- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർണശബളമായ മാർച്ച് പാസ്റ്റോടെ ടിസിഎഫ് ക്രിക്കറ്റിന് തുടക്കം; ഉത്ഘാടന മത്സരത്തിൽ ഇ.എഫ്.എസ്-കെ.കെ.ആർ ടീമിന് വിജയം
ടി.സി.എഫ് എട്ടാം പതിപ്പിന് വർണ്ണശബളമായ തുടക്കം. ജിദ്ദയിലെ ബി.എം ടി ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി നടന്ന പ്രൗഡ ഗംബീരമായ ചടങ്ങിൽ ജിദ്ദയിലെ പ്രമുഖ എഴുത്തുകാരൻ താരിഖ് അൽ മൈന ജോടുൻ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീം എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. സൗദിയുടെ വളർച്ചയ്ക്ക് വിദേശ ഇന്ത്യക്കാരുടെ പ്രത്യ
ടി.സി.എഫ് എട്ടാം പതിപ്പിന് വർണ്ണശബളമായ തുടക്കം. ജിദ്ദയിലെ ബി.എം ടി ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി നടന്ന പ്രൗഡ ഗംബീരമായ ചടങ്ങിൽ ജിദ്ദയിലെ പ്രമുഖ എഴുത്തുകാരൻ താരിഖ് അൽ മൈന ജോടുൻ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീം എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
സൗദിയുടെ വളർച്ചയ്ക്ക് വിദേശ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ പങ്ക് ശ്ലാഘനീയമാണെന്നു ഉത്ഘാടന പ്രസംഗത്തിൽ വിശിഷ്ട അതിഥി തരീഖ് അൽ മൈന പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ കളിക്കാരും ഒരു കുടക്കീഴിൽ അണിനിരന്ന് കണ്ടതിൽ ഒരു സൗദി എന്ന നിലയിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വളരെ മനോഹരമായി ടി.സി.എഫ് സംഘടിപ്പിക്കുന്ന ടൂര്‌നമെന്റിനു അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകളും അവരുടെ കുട്ടികളും ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ അണിനിരന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടന പരിപാടി നിറപ്പകിട്ടാർന്നതാക്കി. ജോടുൻ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീം, എഫ്.എസ്.എൻ റീജണൽ മാനേജർ അഫ്‌സൽ ബാബു, ബൂപ ഫിനാൻസ് മാനേജർ മൊഹമ്മെദ് ഹന്നോ, ബൂപ ബ്രാൻഡ് മാനേജർ റായിദ് ഓർക്കൊട്ടരി, പുൾമാൻ അൽ ഹമ്ര സെയിൽസ് മാനേജർ മഹമൂദ് അറബി, സടാഫ്‌കോ പ്രതിനിധികൾ ഇഖ്ബാൽ പടേൽ, മുഹമ്മദ് ഇസഹാക്ക്, ഓ.ഐ.സി.സി പ്രസിഡന്റ് മുനീർ കെ.ടി.എ, ഗോപി നെടുങ്ങാടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഉത്ഘാടന മത്സരത്തിൽ നിലവിലെ റണ്ണർ അപ്പ് ആയ ഇ.എഫ്.എസ്‌കെ.കെ.ആർ 57 റൺസിനു പെപ്‌സി അല്ലിയൻസ് ടീം നെ തകർത്തു. 42 റണ്‌സും ഒരു വിക്കറ്റും വീഴ്‌ത്തിയ ജഹാന്ഗീർ ആണ് മാൻ ഓഫ് ദി മാച്ച്. തുടർന്ന് നടന്ന മത്സരത്തിൽ അജ്വാ ഫോർഡ് റോയൽസ് 41 റൺസിനു മൈ ഓൺ ചാല്ലെങ്ങേര്‌സ് ടീമിനെ തോൽപ്പിച്ചു. പുറത്താകാതെ 53 റണ്‌സ് നേടിയ ഷർജിൽ ആണ് മാൻ ഓഫ് ദി മാച്ച്. മൂന്നാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ യൗങ്ങ് സ്റ്റാർ ടീം 109 റൺസിനു അൽ ജസീറ സ്റ്റീൽ നെ തകർത്തു. തകർപ്പൻ പ്രകടനത്തോടെ 91 റൺസ് നേടിയ ആമിർ ആണ് മാൻ ഓഫ് ദി മാച്ച്. അവസാന മത്സരത്തിൽ ഒമാൻ ചിപ്‌സ് ഡി.എസ്.കെ 65 റൺസിനു ജോടുൻ പെങ്കുവൻസ് ടീമിനെ തോല്പിച്ചു. 27 റൺസും നേടിയ സമിഉള്ള ആണ് മാൻ ഓഫ് ദി മാച്ച്.
ടി സി. എഫ് പ്രധിനിതി അൻവർ സാദത്ത് വി.പി. വിശിഷ്ട അതിഥി താരിഖ് അൽ മൈന നെയും മറ്റ് അതിഥികളെയും പരിപാടിയിൽ സ്വാഗതം ചെയ്തു. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെയും മറ്റു ഒഫീഷ്യൽ അംഗങ്ങളെയും അതിഥികൾക്ക് പ്രസിഡന്റ് മുഹമ്മദ് ഫസീഷ് പരിചയപ്പെടുത്തി കൊടുത്തു. ഉത്ഘാടന പരിപാടിയിൽ വളരെ മനോഹരമായി ടീമിനെ അണിനിരത്തിയ അവാര്ഡ് ഇ.എഫ്.എസ്‌കെ.കെ.ആർ ടീം അർഹരായി. രണ്ടാം സ്ഥാനം ഒമാൻ ചിപ്‌സ് ഡി.എസ്.കെ ടീമിന് ലഭിച്ചു. ട്രോഫികൾ വിശിഷ്ട അതിഥി താരീഖ് അൽ മൈന ടീം ക്യാപ്റ്റന്മാർക്ക് സമ്മാനിച്ചു. ടി സി എഫ് ടീം നിയന്ത്രിച്ച ഉൽഘാടന പരിപാടിയിൽ സെക്രട്ടറി ഷംസീർ ഒളിയാറ്റ് നന്ദി രേഖപ്പെടുത്തി. അജ്മൽ നസീർ അവതാരകൻ ആയിരിന്നു.
ജിദ്ദയിലെ മികച്ച 16 ക്രിക്കറ്റ് ക്ലബുകളാണ് ടി.സി.എഫ്. ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആദ്യറൗണ്ട് മത്സരങ്ങൾ ഫെബ്രുവരി 24നു അവസാനിക്കും. മാർച്ച് 4നു ക്വാർട്ടർ ഫൈനൽ മത്സരങ്ങളും 5നു സെമി ഫൈനൽ മത്സരങ്ങളും നടക്കും. മാർച്ച് 11ന് വെള്ളിയാഴ്ച ഫൈനൽ മത്സരവും നടക്കും.