- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെലിചേരി ക്രിക്കറ്റ് ഫോറത്തിന് നവ സാരഥികൾ; മുഹമ്മദ് ഫസീഷ് പ്രസിഡന്റ്
ജിദ്ദയിലെ പ്രശസ്ത ക്രിക്കറ്റ് കൂട്ടായ്മ ആയ ടീ സീ എഫ് (ടെലിചേരി ക്രിക്കറ്റ് ഫോറം) അതിന്റെ എഴാം വാർഷിക യോഗത്തിൽ, 20142015 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ഫസീഷ് (പ്രസിഡണ്ട്), ഷംസീർ പീ. ഓ (സെക്രട്ടറി), ശഹനാദ് ഒലിയാട്ട് (ട്രെഷറർ), അബ്ദുൽ കാദർ മോചെരി (ടൂർണമെന്റ് കണ്വീനർ & മീഡിയ), അൻവർ സാദത്ത് വി.പി. (സ്‌പോൻസർഷിപ്പ്), സഫീൽ &am
ജിദ്ദയിലെ പ്രശസ്ത ക്രിക്കറ്റ് കൂട്ടായ്മ ആയ ടീ സീ എഫ് (ടെലിചേരി ക്രിക്കറ്റ് ഫോറം) അതിന്റെ എഴാം വാർഷിക യോഗത്തിൽ, 20142015 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ഫസീഷ് (പ്രസിഡണ്ട്), ഷംസീർ പീ. ഓ (സെക്രട്ടറി), ശഹനാദ് ഒലിയാട്ട് (ട്രെഷറർ), അബ്ദുൽ കാദർ മോചെരി (ടൂർണമെന്റ് കണ്വീനർ & മീഡിയ), അൻവർ സാദത്ത് വി.പി. (സ്‌പോൻസർഷിപ്പ്), സഫീൽ & ടാജ്മൽ ബാബു (ലോജിസ്റ്റിക്‌സ്), നബീൽ (ഗ്രൌണ്ട് ഇൻ ചാർജ്), റിയാസ് ടി. വി (പ്ലയിങ്ങ് ടീം കോർഡിനെറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . ജോലി ആവശ്യാർത്ഥം ദുബായ്, റിയാദ് എന്നീ സ്ഥലങ്ങളിലേക്ക് മാറിപ്പോയ അലി സീ. സീ. ഓ, ഫഹീം ഓ.വീ, അൻവർ സാദത് ടീ എം എന്നിവർ രക്ഷധികാരികളായി തുടരും.
ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഒരു തരംഗമായി മാറിയ, 2009 ൽ തുടക്കം കുറിച്ച ഫ്‌ലഡ് ലൈറ്റ് ടൂർണമെന്റിന്റെ വിജയം ദൃതഗതിയിലായിരുന്നു. തുടർന്നുള്ള വർഷങ്ങളിലും ഇത് ആവേശപൂർവ്വം ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഫസീഷ് പറഞ്ഞു. 2015 മാർച്ച് / ഏപ്രിൽ മാസങ്ങളിലായി നടത്താനുദ്ദേശിക്കുന്ന ഏഴാം എഡിഷൻ ജിദ്ദയിലെ ക്രിക്കറ്റ് പ്രേമികൾക്ക് മറ്റൊരു പുത്തൻ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015 ക്രിക്കറ്റ് ലോക കപ്പിനോടനുബന്ധിച്ചു ജിദ്ദയിൽ 'വേൾഡ് കപ്പ് 2015 ക്രിക്കറ്റ് ക്വിസ്' മത്സരം നടത്തുവാനും യോഗത്തിൽ തീരുമാനമായി.
ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ tcfsaudi@gmail.com എന്ന ഇമൈൽ വഴി രജിസ്റ്റർ ചെയ്യാൻ ടൂർണമെന്റ്‌റ് കണ്വീനർ അബ്ദുൽ കാദർ മോചെരി അറിയിച്ചു.