ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യുവിനെ സാക്ഷിനിർത്തി നടന്ന ടി.സി.എഫ് ജോടുൺ പൈന്റ്സ് ചാമ്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ ജോടുൺ പെൻഗുവാൻസിനെ 51 റൺസിന് തകർത്ത് ലോതേർസ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലോതേർസ് ഉയർത്തിയ 130 റൺസ് ലക്ഷ്യം പിന്തുടർന്ന ജോടുൺ പെൻഗുവാൻസ് 79 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. ഇത് ആദ്യമായാണ് ലോതേർസ് ക്രിക്കറ്റ് ക്ലബ് ടി.സി.എഫ് ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്.

ഉത്സവ പ്രതീതി ഉണർത്തിയ ബി.എം ടി ഗ്രൌണ്ടിലെ നിറഞ്ഞ ഗാലറിയെ സാക്ഷ്യം നിർത്തി ടോസ് നേടിയ ലോതേർസ് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരിന്നു. ആദ്യ ഓവറിലെ ആദ്യ പന്ത് നേരിട്ട ഓപ്പണർ വഖാസ് അലിയെ പുറത്താക്കി അഹമ്മദ് അലി ലോതേഴ്‌സിനെ പ്രതിസന്ധിയിലാക്കി. എന്നാൽ പിന്നീട് വന്ന മോഹാസം - സയ്ദ് മുഹമ്മദ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. സ്‌കോർ 57 ൽ നിൽക്കെ സയ്ദ് മുഹമ്മദ് പുറത്തായി. പിന്നീട് വന്ന ക്യാപ്റ്റൻ അബ്ദുൽ വാഹിദ് 28 റൺസ് നേടി അവസാന ഓവർ വരെ പൊരുതി. സയ്ദ് മുഹമ്മദും മൊഅസമും 27 റൺസ് വീതം നേടി. ജോടുൺ പെൻഗുവാൻസിനു വേണ്ടി അഹ്മദ് അലി, വഖാസ്, അംജദ്, ബിലാൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ജോടുൺ പെൻഗുവാൻസ് പക്ഷെ നിലവാരത്തിനൊത്ത് ഉയർന്നില്ല. 10 റൺസ് എടുത്ത അലി റംസാനും പുറത്താകാതെ 12 റൺസ് എടുത്ത ഇസ്റാർ പർവേസും ഒഴിച്ച് മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല. വെറും 3 റൺസ് മാത്രം വിട്ടു കൊടുത്തു 3 വിക്കറ്റ് വീഴ്‌ത്തി എതിർ ടീമിനെ ചുരുട്ടിക്കെട്ടിയ ഇഫ്തിക്കർ ഷമീം ആണ് മാൻ ഓഫ് ദി ഫൈനൽ.

ടൂർണമെന്റിന്റെ താരമായി - സഫയർ (കാനൂ ലോജിസ്റ്റിക് ), ബെസ്റ്റ് ബാറ്റ്‌സ്മാൻ - വഖാസ് അലി (പെപ്‌സി അല്ലിയൻസ്), ബെസ്റ്റ് ബൗളർ ഇസ്റാർ ബൈഗ് (പെപ്‌സി അല്ലിയൻസ്),ടോപ് സിക്‌സെർ അവാർഡ് - വഖാസ് അലി (പെപ്‌സി അല്ലിയൻസ്), ഫാസ്റ്റസ്‌റ് സെഞ്ച്വറി അവാർഡ് റംസാൻ അലി (ജോടുൺ പെൻഗുവാൻസ്), ബെസ്റ്റ് വിക്കെറ്റ് കീപ്പർ - മുഹമ്മദ് സിറാസ് (കാനൂ ലോജിസ്റ്റിക്), ബെസ്റ്റ് ഫീൽദർ - റാഷിദ് അലി (ലോതേർസ്), ഹാട്രിക് അവാര്ഡ് ഇസ്റാർ ബൈഗ് (പെപ്‌സി അല്ലിയൻസ്) , ബെസ്റ്റ് ക്യാച്ച് കമ്രാൻ ആസിം (ഫ്രൈഡേ സ്റ്റാല്ലിയൻസ്) സിക്‌സ് സിക്‌സസ് ഇൻ ഓവർ - മുഹമ്മദ് റിസ്വി (ലോതേർസ്) എന്നിവർ വ്യക്തികത അവാർഡുകൾക്ക് അർഹരായി. ട്രോഫി കൂടാതെ എയർ ഇന്ത്യ ടിക്കറ്റ്, ടർക്കിഷ് എയർലൈൻസ് സ്‌പോൺസർ ചെയ്ത യൂറോപ്പ്, തുർക്കി എയർ ടിക്കറ്റ്, ഐ.ടി.സി എയർ ടിക്കറ്റ്, ഹോളിഡേ ഇൻ ജിദ്ദ ഗെറ്റവേ ഡിന്നർ വൗച്ചർ, റാറാ ആവിസ് റെസ്റ്റോറന്റ് ലഞ്ച് വൗച്ചർ, ഫ്രണ്ടി മൊബൈൽ സിം കാർഡ്, സ്പാര്ക് ലെതർ, ജീപാസ്, ഫ്യൂച്ചർ ലൈറ്റ് എന്നിവർ സ്‌പോൺസർ ചെയ്ത സമ്മാനങ്ങളും വിതരണം ചെയ്തു. കാണികൾക്കുള്ള പ്രവചന മത്സരത്തിൽ ടർക്കിഷ് എയർലൈൻസ് സ്‌പോൺസർ ചെയ്ത തുർക്കി മടക്കയാത്ര എയർ ടിക്കറ്റിനു റസ്മീർ ഇരിട്ടി അർഹനായി. ബൂപ സ്പിരിറ്റ് ഓഫ് ദി ടീം അവാർഡിന് കാനൂ ലോജിസ്റ്റിക് ടീം അർഹരായി.

