- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി ക്രിക്കറ്റ് ഫോറം ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് ജിദ്ദയിൽ തുടക്കം
ജിദ്ദ: തലശ്ശേരി ക്രിക്കറ്റ് ഫോറം (ടി.സി.എഫ്.) സംഘടിപ്പിക്കുന്ന ജോടുൺ ചാമ്പ്യൻസ് ട്രാഫി ,ഏഴാം എഡിഷൻ ടൂർണമെന്റിന് സിട്ടീൻ റോഡിലെ ബി.എം ടി ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി വർണാഭമായ തുടക്കം. ഇന്ത്യൻ കോൺസൽ (കോൺസുലർ) പ്രണവ് ഗണേശ് പുൾമാൻ അൽ ഹമ്ര ഹോട്ടൽ ജനറൽ മാനേജർ നജീബ് എര്രിസ് എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ഓസ്
ജിദ്ദ: തലശ്ശേരി ക്രിക്കറ്റ് ഫോറം (ടി.സി.എഫ്.) സംഘടിപ്പിക്കുന്ന ജോടുൺ ചാമ്പ്യൻസ് ട്രാഫി ,ഏഴാം എഡിഷൻ ടൂർണമെന്റിന് സിട്ടീൻ റോഡിലെ ബി.എം ടി ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി വർണാഭമായ തുടക്കം. ഇന്ത്യൻ കോൺസൽ (കോൺസുലർ) പ്രണവ് ഗണേശ് പുൾമാൻ അൽ ഹമ്ര ഹോട്ടൽ ജനറൽ മാനേജർ നജീബ് എര്രിസ് എറിഞ്ഞ പന്ത് ബാറ്റ് ചെയ്തു കൊണ്ട് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.
ഓസ്‌ട്രെലിയയിലെ ഇന്ത്യുടെ ദയനീയ പരാജയം കണ്ട് ക്രിക്കറ്റ് കളി കാണുന്നത് നിർത്തിയ താൻ ലോകകപ്പിലെ ഇന്ത്യയുടെ ഉജ്ജ്വല പ്രകടനത്തിൽ ആവേശഭരിതനാണ് എന്ന് ഉത്ഘാടന പ്രസംഗത്തിൽ പ്രണവ് ഗണേശ് പറഞ്ഞു. മുഴുവൻ ഏഷ്യൻ രാജ്യങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തി സംഘടിപ്പിക്കുന്ന ടി.സി.എഫ്. ക്രിക്കറ്റ് ടൂർണമെന്റ് സംഘാടന മികവു കൊണ്ടും സാങ്കേതിക മികവിലും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന 16 ടീമുകളും ടി സി എഫ് കുരുന്നുകളുടെ അകമ്പടിയോടെ അണിനിരന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടന പരിപാടി നിറപ്പകിട്ടാർന്നതാക്കി. പുൾമാൻ അൽ ഹമ്ര ഹോട്ടൽ ജനറൽ മാനേജർ നജീബ് എര്രിസ, ഓ.ഐ.സി.സി മുൻ പ്രസിഡന്റ് നജീബ് നഹ, ജോടുൺ പ്രോഡക്റ്റ് മാനേജർ സയിദ് മുസാക്കിർ ബുഖാരി, ജെ.സി.എ പ്രസിഡന്റ് ഐജാസ് ഖാൻ, ടി എം ഡബ്ലു എ പ്രസിഡന്റ് സലിം വി.പി., ജെ.എസ്.സി ചീഫ് കോച്ച് പി.ആർ.സലിം, എൽ.ജി. ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ ലത്തീഫ് നടുകണ്ടി, പാക്ക് പ്ലസ് ജനറൽ മാനേജർ മോഹൻ ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ടി.സി.എഫ് ട്രഷറർ ശഹനാദ് ഒളിയാട്ട് നന്ദി പറഞ്ഞു. അജ്മൽ നസീർ അവതാരകൻ ആയിരിന്നു.
ഉത്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻ മാരായ ദാസിൽ സൂപ്പർ കിങ്ങ്‌സ് 67 റൺസിനു എ.ടി.എസ് രൈസ്‌കോ ടീം നെ തകർത്തു. 35 റൺസ് എടുത്ത സാമിഉള്ള ആണ് മാൻ ഓഫ് ദി മാച്ച്. തുടർന്ന് നടന്ന മത്സരത്തിൽ മൈ ഓൺ ചലഞ്ചേഴ്‌സ് 21 റൺസിനു ജോടുൺ പെങ്കുവനസിനെ തോൽപ്പിച്ച്. 36 റൺസും 4 വിക്കറ്റും വീഴ്‌ത്തിയ ഷഹബാസ് ആണ് മാൻ ഓഫ് ദി മാച്ച്. മൂന്നാമത്തെ മത്സരത്തിൽ യൗങ്ങ് സ്റ്റാർ ടീം 41 റൺസിനു നിലവിലെ റണ്‌നെർ അപ്പ് ആയ ടാർഗറ്റ് ഗയ്‌സിനെ തകർത്തു. തകർപ്പൻ പ്രകടനത്തോടെ 78 റൺസ് നേടിയ അഫ്താബ് ആണ് മാൻ ഓഫ് ദി മാച്ച്. അവസാന മത്സരത്തിൽ അജ്വാ ഫോർഡ് റോയൽസ് 45 റൺസിനു ആർകൊമ ഇ.ടി.എൽ ടീമിനെ തോല്പിച്ചു. 32 റൺസും 4 വിക്കറ്റും വീഴ്‌ത്തിയ തൗസിഫ് ആണ് മാൻ ഓഫ് ദി മാച്ച്.
ടി സി. എഫ് പ്രതിനിതി അൻവർ സാദത്ത് വി.പി. മുഖ്യാതിഥി ഇന്ത്യൻ കോൺസൽ (കോൺസുലർ) പ്രണവ് ഗണേശ് നെയും മറ്റ് അതിഥികളെയും പരിപാടിയിൽ സ്വാഗതംചെയ്തു. ഉത്ഘാടന പരിപാടിയിൽ മികച്ച നിലയിൽ ടീമിനെ അണിനിരത്തിയ അജ്വാ ഫോർഡ് റോയൽസ് ടീം നു പ്രത്യക പുൾമാൻ അൽ ഹമ്ര ഹോട്ടൽ അവാര്ഡ് ജനറൽ മാനേജർ നജീബ് എര്രിസ് കൈമാറി.
ജിദ്ദയിലെ മികച്ച 16 ക്രിക്കറ്റ് ക്ലബുകളാണ് ടി.സി.എഫ്. ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ആദ്യറൗണ്ട് മത്സരങ്ങൾ ഏപ്രിൽ 4 നു അവസാനിക്കും. ഏപ്രിൽ 4 നു സെമിഫൈനൽ മത്സരങ്ങളും ഏപ്രിൽ 10 നു വെള്ളിയാഴ്ച ഫൈനൽ മത്സരവും നടക്കും.