ജിദ്ദ: ടി.സി.എഫ് സംഘടിപ്പിച്ച ആദ്യ എഫ് 5 ക്രിക്കറ്റ് ടൂർണമെന്റിനു ആവേശ്വജലമായ സമാപനം. കണ്ണൂർ ജില്ലയിലെ മികച്ച നാല് ടീമുകളെ ഉൾപെടുത്തി ജിദ്ദയിലെ ബി.എം ടി ഗ്രൗണ്ടിൽ നടന്ന ഫ്‌ലഡ് ലൈറ്റ് ടൂർണമെന്റിൽ ജെ.സി.സി. കണ്ണൂർ ടീം  മാഹി മാസൂം ബോൾ ബ്രയികെർസിനെ 10 വിക്കറ്റിനു തകർത്ത് ആദ്യ എഫ് 5 ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി.

ലീഗ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് മാഹി മാസൂം ബോൾ ബ്രേക്കേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തിൽ ടി.സി.എഫ് വാരിയെർസിനെ 22 റൺസിനും, രണ്ടാം മത്സരത്തിൽ തലശ്ശേരി ബ്രദേഴ്‌സിനെ 9 വിക്കറ്റിനും അവസാന മത്സരത്തിൽ ചാമ്പ്യന്മാരായ  ജെ.സി.സി. കണ്ണൂർ ടീമിനെ 9 വിക്കറ്റിനും പരാജയപ്പെടുത്തി അജയ്യരായി ഫൈനലിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ തലശ്ശേരി ബ്രദേഴ്‌സിനെ 31 റൺസിനും രണ്ടാം മത്സരത്തിൽ ടി.സി.എഫ് വാരിയെർസിനെ 45 റൺസിനും തകർത്ത് ആദ്യ എഫ് 5 ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു.

ആവേശകരമായ ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനു ഇറങ്ങിയ മാഹി മാസൂം ആദ്യ ഓവറിൽ തന്നെ 24 റൺസ് നേടി ഒപ്പണർമാരായ തമീം രഫ്ഷാദ് സഖ്യം ടീമിന് മികച്ച തുടക്കം നല്കി. കണ്ണൂർ നായകൻ ഇർഷാദ് എറിഞ്ഞ രണ്ടു ഓവറുകൾ ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.  മാഹി മാസൂം 2 വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് നേടി. തുടർന്ന് ബാറ്റിങ്ങ് തുടങ്ങിയ കണ്ണൂർ ടീം ഓപനർമാരായ  നായകൻ ഇര്ശാദ് ശാസ്മീൽ സഖ്യം ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.കണ്ണൂർ ടീമിന് വേണ്ടി ഇഷാദ് 41 ഉം ഷസ്മീൽ 15 റൺസും നേടി.



മൂന്ന് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് ആയ കണ്ണൂർ  നായകൻ ഇർഷാദ് സ്റ്റാർ ഓഫ് ദി ടൂർണമെന്റ് പുരസ്‌ക്കാരവും കരസ്ഥമാക്കി. ഇത് ആദ്യമായാണ് ടി.സി.എഫ് കേരളത്തിലെ ഒരു ജില്ലയിലെ ടീമുകളെ പങ്കെടുപ്പിച്ചു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മുഴുവൻ ടീമിലെ കളിക്കാരും അണിനിരന്ന  ഉത്ഘാടന പരിപാടിയിൽ ടി.സി.എഫ് പ്രസിഡന്റ് മുഹമ്മദ് ഫസീഷ്  സ്വാഗത പ്രസംഗം നടത്തി. അടുത്ത വർഷം കേരത്തിലെ എല്ലാ ജില്ലകളെയും പങ്കെടുപ്പിച്ചു വിപുലമായ എഫ് 5 ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.