- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ചരിത്ര നേട്ടം സ്വന്തമാക്കി ടിസിഎസ്; വിപണി മൂല്യം 10,000 കോടി ഡോളറിന് മുകളിൽ വ്യാപാരം അവസാനിച്ച ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം ടാറ്റ കൺസൾട്ടൻസി സർവീസസിന്
ന്യൂഡൽഹി: ചരിത്ര നേട്ടം കൈവരിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസസ്. വിപണി മൂല്യം 10000 കോടി ഡോളറിന് മുകളിൽ വ്യാപാരം അവസാനിച്ച ആദ്യ ഇന്ത്യൻ കമ്പനിയായി ടിസിഎസ്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ വിപണി മൂല്യം 10000 കോടി ഡോളർ കടന്നിരുന്നു. എന്നാൽ അന്ന് ഈ നിലവാരത്തിനു താഴെയാണ് ക്ലോസ് ചെയ്തത്. 2007 ഒക്ടോബർ 18 ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 10000 കോടി ഡോളർ കടന്നുവെങ്കിലും ഇതിനു താഴെയാണ് ക്ലോസ് ചെയ്തത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ടിസിഎസിന്റെ വിപണി മൂല്യം 10150 കോടി ഡോളറായിരുന്നു (6,77,724.81 കോടി രൂപ). ഓഹരി വില 2.09% ഉയർന്ന് 3540.35 രൂപയിലെത്തി. റിലയൻസിന്റെ മൂല്യത്തേക്കാൾ 59829.84 കോടി ഉയർന്നാണ് ടിസിഎസ്. ഈ വർഷം ഇതുവരെ ടിസിഎസ് ഓഹരി വിലയിൽ 31% വർധനയാണ് ഉണ്ടായത്.. മുൻനിര കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നിവയെ കടത്തി വെട്ടിയാണ് ടിസിഎസിന്റെ നേട്ടം. മികച്ച വാർഷിക ഫലം പുറപ്പെടുവിച്ചതിനെ തുടർന്ന് ടിസിഎസിന്റെ ഓഹരി വില കുതിച്ചു കയറുകയായിരുന്നു.
ന്യൂഡൽഹി: ചരിത്ര നേട്ടം കൈവരിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസസ്. വിപണി മൂല്യം 10000 കോടി ഡോളറിന് മുകളിൽ വ്യാപാരം അവസാനിച്ച ആദ്യ ഇന്ത്യൻ കമ്പനിയായി ടിസിഎസ്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ വിപണി മൂല്യം 10000 കോടി ഡോളർ കടന്നിരുന്നു. എന്നാൽ അന്ന് ഈ നിലവാരത്തിനു താഴെയാണ് ക്ലോസ് ചെയ്തത്.
2007 ഒക്ടോബർ 18 ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 10000 കോടി ഡോളർ കടന്നുവെങ്കിലും ഇതിനു താഴെയാണ് ക്ലോസ് ചെയ്തത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ടിസിഎസിന്റെ വിപണി മൂല്യം 10150 കോടി ഡോളറായിരുന്നു (6,77,724.81 കോടി രൂപ). ഓഹരി വില 2.09% ഉയർന്ന് 3540.35 രൂപയിലെത്തി. റിലയൻസിന്റെ മൂല്യത്തേക്കാൾ 59829.84 കോടി ഉയർന്നാണ് ടിസിഎസ്. ഈ വർഷം ഇതുവരെ ടിസിഎസ് ഓഹരി വിലയിൽ 31% വർധനയാണ് ഉണ്ടായത്..
മുൻനിര കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നിവയെ കടത്തി വെട്ടിയാണ് ടിസിഎസിന്റെ നേട്ടം. മികച്ച വാർഷിക ഫലം പുറപ്പെടുവിച്ചതിനെ തുടർന്ന് ടിസിഎസിന്റെ ഓഹരി വില കുതിച്ചു കയറുകയായിരുന്നു.