ജിദ്ദയിലെ കലാ സാംസ്‌കാരിക കായിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത ടി സി എഫ് ജൊട്ടുൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് പ്രചാരണ പരിപാടി പ്രൗഡഗംഭീരമായ ചടങ്ങിൽ അൽ ഹമ്ര സൊഫിറ്റെൽ ഹോട്ടലിൽ വച്ച് നടന്നു. ചടങ്ങിൽ തല്‌സമയ ടീം പൂൾ നറുക്കെടുപ്പും ചാമ്പ്യൻസ് ട്രോഫി പ്രകാശനവും, വേൾഡ് കപ്പ് ഇൻസ്റ്റന്റ് ക്വിസ് മത്സരവും ടീം നായകന്മാരുമായുള്ള മുഖാമുഖം പരിപാടിയും നടന്നു. ടൂർണമെന്റിൽ കളിക്കുന്ന ക്യാപ്റ്റന്മാരുടെ സാന്നിധ്യത്തിൽ തത്സമയ പൂൾ നിശ്ചയിക്കുവാനുള്ള നറുക്കെടുപ്പ് നടക്കുകയും ഉടനെ തന്നെ കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിഞ്ഞ ഫിക്സ്റ്റർ ടീം ക്യാപ്റ്റന്മാരെയും അതിഥികളെയും ആശ്ചര്യപ്പെടുത്തി. ടൂർണമെന്റിന്റെ നിയമാവലിയും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചുള്ള നായകന്മാരുടെ സംശയങ്ങൾക്ക് ടി.സി.എഫ് കോർ കമ്മിറ്റി മറുപടി നൽകി.

16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നറുക്കെടുപ്പിൽ തിരഞ്ഞെടുത്ത നാല് പൂൾകളിൽ പൂൾ എ യിൽ നിലവിലെ റണ്ണർ അപ്പ് ടാർഗെറ്റ് ഗുയ്‌സ്, യങ്ങ് സ്റ്റാർ, മൂർ ക്രിക്കറ്റ് ക്ലബ്, ശ്രിലങ്കൻ ടായിടൻസ്, പൂൾ ബി യിൽ അജവാ ഫോർഡ് രോയല്‌സ്, ആർകൊമ, മൈ ഓൺ ചാല്ലെങ്ങേര്‌സ്, ജൊറ്റുൻ പെൻഗുവൻ, പൂൾ സി യിൽ ഇ.എഫ്.എസ് കെ.കെ.ആർ, അൽ മാക്‌സ് ക്രിക്കറ്റ്, പെപ്‌സി അല്ലിയൻസ്, അമാസി നൈറ്റ് റെയിടെർസ്, എ ടി എസ് ക്രിക്കറ്റർസ്, കിന്ദ്, എ ബി സി ഇന്റർനാഷണൽ ചാലചെര്‌സ്, അജ്വവ ജസിര ഫോര്ഡ്, പൂള് ഡി യിൽ നിലവിലെ ചാമ്പ്യന്മാരായ ദാസിൽ സൂപ്പർ കിങ്ങ്‌സ്, എ.ടി.എസ് ക്രിക്കറ്റ്, ഓ.എം.ഡി ടുസ്‌കെര്‌സ്, സാഹിദ് യുനൈറ്റ് എന്നീ ടീമുകൾ മത്സരിക്കും. മാർ്ച്ച് 20 നു നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ദാസിൽ സൂപ്പർ കിങ്ങ്‌സ് എ.ടി.എസ് ക്രിക്കറ്റ് ടീം നെ നേരിടും. ടൂർണമെന്റ് നാലു ആഴ്ചകൾ നീണ്ടു നില്ക്കും. ഏപ്രിൽ 10 നു ആണ് ഫൈനൽ മത്സരം.

പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരേയും ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ എയർ അറേബ്യ സ്‌പോൻസർ ചെയ്ത ജിദ്ദ ഷാർജ ജിദ്ദ എയർ ടിക്കറ്റിന് അൽ മാസ് ക്യാപ്റ്റൻ മുഹമ്മദ് ഇക്‌ബാൽ അർഹനായി. എയർ അറേബ്യ മാനേജർ അബ്ദുള്ള ടിക്കറ്റ് സമ്മാനിച്ചു.

ജോടുൺ മാർക്കറ്റിങ് മാനേജർ ഫൈസൽ കരീം, എസ്.എൻ ഡിവിഷണൽ മാനേജർ അഫ്‌സൽ ബാബു ആദിരാജ എന്നിവർ ചേര്ന്ന് ജോടുൺ ചാമ്പ്യന്‌സ് ട്രോഫി യും എഫ്.എസ്.എൻ ട്രോഫിയും പ്രകാശനം ചെയ്തു. ടൂർണമെന്റ് സ്‌പോന്‌സോർമാരെ പ്രതിനീകരിച്ച് സ്‌പോൻസർമാരായ എഞ്ചിനീയർ ഹംസ അൽ ഹദ്ദാർ (ആർകൊമ), നജീബ് എര്രിസ് (അൽ ഹമ്ര പുല്ല്മാൻ ഹോട്ടൽ), ഖാലിദ് അൽവി (ജോടുൺ), ഇക്‌ബാൽ പടേൽ (സദാഫ്‌കോ), ബഷീർ (ഇ.എഫ്.എസ് കാർഗോ) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

മുനീർ കെ.ടി.യെ (ഓ.ഐ.സി.സി) , റഹൂഫ് വി.കെ.എ. (നവോദയ), ഹിസ്ഫു റഹ്മാൻ (സിഫ്ഫ്), മജീദ് നഹ (ഓ.ഐ.സി.സി), അഷ്‌റഫ് മുക്കാനം (ഇന്ത്യ ഫ്രാട്ടെര്‌നിട്ടി), രഹീം (ഇന്ത്യ ഫോറം), മമ്മദ് സി.കെ (മീഡിയ ഫോറം), സലിം വി. പി (ടി. എം. ഡബ്ലു, എ) അജാസ് ഖാൻ ( ജെ.സി.എ), പൗൽസൻ(സൗദി ഗസ്സറ്റ്), ഗോപി നെടുങ്ങാടി, മോഹൻ ബാലൻ, അബ്ദുള്ള അബ്ദുൽ ഹമീദ് (ബൂപ) എന്നിവർ ടൂര്‌നമെന്റിനു ആശംസകൾ അറിയിക്കുകയും ചെയ്തു. ടി സി എഫ് ട്രഷറർ ശഹനാദ് പി ഓ സ്വാഗതവും പ്രസിഡന്റ് മൊഹമ്മെദ് ഫസീഷ് അധ്യക്ഷ പ്രസംഗവും നടത്തി. ടി സി എഫ് പ്രതിനിതി അൻവർ വി.പി അവതാരകൻ ആയിരിന്നു. ടി സി എഫ് ടീം നിയന്ത്രിച്ച പരിപാടിയില് സഫീൽ നന്ദി പ്രകാശനം നടത്തി.