- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ടിഡിപിയുടെ അവിശ്വാസ പ്രമേയം ഇന്ന് പാർലമെന്റിന്റെ പരിഗണനയ്ക്ക്; വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപിക്ക് പരിഭ്രമമില്ല; ആരൊക്കെ എതിർക്കുമെന്നത് വരാൻപോകുന്ന വിശാലസഖ്യത്തിലേക്ക് വിരൽചൂണ്ടുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ; ശിവസേനയുടെ നിലപാടും ചർച്ചയാകും
ന്യൂഡൽഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ട ടിഡിപിയും ആന്ധ്രയിലെ പ്രതിപക്ഷ കക്ഷിയായ വൈഎസ്ആർ കോൺഗ്രസും കേന്ദ്ര സർക്കാരിനെതിരെ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് ലോക്‌സഭ പരിഗണിക്കും. വെള്ളിയാഴ്ച നോട്ടീസുകൾ സമർപ്പിക്കപ്പെട്ടിരുന്നു. സ്പീക്കർ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും എത്രപേരുടെ പിന്തുണയുണ്ടെന്ന് കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നില്ല. ബഹളം കാരണം വോട്ടെടുപ്പിനുള്ള അന്തരീക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഇവ മാറ്റിവച്ചത്. ഈ ഇരുകക്ഷികൾക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ അമ്പതുപേരുടെ പിന്തുണയില്ല. അതേസമയം, കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ 130 പേരുടെ പിന്തുണ നോട്ടീസിന് ഉണ്ടാകും. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസാണ് ആദ്യം അവിശ്വാസപ്രമേയം മുന്നോട്ടുവച്ചത്. പിന്നീട് ഇതേ വിഷയത്തിൽ മുന്നണി വിട്ട ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി. 539 അംഗ ലോക്‌സഭയിൽ ബിജെപിക്ക് 274 അംഗങ്ങളാ
ന്യൂഡൽഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ട ടിഡിപിയും ആന്ധ്രയിലെ പ്രതിപക്ഷ കക്ഷിയായ വൈഎസ്ആർ കോൺഗ്രസും കേന്ദ്ര സർക്കാരിനെതിരെ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് ലോക്‌സഭ പരിഗണിക്കും. വെള്ളിയാഴ്ച നോട്ടീസുകൾ സമർപ്പിക്കപ്പെട്ടിരുന്നു.
സ്പീക്കർ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും എത്രപേരുടെ പിന്തുണയുണ്ടെന്ന് കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നില്ല. ബഹളം കാരണം വോട്ടെടുപ്പിനുള്ള അന്തരീക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഇവ മാറ്റിവച്ചത്. ഈ ഇരുകക്ഷികൾക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ അമ്പതുപേരുടെ പിന്തുണയില്ല. അതേസമയം, കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ 130 പേരുടെ പിന്തുണ നോട്ടീസിന് ഉണ്ടാകും.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസാണ് ആദ്യം അവിശ്വാസപ്രമേയം മുന്നോട്ടുവച്ചത്. പിന്നീട് ഇതേ വിഷയത്തിൽ മുന്നണി വിട്ട ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി. 539 അംഗ ലോക്‌സഭയിൽ ബിജെപിക്ക് 274 അംഗങ്ങളാണുള്ളത്.
അതിനാൽ അവിശ്വാസം പാസാകുന്നതിനുള്ള സാധ്യതയില്ല. എന്നാൽ ഏതൊക്കെ കക്ഷികൾ അവിശ്വാസത്തെ പി്ന്തുണയ്ക്കും എന്നുള്ളതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യം ശക്തമാക്കാനും എല്ലാ പാർട്ടികളുടേയും സൗഹൃദംതേടി മത്സരത്തിന് ഇറങ്ങാനും ആണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ആരൊക്കെ ബിജെപി സർക്കാരിനെ എതിർക്കുന്നു എന്നത് നിർണായകമാണ്. എൻഡിഎയുമായി പിണങ്ങിയ ശിവസേനയുടെ നിലപാടും ചർച്ചയാകും. അവർ അവിശ്വാസത്തെ അനുകൂലിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ അത് മറ്റൊരു രീതിയിൽ വിലയിരുത്തപ്പെടും.
കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള എട്ടു പ്രതിപക്ഷ പാർട്ടികൾ ടിഡിപിക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയാൽ സഭ ക്രമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രമേയം ഒഴിവാക്കാം. പ്രമേയത്തിനു പിന്തുണ പ്രഖ്യാപിക്കാത്ത അണ്ണാ ഡിഎംകെയും ടിആർഎസും നടുത്തളത്തിലിറങ്ങുമെന്നാണു വിലയിരുത്തൽ.
പ്രാദേശിക വിഷയങ്ങളുന്നയിച്ച് ബിജെപിയും ബഹളം വച്ചേക്കും. അതിനാൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ബില്ല് ലോക്‌സഭയിലും ഗ്രാറ്റിവിറ്റി ബില്ല് രാജ്യസഭയിലും ഇന്നത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.