വിഷിഷ്ടാതിഥികളായ നദീം നദ്വി (സിഇഒ, സൗദി ക്രിക്കറ്റ് സെന്റര്), മാർട്ടിൻ കോർപ്പസ് (ഹെഡ് ഓഫ് മാർക്കറ്റിങ്, അബ്ദുൽ ലത്തീഫ് ജമീൽ കമ്പനി), മുഹമ്മദ് ജറ (ഹെഡ് ഓഫ് സെയിൽസ്, ഹോളിഡേ ഇൻ ജിദ്ദ ഗെറ്റവേ), സെയ്‌നൽ സോസെൻ (റീജിണൽ സെയിൽസ് മാനേജർ, ടർക്കിഷ് എയർലൈൻസ്), ഫ്രെയിസർ ഗ്രോഗറി (സി.എഫ്.ഒ, ബൂപ അറേബ്യ), മുനീർ കെ.ടി.എ (പ്രസിഡന്റ്, ഒ.ഐ.സി.സി), മായിൻ കുട്ടി (പ്രസിഡന്റ്, മീഡിയ ഫോറം) ടി.പി. ബഷീർ (ജെ.എസ്.സി പ്രതിനിധി), ഹിസ്ഫു റഹ്മാൻ (സിഫ്ഫ്), സലിം വി.പി (ടി.എം.ഡബ്ലു.എ), അഷ്ഫാഖ് (സെക്രട്ടറി, യു.ടി.എ.സി), റിയാസ് കെ.എം (മാനേജർ, കംഫർട് കൂളിങ്), ബഷീർ (മാനേജർ, ഇ.എഫ്.എസ് കാർഗോ), ഫിറോസ് (കെ.ഡബ്ലു.എഫ്) എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

മുഖ്യ അതിഥി ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു വും ജോടുൺ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീമും ചേർന്ന് ചാമ്പ്യൻസ് ട്രോഫി ലോതേർസ് ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ അബ്ദുൽ വാഹിദ് അലിക്കും ടീമിനും സമ്മാനിച്ചു. അൽ ഹോകൈര് - എഫ്.എസ്.എൻ ഹോളിഡേ ഇൻ ജിദ്ദ ഗേറ്റ് വേ - ടർക്കിഷ് എയർലൈൻസ് റണ്ണർഅപ്പ് ട്രോഫി മുഹമ്മദ് ജറ (ഹെഡ് ഓഫ് സെയിൽസ്, ഹോളിഡേ ഇൻ ജിദ്ദ ഗെറ്റവേ), സെയ്‌നൽ സോസെൻ (റീജിണൽ സെയിൽസ് മാനേജർ, ടർക്കിഷ് എയർലൈൻസ്) എന്നിവർ ചേർന്ന് ജോടുൺ പെൻഗുവാൻസ് ക്യാപ്റ്റൻ ഷബീറിന് കൈമാറി.

സൈനുൽ ആബിദിന്റെ ഖിരാതോടെ തുടങ്ങിയ സമ്മാനദാന ചടങ്ങുകൾക്ക് ടി.സി.എഫ് ഒർഗനിസിങ്ങ് ടീം നേതൃതം നൽകി. ടി സി എഫ് പ്രസിഡന്റ് ഷഹനാദ് ഒളിയാട്ട് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ടി.സി. മാത്യു കളിക്കാരെയും ടി.സി.എഫ് അംഗങ്ങളെയും അഭിനന്ദിക്കുകയും ടി.സി.എഫ് സംഘാടന മികവിനെ പ്രത്യേകം എടുത്തു പറയുകയും ചെയ്തു. സൗദി അറേബ്യയിലെ പരിമിതമായ ചുറ്റുപാടിൽ ഇത്രയും ജനകീയമായി ടൂർണമെന്റ് സംഘടിപ്പിക്കുന്ന ടി.സി.എഫ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അജ്മൽ നസീറും, ഹാരിസ് അബ്ദുൽ ഹമീദും കമാന്റ്‌റെറ്റർ ആയിരിന്നു.

സമ്മാന ദാന ചടങ്ങുകൾക്ക് അജ്മൽ നസീർ അവതാരകനായിരിന്നു.ജനറൽ സെക്രട്ടറി സഫീൽ ബക്കെർ വിശിഷ്ടാ അതിഥികൾക്കും ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും കാണികൾക്കും മികച്ച ഒത്തൊരുമയോടെ ടൂർണമെന്റ് സംഘടിപ്പിച്ച ടി.സി.എഫ് അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.