മലപ്പുറം: പെരിന്തൽമണ്ണയിലെ സ്‌കൂൾ പ്രധാനാധ്യാപികയുടെ ആത്മഹത്യയിൽ നിർണായ വഴിത്തിരിവ്. സ്‌കൂൾ പ്രധാനാധ്യാപിക ആത്മഹത്യക്ക് കാരണക്കാരനായത് സഹ അദ്ധ്യാപകനാണെന്ന് വ്യക്തമായി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ പുത്തനങ്ങാടി പള്ളിപ്പടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ആയിരുന്ന കയലുംവക്കത്ത് ഫൗസിയ(29)യാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഇതേ സ്‌കൂളിലെ അദ്ധ്യാപകനായ നെന്മിനി സ്വദേശി ചെമ്പൻകുഴിയിൽ അബ്ദുൾ റഫീഖ് ഫൈസി(36)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അബ്ദുൾ റഫീഖും ഫൗസിയയും അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ ഫൈസി വിസമ്മതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇക്കാര്യം വ്യക്തമായത് യുവതിയുടെ മരണശേഷം ലഭിച്ച ഡയറിക്കുറിപ്പുകളിൽനിന്നും കത്തുകളിൽനിന്നുമാണ്. യുവതിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും അബ്ദുൾ റഫീഖ് സമ്മതിച്ചിട്ടുണ്ട്. നവംബർ അഞ്ചിനായിരുന്നു പ്രധാനധ്യാപിക ഫൗസിക കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പും പൊലീസിനു ലഭിച്ചിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. എന്നാൽ ആത്മഹത്യ കുറിപ്പ് പൊലീസ് പുറത്ത് വിട്ടിരുന്നില്ല. ഇത് പുറത്തുവിട്ടാൽ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു കുറിപ്പ് പൊലീസ് രഹസ്യമാക്കിവെച്ചത്.

യുവതി തൂങ്ങിമരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവ സ്ഥലത്ത് നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്. മരണത്തിൽ ദുരൂഹത മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിറ്റേദിവസം തന്നെ ആരോപണം ഉയർന്നിരുന്നു. യുവതി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് നാട്ടുകാരും വീട്ടുകാരും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും കൂടുതൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ആത്മഹത്യ കുറിപ്പിനെ അധികരിച്ച് അന്വേഷണം ആരംഭിച്ചത്. ഒരു മാസംകൊണ്ട് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും പൊലീസിനു സാധിച്ചു.

അബ്ദുൾ റഫീഖും ഫൗസിയയും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിവാഹം കഴിക്കാൻ വിസമ്മതിച്ചു രണ്ടുപേരും തമ്മിൽ അടുപ്പത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാൻ അദ്ധ്യാപകൻ ഫൈസി വിസമ്മതിച്ചായാണ് അദ്ധ്യാപികയുടെ ഡയരിക്കുറിപ്പുകളിൽ നിന്നും കത്തുകളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ധ്യാപകനായ നെന്മിനി സ്വദേശി ചെമ്പൻകുഴിയിൽ അബ്ദുൾ റഫീഖ് ഫൈസിയെ അറസ്റ്റ് ചെയ്തത്.

താനും അദ്ധ്യാപികയും സ്‌കൂളിൽ ജോലി ചെയ്തിരുന്ന സമയത്തു അടുപ്പത്തിലായിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയും ഫൗസിയയും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടർന്ന് പ്രതി സ്‌കൂളിൽ നിന്നും ഒക്ടോബർ 26 ന് സ്വയം വിരമിച്ചു പോയിരുന്നു. പെരിന്തൽമണ്ണ ഡി വൈ എസ് പി, സി ഐ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ വി കെ കമറുദ്ദീൻ, ജൂനിയർ എസ് ഐ രാജേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി പി മുരളി, മോഹനകൃഷ്ണൻ, മനോജ്, കൃഷ്ണകുമാർ, അനീഷ്, ജയമണി, ആമിന എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.