- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിലെ സ്പോർട്സ് കൂട്ടായ്മയ്ക്ക് നവ നേതൃത്വം; മുഹമ്മദ് ഫസീഷ് പ്രസിഡന്റ്
ജിദ്ദയിലെ പ്രമുഖ സ്പോർട്സ് കൂട്ടായ്മയായ ടി.സി.എഫ് (ടെലിചേരി ക്രിക്കറ്റ് ഫോറം) എട്ടാം വാർഷിക യോഗം പ്രസിഡന്റ് മുഹമ്മദ് ഫസീഷിന്റെ വസതിയിൽ ചേർന്നു. പ്രസിഡന്റ് ആയി മുഹമ്മദ് ഫസീഷും ജനറൽ സെക്രട്ടറി ആയി ഷംസീർ ഒലിയാട്ടും തുടരും. മറ്റു ഭാരവാഹികൾ ശഹനാദ് ഒലിയാട്ട്(ട്രഷറർ), റിയാസ് അബ്ദുൽ കാദർ (ടൂർണമെന്റ് കൺവീനർ), സഫീൽ ബക്കർ (വൈസ് പ്രസിഡന്റ്),അബ്ദ
ജിദ്ദയിലെ പ്രമുഖ സ്പോർട്സ് കൂട്ടായ്മയായ ടി.സി.എഫ് (ടെലിചേരി ക്രിക്കറ്റ് ഫോറം) എട്ടാം വാർഷിക യോഗം പ്രസിഡന്റ് മുഹമ്മദ് ഫസീഷിന്റെ വസതിയിൽ ചേർന്നു. പ്രസിഡന്റ് ആയി മുഹമ്മദ് ഫസീഷും ജനറൽ സെക്രട്ടറി ആയി ഷംസീർ ഒലിയാട്ടും തുടരും. മറ്റു ഭാരവാഹികൾ ശഹനാദ് ഒലിയാട്ട്(ട്രഷറർ), റിയാസ് അബ്ദുൽ കാദർ (ടൂർണമെന്റ് കൺവീനർ), സഫീൽ ബക്കർ (വൈസ് പ്രസിഡന്റ്),അബ്ദുൽ കാദർ മോചെരി (മീഡിയ), തജ്മൽ ബാബു ആദിരാജ (ജോയിന്റ് സെക്രട്ടറി), അൻവർ സാദത്ത് വി.പി (പി.ആർ.ഒ), ഫഹീം, അലി സി.സി.ഓ, അൻവർ സാദത്ത് ടി. എം, നബീൽ (രക്ഷധികാരികൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ജിദ്ദയിൽ2009 ഇൽ ആദ്യമായി ഒരു ക്രിക്കറ്റ് സംഘടന പിറക്കുകയും ഫ്‌ലഡ് ലൈറ്റ് ടൂർണമെന്റിന് ആരംഭം കുറിക്കുകയും ചെയ്ത ടി.സി.എഫ് പിന്നീട് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഒരു തരംഗമായി മാറുകയായിരിന്നു. കഴിഞ്ഞ ഏഴു വര്ഷമായി ഏഷ്യൻ രാജ്യങ്ങളിലെ പ്രമുഖ കളിക്കാരെ പങ്കെടുപ്പിച്ച് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തി വരുന്ന ഫ്‌ലഡ് ലൈറ്റ് ടൂർണമെന്റ് ജിദ്ദ ക്രിക്കറ്റ് പ്രേമികളുടെ ആവേശമാണ്.
എട്ടാം എഡിഷൻ ടൂർണമെന്റ് കൂടുതൽ വൈവിദ്യങ്ങളോടെ അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഫസീഷ് അറിയിച്ചു. പുതിയ എഡിഷൻ ടൂർണമെന്റ് ഘടന മാറ്റി ക്വാട്ടർ ഫൈനൽ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമായാണ് നടത്താൻ ഉദേശിക്കുന്നത്. 2016 മാർച്ചിൽ 2020 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ഈ വർഷം ടൂർണമെന്റ് ഫെബ്രുരി മാസത്തിൽ നടത്തും. ക്രിക്കറ്റ്‌ന്റെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിലെ തലശ്ശേരി, കണ്ണൂര്, മാഹി നിവാസികളുടെ ക്രിക്കറ്റ് കളിക്കാരെ സംഘടിപ്പിച്ച് നവംബറിൽ ഒരു ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
എട്ടാം എഡിഷൻ ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നിർബന്ധമായും tcfsaudi@gmail.com എന്ന ഇമൈൽ വഴി രജിസ്റ്റർ ചെയ്യണമെന്ന് ടൂർണമെന്റ് കൺവീനർ റിയാസ് അബ്ദുൽ കാദർ അറിയിച്ചു.