- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.സി.എഫ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് തുടക്കം
ടി.സി.എഫ് ജോടുൺ പൈന്റ്സ് ചാമ്പ്യൻസ് ട്രോഫി 2017 നു ബി.എം ടി. ഗ്രൗണ്ടിൽ വർണശബളമായ തുടക്കം. വെള്ളിയാഴ്ച രാത്രി നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ എസ് .സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നദീം നദ്വി ജോടുൻ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീം എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ഒരു മാസം നീണ്ട് നിൽക്കുന്ന ജനകീയ ടൂർണമെന്റ് ജിദ്ദ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ വരവേറ്റു. ജിദ്ദയിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഉദ്ഘാടന ചടങ്ങാണ് ടി.സി.എഫ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും സൗദിയിലെ ഐ.സി.സി അംഗീകൃത ബോഡിയായ എസ്.സി.സി (സൗദി ക്രിക്കറ്റ് സെന്റര്) ടി.സി.എഫുമായി ഉള്ള സഹകരണം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നും നദീം നദ്വി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷവും തുടർച്ചയായി മികച്ച സാങ്കേതിക മികവിൽ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്ന ടി.സി.എഫ് ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകളും അവരുടെ കുട്ടികളും ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ അണിനിരന്ന മാർ
ടി.സി.എഫ് ജോടുൺ പൈന്റ്സ് ചാമ്പ്യൻസ് ട്രോഫി 2017 നു ബി.എം ടി. ഗ്രൗണ്ടിൽ വർണശബളമായ തുടക്കം. വെള്ളിയാഴ്ച രാത്രി നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ എസ് .സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നദീം നദ്വി ജോടുൻ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീം എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
ഒരു മാസം നീണ്ട് നിൽക്കുന്ന ജനകീയ ടൂർണമെന്റ് ജിദ്ദ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ വരവേറ്റു. ജിദ്ദയിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഉദ്ഘാടന ചടങ്ങാണ് ടി.സി.എഫ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും സൗദിയിലെ ഐ.സി.സി അംഗീകൃത ബോഡിയായ എസ്.സി.സി (സൗദി ക്രിക്കറ്റ് സെന്റര്) ടി.സി.എഫുമായി ഉള്ള സഹകരണം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നും നദീം നദ്വി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷവും തുടർച്ചയായി മികച്ച സാങ്കേതിക മികവിൽ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്ന ടി.സി.എഫ് ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകളും അവരുടെ കുട്ടികളും ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ അണിനിരന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടന പരിപാടി നിറപ്പകിട്ടാർന്നതാക്കി. ജോടുൻ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീം, ജോടുൺ പ്രോഡക്റ്റ് മാനേജർ മുസഖിർ , ബൂപ റെപ്രെസെന്ററ്റീവ് രസാ മസൂദ്, എസ്.സി സി മാനേജർ സാദിഖുൽ ഇസ്ലാം, എയർ ഇന്ത്യ റീജിണൽ മാനേജർ നൂർ മുഹമ്മദ്, ഷിഫാ ജിദ്ദ ക്ലിനിക് എം.ഡി. അബ്ദുൽ റഹ്മാൻ, ഐ.ഐ.എസ്.ജെ മാനേജ്മന്റ് അംഗം മോഹൻ ബാലൻ, ടി.എം.ഡബ്ല്യൂ.എ പ്രസിഡന്റ് സലിം വി.