മാർച്ചിൽ ക്രിക്കറ്റ് ലോകം 20 ട്വന്റി ലോകകപ്പ് വരവേൽക്കാൻ നില്ക്കുന്ന വേളയിൽ ജിദ്ദ ക്രിക്കറ്റ് പ്രേമികളുടെ ആവേശമായ ടി.സി.എഫ് ജോടുൻ ചാമ്പ്യൻസ് ട്രോഫി ടൂര്‌നമെന്റിനു ഇന്ന് (വെള്ളി) കൊടിയേറും. സിത്തീൻ റോഡിലെ (അൽ വഹ ഹോട്ടലിനു മുൻവശം) ബി.എം ടി ഗ്രൗണ്ടിൽ നടക്കുന്ന ടൂര്‌നമെന്റിലെ ഉത്ഘാടന മത്സരത്തിൽ നിലവിലെ റണ്ണർ അപ്പ് ഇ.എഫ്.എ ്‌കെ.കെ.ആർ ടീം പെപ്‌സി അല്ലിയൻസ് നെ നേരിടും. വൈകുന്നേരം 4.30 നു ആണ് ആദ്യ മത്സരം ആരംഭിക്കുന്നത് ജോടുണ് പൈന്റ്‌സ് മുഖ്യ പ്രായോജകര് ആയ ടൂർണമെന്റിൽ അൽ ഹൊകൈർ ഗ്രൂപ്പും എഫ്.എസ്.എൻ ഉം ആണ് സഹ പ്രായോജകർ.

വർണ്ണശബളമായ പരിപാടികളാണ് ഉത്ഘാടന ദിവസ്സം ഒരുക്കിയിരിക്കുന്നത്. ടീം ജേര്‌സി അണിഞ്ഞ് ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകളിലെ കളിക്കാരും അവരുടെ കൊച്ചു കുട്ടികളും ടി.സി.എഫ് കുരുന്നുകളുടെ അകമ്പടിയോടെ ടീമിന്റെ പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി പങ്കെടുക്കുന്ന മാർച്ച് പരേഡും മറ്റു ആകര്ഷകമായ പരിപാടികളും ഉല്ഘാടന ദിവസ്സം ഉണ്ടായിരിക്കും. ടൂര്ണമെന്റില് പങ്കെടുക്കുന്ന കളിക്കാരും കാണികളും ജിദ്ദയിലെ പൗര പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങില് രാത്രി 8 മണിക്ക് സൗദിയിലെ പ്രമുഖ എഴുത്തുകാരൻ തരീഖ് അൽ മാഇന ടൂർണമെന്റ് ഔദ്യോഗികമായി ഉത്ഘാടനം നിർവഹിക്കും.

ടൂര്ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി പ്രസിഡന്റ് മുഹമ്മദ് ഫസീഷ് അറിയിച്ചു. മരുഭൂമിയിലെ ക്രിക്കറ്റിന്റെ വളര്ച്ചക്കായി നിസ്തുലമായ പങ്കു വഹിക്കുന്ന സ്‌പോന്‌സര്മാരോടും അഭ്യുദയ കാംക്ഷികളോടും ടി.സി.എഫ് പ്രസിഡന്റ് പ്രത്യേകം നന്ദി അറിയിച്ചു. മികച്ച സൗകര്യങ്ങൾ ഉള്ള സിത്തീൻ റോഡിലെ ബി.എം ടി ഗ്രൗണ്ടിൽ കാണികൾക്ക് കളി വീക്ഷിക്കുവാൻ മികച്ച നിലവാരമുള്ള ഗാലറിയും കമ്മെന്ററി ബോക്‌സ് അടക്കമുള്ള പവിലിയൻ, കളിക്കാർക്ക് വിശ്രമിക്കുവാൻ ഉള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ലോക ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച കുട്ടി ക്രിക്കറ്റ് ആയ ട്വന്റി ട്വന്റി പോലെ തന്നെ ടി സി എഫ് ടൂര്ണമെന്റ് ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികള്ക്ക് വാരാന്ത്യങ്ങളില് തികച്ചും വ്യത്യസ്തമായ ആവേശത്തിമര്പ്പിന്റെ നാളുകളായിരിക്കും നല്കുക എന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ മത്സരത്തില് മൈ ഓണ് ചാല്ലെങ്ങേര്‌സ് ആജുവ ഫോർഡ് റോയൽസ് ടീമിനെ നേരിടും. തുടർന്ന് നടക്കുന്ന മത്സരങ്ങളില് യഥാക്രമം നിലവിലെ ചാമ്പ്യൻ ആയ യങ്ങ് സ്റ്റാർ അൽ ജസീറ സ്റ്റീൽ ടീമിനെയും അവസാന മത്സരത്തിൽ മുൻ ചാമ്പ്യൻ ആയ ചിപ്‌സ് ഒമാൻ ഡി.എസ്.കെ ജോടുൻ പെൻഗുവൻസിനെയും നേരിടും. ഫ്‌ളഡ്‌ലിറ്റ് പ്രകാശത്തിലാണ് മത്സരങ്ങള് നടക്കുക.

ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിലെ മികച്ച കളിക്കാര് അടങ്ങുന്ന ജിദ്ദയിലെ 16 ക്രിക്കറ്റ് ക്ലബ്ബുകള് നോക്കൗട്ട് റൗണ്ടില് മാറ്റുരക്കും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ക്വാർട്ടർ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലമായാണ് ഈ വർഷം ടൂർണമെന്റ് സംഘടിപ്പിക്കുന്നത് . ടൂർണമെന്റ് അഞ്ചു ആഴ്ചകൾ നീണ്ടു നില്ക്കും. മാർച്ച് 11 നു ആണ് ഫൈനൽ മത്സരം.

വിജയികള്ക്കുള്ള ജോടുണ് ട്രോഫിയും റണ്ണേഴ്‌സ് കപ്പും കൂടാതെ അസാസ് നെറ്റ്‌വർക്ക് സ്‌പോൻസർ ചെയ്യുന്ന മാൻ ഓഫ് ദി മാച്ച് സമ്മാനങ്ങളും, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബാറ്റ്‌സ്മാന്, ബെസ്റ്റ്ബൗളര്, ബെസ്റ്റ് ഫീല്ഡര്,ബെസ്റ്റ് ഓള് റൗണ്ടര് എന്നീ സമ്മാനങ്ങളും സ്പിരിറ്റ് ഓഫ് ദി ഗെയിം അവാര്ഡും ജേതാക്കൾക്ക് സമ്മാനിക്കുന്നതായിരിക്കും.കൂടാതെ കളിയിലെ ഇന്നിങ്ങ്‌സ് ഇടവേളകളില് കാണികൾക്ക് വേണ്ടി ഫണ് ഗെയിംസ്, ക്രിക്കറ്റ് ക്വിസ്, പ്രവചന മത്സരങ്ങളും വിജയികള്ക്ക് ആകഷകങ്ങളായ സമ്മാനങ്ങളും നല്കുന്നതാണ്. കാണികൾക്ക് രെജിസ്‌ട്രേഷനു വേണ്ടി പ്രത്യേക കൗണ്ടര് ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസ്സവും രജിസ്റ്റര് ചെയ്യുന്ന കാണികളില് നിന്ന് തിരഞ്ഞെടുത്ത വിജയികള്ക്ക് എയർ ടിക്കെറ്റ് അടക്കം ആകര്ഷകമായ സമ്മാനങ്ങളും ഫൈനല് ദിവസ്സം നല്കുന്നതാണ്.