മലപ്പുറം: വാഴക്കാട് അദ്ധ്യാപകൻ പുഴയിൽ മുങ്ങി മരിച്ചു. കൊണ്ടോട്ടി കുറുപ്പത്ത് എൽ.പി സ്‌കൂൾ അദ്ധ്യാപകൻ സിദ്ധീഖ് ആണ് മരിച്ചത്. വെട്ടത്തൂർ സ്വദേശിയാണ്. രാവിലെ നടക്കാനിറങ്ങിയപ്പോൾ കാൽ വഴുതി ചാലിയാർ പുഴയിൽ വീഴുകയായിരുന്നു.