- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി എൻ ചന്ദ്രശേഖരൻ; സൈറസ് മിസ്ത്രിയുടെ പകരക്കാരനായി എത്തിയത് പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയർമാൻ; ടാറ്റ കൺസൽട്ടൻസിയെ വിജയങ്ങളിലേക്ക് നയിച്ചത് സ്ഥാനലബ്ദിക്ക് വഴിയൊരുക്കി
മുംബൈ: രാജ്യത്തെ ഏറ്റവും പാരമ്പര്യവും പഴക്കവും ചെന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റാ സൺസിന്റെ പുതിയ ചെയർമാനായി എൻ ചന്ദ്രശേഖരനെ നിയമിച്ചു. പുറത്താക്കിയ സൈറസ് മിസ്ത്രിക്ക് പകരക്കാരനായാണ് ടാറ്റാ കൺസൽട്ടൻസി സർവീസിന്റെ സിഇഒ ആയിരുന്ന ചന്ദ്രശേഖരനെ നിയമിച്ചത്. ഇന്ന് ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിൽ നടന്ന ബോർഡ് യോഗത്തിലാണ് പുതിയ ചെയർമാനെ തെരഞെടുത്തത്. നേരത്തെ ടാറ്റ സൺസിന്റെ ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. രത്തൻ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സൈറസ് മിസ്ത്രിക്ക് പുറത്ത് പോവേണ്ടി വന്നത്. ഇതിനു ശേഷം രത്തൻ ടാറ്റ താൽക്കാലികമായി ചെയർമാൻ സ്ഥാനം ഏറ്റെടുത്തിരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസിന്റെ സിഇഓ ആയ സമയത്തെ മികച്ച പ്രകടനമാണ് ചന്ദ്രശേഖരനെ സ്ഥാനത്തേക്കെത്തിച്ചത്.ടാറ്റ സൺസിന്റെ ചെയർമാനാവുന്ന പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയർമാനാണ് എൻ ചന്ദ്രശേഖരൻ. രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോൾ 2011ലാണ് സൈറസ് മിസ്ത്രി ടാറ്റാ സൺസിനെ നയിക്കാനെത്തുന്നത്. ഷപൂർജി പല്ലോൻജി
മുംബൈ: രാജ്യത്തെ ഏറ്റവും പാരമ്പര്യവും പഴക്കവും ചെന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റാ സൺസിന്റെ പുതിയ ചെയർമാനായി എൻ ചന്ദ്രശേഖരനെ നിയമിച്ചു. പുറത്താക്കിയ സൈറസ് മിസ്ത്രിക്ക് പകരക്കാരനായാണ് ടാറ്റാ കൺസൽട്ടൻസി സർവീസിന്റെ സിഇഒ ആയിരുന്ന ചന്ദ്രശേഖരനെ നിയമിച്ചത്. ഇന്ന് ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിൽ നടന്ന ബോർഡ് യോഗത്തിലാണ് പുതിയ ചെയർമാനെ തെരഞെടുത്തത്.
നേരത്തെ ടാറ്റ സൺസിന്റെ ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. രത്തൻ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സൈറസ് മിസ്ത്രിക്ക് പുറത്ത് പോവേണ്ടി വന്നത്. ഇതിനു ശേഷം രത്തൻ ടാറ്റ താൽക്കാലികമായി ചെയർമാൻ സ്ഥാനം ഏറ്റെടുത്തിരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസിന്റെ സിഇഓ ആയ സമയത്തെ മികച്ച പ്രകടനമാണ് ചന്ദ്രശേഖരനെ സ്ഥാനത്തേക്കെത്തിച്ചത്.ടാറ്റ സൺസിന്റെ ചെയർമാനാവുന്ന പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയർമാനാണ് എൻ ചന്ദ്രശേഖരൻ.
രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോൾ 2011ലാണ് സൈറസ് മിസ്ത്രി ടാറ്റാ സൺസിനെ നയിക്കാനെത്തുന്നത്. ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഇളയ തലമുറയിൽപെട്ടയാളാണ് സൈറസ് മിസ്ത്രി. എൻജിനീയറും മാനേജുമെന്റ് ബിരുദധാരിയുമായി സൈറസ് പല്ലോൻജി ഗ്രൂപ്പിന്റെ വിറ്റുവരവ് 200 ലക്ഷം ഡോളരിൽനിന്ന് 150 കോടി ഡോളറിലേക്ക് ഉയർത്തിയതോടെയാണ് വ്യവസായ ലോകത്ത് ശ്രദ്ധേയനായത്. ടാറ്റാ സൺസിലെ ഏറ്റവും ഉയർന്ന ഓഹരി ഉടമകൾ എന്ന ആനുകൂല്യത്തിന്റെ കൂടി അധികബലത്തിലായിരുന്നു സൈറസ് മിസ്ത്രിയുടെ ചെയർമാൻ പദവി.