- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ സ്ഥിതി എന്തായിരിക്കും? ഗവർണ്ണമെന്റ് സ്കൂളിലെ അദ്ധ്യാപികയെ ചാരായം വിറ്റതിന് പിടികൂടിയത് 500 ലിറ്റർ കോടയും 22 ലിറ്റർ ചാരായവും സഹിതം
ഹരിപ്പാട്: വീട്ടിൽ ചാരായം വാറ്റിയ അദ്ധ്യാപികയെയും സഹായിയെയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. ചിങ്ങോലി കിഴക്ക് കവിതാഭവനം(അരീക്കത്തറ) രജീഷ്‌കുമാർ(39), കായംകുളം ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപിക മാധവത്തിൽ അനിത(41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചിങ്ങോലിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ കോടയും 22 ലിറ്റർ വാറ്റുചാരായവും പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ: കെ.ആർ.ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് രജീഷ്‌കുമാർ പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതരയോടെ ബുള്ളറ്റിൽ കന്നാസിലാക്കി ബിഗ്ഷോപ്പറിൽ ഒളിപ്പിച്ച 10 ലിറ്റർ ചാരായവുമായാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അനിതയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും 35 ലിറ്ററിന്റെ കന്നാസിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ ചാരായവും വലിയ ബക്കറ്റുകളിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും പിടികൂടി. ഇല്ലിച്ചട്ടി, കലം, ചരുവം, ഗ്യാസ് സിലിണ
ഹരിപ്പാട്: വീട്ടിൽ ചാരായം വാറ്റിയ അദ്ധ്യാപികയെയും സഹായിയെയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് അറസ്റ്റ്. ചിങ്ങോലി കിഴക്ക് കവിതാഭവനം(അരീക്കത്തറ) രജീഷ്‌കുമാർ(39), കായംകുളം ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപിക മാധവത്തിൽ അനിത(41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചിങ്ങോലിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ കോടയും 22 ലിറ്റർ വാറ്റുചാരായവും പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ: കെ.ആർ.ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് രജീഷ്‌കുമാർ പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതരയോടെ ബുള്ളറ്റിൽ കന്നാസിലാക്കി ബിഗ്ഷോപ്പറിൽ ഒളിപ്പിച്ച 10 ലിറ്റർ ചാരായവുമായാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അനിതയുടെ വീട്ടിൽ പരിശോധന നടത്തിയത്.
ഇവിടെ നിന്നും 35 ലിറ്ററിന്റെ കന്നാസിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ ചാരായവും വലിയ ബക്കറ്റുകളിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോടയും പിടികൂടി. ഇല്ലിച്ചട്ടി, കലം, ചരുവം, ഗ്യാസ് സിലിണ്ടർ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തു. വീടിന്റെ മുകളിലത്തെ നിലയിൽ ഒരുവശം ടാർപ്പോളിൻ വച്ച് മറച്ചാണ് ഭാഗത്താണ് വാറ്റ് നടത്തിയിരുന്നത്. ശീതീകരണത്തിന് ഉപയോഗിക്കുന്ന നൂതന സംവിധാനമുൾപ്പെടെ ഇവിടെ സജ്ജീകരിച്ചിരുന്നു. അനിതയുടെ ഭർത്താവ് സൈനികനാണ്.
പിടിയിലായ രജീഷ്‌കുമാർ കുടുംബസുഹൃത്താണ്. ഇയാൾ അബ്കാരി കേസുൾപ്പെടെ നിരവധിക്കേസിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ടി.പ്രിയലാൽ, എം.ബാബു, സിഇഒമാരായ എം.റനി, അനിലാൽ, ജിയേഷ്, പ്രീത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.