പി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഉത്ഘാടന മത്സരത്തിൽ മുൻ ചാമ്പ്യൻ മാരായ യങ് സ്റ്റാർ 97 റൺസിനു മക്ഡൊണാൾഡ് ക്രിക്കറ്റ് ടീം നെ തകർത്തു. 8 റൺസിന് 5 വിക്കറ്റ് വീഴ്‌ത്തിയ ഖൈസർ ആണ് മാൻ ഓഫ് ദി മാച്ച്. യങ് സ്റ്റാറിന് വേണ്ടി ക്യാപ്റ്റൻ റഫാകത്ത് 51 റൺസ് നേടി. രണ്ടാമത്തെ മത്സരത്തിൽ പെപ്‌സി അല്ലിയൻസ് 41 റൺസിനു റെസ ക്രിക്കറ്റ് ക്ലബ് നെ തോൽപ്പിച്ചു. ഹാട്രിക് അടക്കം 6 റൺസ് വിട്ടു കൊടുത്ത് 4 വിക്കറ്റ് വീഴ്‌ത്തിയ ഇസ്റാർ ബൈഗ് ആണ് മാൻ ഓഫ് ദി മാച്ച്. ഉദ്ഘാടന ദിവസ്സം നടന്ന ആവേശകരമായ മൂന്നാമത്തെ മത്സരത്തിൽ യു.ടി.എ.സി - കെ.പി.എൽ സൂപ്പർ ഓവറിൽ ഫ്രൈഡേ സ്റ്റാലിയൻസ് ടീമിനെ മറികടന്നു. ഇരു ടീമുകളും നിശ്ചിത 10 ഓവറിൽ 90 റൺസ് നേടുകയും തുടർന്ന് സൂപ്പർ ഓവർ നിശ്ചയിക്കുകയും ആയിരിന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഫ്രൈഡേ സ്റ്റാലിയൻസ് ഒരോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 4 റൺസ് നേടി. തുടർന്ന് ബാറ്റ് ചെയ്ത യു.ടി.എ.സി - കെ.പി.എൽ ആദ്യ പന്തിൽ തന്നെ തകർപ്പൻ സിക്‌സർ അടിച്ച് ശസ്മീൽ ടീമിനെ വിജയത്തിൽ എത്തിച്ചു. 45 റൺസ് നേടുകയും തകർപ്പൻ സിക്‌സർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ച ശസ്മീൽ ആണ് മാൻ ഓഫ് ദി മാച്ച്. അവസാന മത്സരത്തിൽ ലോതേർസ് ക്രിക്കറ്റ് ക്ലബ് ഓർബിറ്റൽ ഹൊറിസോൺ ടീമിനെ 10 വിക്കറ്റിന് തകർത്തു. ഒരോവറിൽ ആറു പന്തും തകർപ്പൻ സിക്‌സർ പറത്തിയ സയ്ദ് മുഹമ്മദ് ടീമിനെ അനായാസം വിജയത്തിൽ എത്തിച്ചു. 2.1 ഓവറിൽ ഓർബിറ്റൽ ഹൊറിസോൺ ടോട്ടൽ ആയ 56 മറികടന്നു. സയ്ദ് മുഹമ്മദ് ആണ് മാന് ഓഫ് ദി മാച്ച്.
ടി സി. എഫ് പ്രസിഡന്റ് ഷഹനാദ് ഓളിയാട് വിശിഷ്ട അതിഥി നദീം നദ്വി യെയും മറ്റ് അതിഥികളെയും പരിപാടിയിൽ സ്വാഗതം ചെയ്തു. ടി.സി.എഫ് ടൂർണമെന്റിന് ജിദ്ദ പ്രവാസികളും വാർത്താമാദ്ധ്യമങ്ങളും മറ്റ് അഭ്യുതകാംക്ഷികളും നൽകി വരുന്ന പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെയും മറ്റു ഒഫീഷ്യൽ അംഗങ്ങളെയും അതിഥികൾക്ക് സെക്രട്ടറി സഫീൽ ബക്കറും ചീഫ് കോർഡിനേറ്റർ മുഹമ്മദ് ഫസീഷും ചേർന്ന് പരിചയപ്പെടുത്തി കൊടുത്തു. ഉത്ഘാടന പരിപാടിയിൽ വളരെ മനോഹരമായി ടീമിനെ അണിനിരത്തിയ അവാർഡ് യു.ടി.എ.സി - കെ.പി.എൽ ടീം അർഹരായി. അജ്മൽ നസീറും ഹാരിസ് അബ്ദുൽ ഹമീദും അവതാരകർ ആയിരിന്നു.
ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖ 10 കോർപ്പറേറ്റ് ടീമുകളും 6 മികച്ച ക്ലബുകളും പങ്കെടുക്കുന്നുണ്ട്. ജൊട്ടൻ പെയിന്റ് മുഖ്യ പ്രായോജകർ ആയ ടൂര്‌നമെന്റിന്റെ സഹ പ്രായോജകർ ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ, തുർക്കിഷ് എയർലൈൻസ് എന്നിവർ ആണ്. കൂടാതെ ബൂപ അറേബ്യ, കൂൾ ഡിസൈൻ, ത്രീ ഹോർസസ്, എഫ്.എസ്.എൻ, അൽ ഹൊകയെർ ഗ്രൂപ്പ്, ഫ്യൂച്ചർ ലൈറ്റ് എന്നിവരും ടി.സി.എഫ് 2017 മായി സഹകരിക്കുന്നുണ്ട്. സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി (എസ്.സി.സി) സഹകരിച്ചാണ് ഒൻപതാം എഡിഷൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ആദ്യറൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 25 നു അവസാനിക്കും. മാർച്ച് 3 നു ക്വാർട്ടർ ഫൈനൽ മത്സരങ്ങളും 4നു സെമി ഫൈനൽ മത്സരങ്ങളും നടക്കും. മാർച്ച് 10ന് വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു അതിഥി ആയി എത്തും.