ടു നില്ക്കും. മാർച്ച് 10 നു ആണ് ഫൈനൽ മത്സരം.
ടേപ്പ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് സൗദി ക്രിക്കറ്റ് സെന്ററിന്റെ കീഴിലുള്ള എ.സി.സി/ഐ.സി.സി അംഗീകരിച്ച അമ്പയർമാരാണ്.
പരിപാടിയിലെ മുഖ്യ അതിഥി ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ന്റെ സാന്നിധ്യത്തിൽ മറ്റ് അതിഥികളായ മുസാക്കിർ (പ്രോഡക്റ്റ് മാനേജർ, ജോടുൺ), ഷൈജിൽ മൊയ്ദീൻ (ഫിനാൻസ് ഡയറക്ടർ, ജോടുൺ), വജ്ദി എൽചാർ (ജനറൽ മാനേജർ, ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ), സെയ്‌നൽ സോസൺ (മാർക്കറ്റിങ് മാനേജർ, ടർക്കിഷ് എയർലൈൻസ്), ഫ്രെസർ ഗ്രെഗോരി (ചീഫ് ഫിനാൻസ് ഓഫീസർ, ബൂപ അറേബ്യ), ഹംസ അൽ ഹദ്ദാർ (ഡിവിഷണൽ മാനേജർ, ആർക്കോമ ക്രോൺ), സാദിക്കുൽ ഇസ്ലാം (ക്രിക്കറ്റ് അഫായർസ് മാനേജർ, എസ്.സി.സി), മിദ്ലാജ് (പ്രതിനിധി, എഫ്.എസ്.എൻ), നൂർ മുഹമ്മദ് (റീജണൽ മാനേജർ, എയർ ഇന്ത്യ), താജുദ്ദിൻ (എം,ഡി, ഫ്യൂച്ചർ ലൈറ്റ്) എന്നിവർ ചേര്ന്ന് ജോടുൺ ചാമ്പ്യന്‌സ് ട്രോഫിയും ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ - ടർക്കിഷ് എയർലൈൻസ് റണ്ണർ അപ്പ് ട്രോഫിയും പ്രകാശനം ചെയ്തു.
ഒൻപതാം എഡിഷൻ ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖ 10 കോർപ്പറേറ്റ് ടീമുകളും 6 മികച്ച ക്ലബുകളും പങ്കെടുക്കും. ജൊട്ടൻ പെയിന്റ് മുഖ്യ പ്രായോജകർ ആയ ടൂര്‌നമെന്റിന്റെ സഹ പ്രായോജകർ ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ, തുർക്കിഷ് എയർലൈൻസ് എന്നിവർ ആണ്. കൂടാതെ ബൂപ അറേബ്യ, കൂൾ ഡിസൈൻ, ത്രീ ഹോർസസ്, എഫ്.എസ്.എൻ, അൽ ഹൊകയെർ ഗ്രൂപ്പ്, ഫ്യൂച്ചർ ലൈറ്റ് എന്നിവരും ടി.സി.എഫ് 2017 മായി സഹകരിക്കുന്നുണ്ട്. സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി (എസ്.സി.സി) സഹകരിച്ചാണ് ഒൻപതാം എഡിഷൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
പ്രചാരണ പരിപാടിയിൽ ജിദ്ദയിലെ കലാ സാംസ്‌കാരിക കായിക മേഖലയിലെ പ്രമുഖർ പകെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ടി സി എഫ് സെക്രട്ടറി സഫീൽ ബക്കർ സ്വാഗതവും പ്രസിഡന്റ് ഷഹനാദ് അധ്യക്ഷ പ്രസംഗവും നടത്തി. ടി സി എഫ് ചീഫ് കോർഡിനെറ്റർ മുഹമ്മദ് ഫസീഷും ഓർഗനൈസിങ് മെമ്പർ അജ്മൽ നസീറും പരിപാടിയുടെ അവതാരകർ ആയിരിന്നു. ടി സി എഫ് ടീം നിയന്ത്രിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് റിയാസ് ടി. വി നന്ദി പറഞ്ഞു.