- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.സി.എഫ് ഒൻപതാം എഡിഷന് നാളെ തുടക്കമാകും
സൗദി അറേബ്യയിൽ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം ആയ ടി.സി.എഫ് ടൂർണമെന്റിൽ നാളെ് ആദ്യ പന്തെറിയും. ജിദ്ദ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ സ്വീകരിക്കാറുള്ള ടി.സി.എഫ് ഒൻപതാം എഡിഷൻ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ മക്ഡൊണാൾഡ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും. വെള്ളിയാഴ്ച (ഫെബ്രുവരി 10) വൈകുന്നേരം 4.30 നു സിറ്റീൻ റോഡിലെ ബി.എം ടി ഗ്രൗണ്ടിൽ (അൽ ഹോട്ടലിനു മുൻവശം) ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജോടുണ് പെയിന്റ് മുഖ്യ പ്രായോജകര് ആയ ടൂർണമെന്റിന്റെ സഹ പ്രായോജകർ ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ യും ടർക്കിഷ് എയർവേസ് എന്നിവരാണ്. ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകൾ അവരുടെ ടീം പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി പങ്കെടുക്കുന്ന മാർച്ച് പരേഡും മറ്റു ആകര്ഷകമായ പരിപാടികളും കൊണ്ട് ഉല്ഘാടന ദിവസ്സം വര്ണ്ണാഭമാക്കും. ടൂര്ണമെന്റില് പങ്കെടുക്കുന്ന കളിക്കാരും കാണികളും ജിദ്ദയിലെ പൗര പ്രമുഖരും പങ്
സൗദി അറേബ്യയിൽ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കം ആയ ടി.സി.എഫ് ടൂർണമെന്റിൽ നാളെ് ആദ്യ പന്തെറിയും. ജിദ്ദ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ സ്വീകരിക്കാറുള്ള ടി.സി.എഫ് ഒൻപതാം എഡിഷൻ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യങ് സ്റ്റാർ മക്ഡൊണാൾഡ് ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.
വെള്ളിയാഴ്ച (ഫെബ്രുവരി 10) വൈകുന്നേരം 4.30 നു സിറ്റീൻ റോഡിലെ ബി.എം ടി ഗ്രൗണ്ടിൽ (അൽ ഹോട്ടലിനു മുൻവശം) ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജോടുണ് പെയിന്റ് മുഖ്യ പ്രായോജകര് ആയ ടൂർണമെന്റിന്റെ സഹ പ്രായോജകർ ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ യും ടർക്കിഷ് എയർവേസ് എന്നിവരാണ്.
ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകൾ അവരുടെ ടീം പേരും ലോഗോയും ആലേഖനം ചെയ്ത പതാകയുമായി പങ്കെടുക്കുന്ന മാർച്ച് പരേഡും മറ്റു ആകര്ഷകമായ പരിപാടികളും കൊണ്ട് ഉല്ഘാടന ദിവസ്സം വര്ണ്ണാഭമാക്കും. ടൂര്ണമെന്റില് പങ്കെടുക്കുന്ന കളിക്കാരും കാണികളും ജിദ്ദയിലെ പൗര പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്റർ (എസ്.സി.സി) സിഇഒ നദീം നദ്വി ടൂർണമെന്റ് രാത്രി 8 മണിക്ക് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിക്കും.
ടൂര്ണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി പ്രസിഡന്റ് ഷഹനാദ് അറിയിച്ചു. മരുഭൂമിയിലെ ക്രിക്കറ്റിന്റെ വളര്ച്ചക്കായി നിസ്തുലമായ പങ്ക് വഹിക്കുന്ന സ്‌പോൺസർമാരോടും അഭ്യുദയ കാംക്ഷികളോടും ടി.സി.എഫ് പ്രസിഡന്റ് പ്രത്യേകം നന്ദി അറിയിച്ചു. ടി.സി.എഫ് ഒൻപതാം പതിപ്പ് നടക്കുന്ന ഗ്രൗണ്ടിൽ കാണികൾക്ക് കളി വീക്ഷിക്കുവാൻ മികച്ച നിലവാരമുള്ള ഗാലറിയും കമ്മെന്ററി ബോക്‌സ് അടക്കമുള്ള പവിലിയൻ, കളിക്കാർക്ക് വിശ്രമിക്കുവാൻ ഉള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ലോക ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച കുട്ടി ക്രിക്കറ്റ് ആയ ട്വന്റി ട്വന്റി പോലെ തന്നെ ടി സി എഫ് ടൂര്ണമെന്റ് ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികള്ക്ക് വാരാന്ത്യങ്ങളില് തികച്ചും വ്യത്യസ്തമായ ആവേശത്തിമര്പ്പിന്റെ നാളുകളായിരിക്കും നല്കുക എന്ന് അദ്ദേഹം പറഞ്ഞു.
സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായാണ് മുഴുവൻ മത്സരങ്ങളും നിയന്ത്രിക്കുന്നത് സൗദി ക്രിക്കറ്റ് സെന്ററിന്റെ കീഴിലുള്ള എ.സി.സി/ഐ.സി.സി അംഗീകരിച്ച അമ്പയർമാരാണ്. ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖ 10 കോർപ്പറേറ്റ് ടീമുകളും 6 മികച്ച ക്ലബുകളും പങ്കെടുക്കുന്നുണ്ട്. ജൊട്ടൻ പെയിന്റ് മുഖ്യ പ്രായോജകർ ആയ ടൂര്‌നമെന്റിന്റെ സഹ പ്രായോജകർ ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ, തുർക്കിഷ് എയർലൈൻസ് എന്നിവർ ആണ്. കൂടാതെ ബൂപ അറേബ്യ, കൂൾ ഡിസൈൻ, ത്രീ ഹോർസസ്, എഫ്.എസ്.എൻ, അൽ ഹൊകയെർ ഗ്രൂപ്പ്, ഫ്യൂച്ചർ ലൈറ്റ് എന്നിവരും ടി.സി.എഫ് 2017 മായി സഹകരിക്കുന്നുണ്ട്. സൗദിയിലെ അംഗീകൃത ക്രിക്കറ്റ് ബോർഡ് ആയ സൗദി ക്രിക്കറ്റ് സെന്ററുമായി (എസ്.സി.സി) സഹകരിച്ചാണ് ഒൻപതാം എഡിഷൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിലെ മികച്ച കളിക്കാര് അടങ്ങുന്ന ജിദ്ദയിലെ 16 ക്രിക്കറ്റ് ക്ലബ്ബുകള് നോക്കൗട്ട് റൗണ്ടില് മാറ്റുരക്കും. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ടീമിനും പ്രാഥമിക റൗണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും. ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പൊയന്റ് നേടുന്ന രണ്ടു ടീമുകൾ വീതം ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ യോഗ്യത നേടും. മാർച്ച്10 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു തിരശ്ചീല വീഴും.
വിജയികൾക്കുള്ള ജോഠൻ പൈന്റ്സ് ചാമ്പ്യൻസ് ട്രോഫിയും, ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ & തുർക്കിഷ് എയർലൈൻസ് റണ്ണർ-അപ്പിനുള്ള കപ്പും, കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബറ്റ്‌സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ഓൾറൗണ്ടർ, ഫാസ്റ്റസ്‌റ് ഫിഫ്റ്റി എന്നീ സമ്മാനങ്ങളും, കൂടാതെ, ബൂപ അറേബ്യ സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും സമ്മാനിക്കുന്നതായിരുക്കും. മത്സര ഇടവേളകളിൽ കാണികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ അരങ്ങേറും. കാണികൾക്ക് രജിസ്‌ട്രേഷന് വേണ്ടി പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കുന്നതാണ്.
ഔരജിസ്റ്റർ ചെയ്ത കാണികളിൽ നിന്ന് നറുക്കെടുക്കുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഫൈനൽ ദിവസം നൽകുന്നതായിരിക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്ക് തുർക്കിഷ് എയർലൈൻസും, എയർ ഇന്ത്യയും സ്‌പോൺസർ ചെയ്യുന്ന എയർ ടിക്കറ്റും സമ്മാനിക്കും.